1 GBP = 93.10 INR                       

BREAKING NEWS

നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ അങ്ങനെ മലര്‍ന്ന് കിടക്കുവാ; അച്ഛനും അമ്മയും ഇത്രയും കാലം തീറ്റി പോറ്റിയതല്ലേ; വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മെറ്റ് വച്ചുകൊടുത്ത് ഗുണദോഷിച്ച് വിടുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

Britishmalayali
kz´wteJI³

പാലക്കാട്: ഹെല്‍മെറ്റ് വെയ്ക്കാതെ ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികളെ ഗുണ ദോഷിച്ച് വിടുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഹെല്‍മെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

പിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും പറഞ്ഞാണ് പൊലീസുകാരന്‍ കുട്ടികളെ ഗുണ ദോഷിച്ചത്. തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയില്‍ പറയുന്നു. പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മെറ്റ് വച്ചുകൊടുത്താണ് ഈ ഉദ്യോഗസ്ഥന്‍ മാതൃകയായത്.

'അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടുമാസം മുന്‍പ് ഒരു ഇന്‍ക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ചുകിടക്കുന്ന കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നു പോയി, അച്ഛനും അമ്മയും ഇത്രയുമൊക്കെ വളര്‍ത്തിയത് മറക്കരുത്..' പൊലീസുകാരന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category