1 GBP = 92.50 INR                       

BREAKING NEWS

'നിരപരാധികളെ കൊന്നൊടുക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍; ഭീകരര്‍ അവിടെ സുരക്ഷിതരാണ്; സമാധാനം ഉണ്ടാകാണമെങ്കില്‍ പരസ്പര സഹകരണമാണ് ആവശ്യം; ജമ്മു കശ്മീര്‍, പൗരത്വ ബില്‍ എന്നീ വിഷയങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി ഇങ്ങനെ; മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പൗലോമി ത്രിപാതി

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ജമ്മു കാശ്മീര്‍, പൗരത്വ ബില്‍ വിഷയങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തി. ആഗോളതലത്തില്‍ നടക്കുന്ന ഭീകരാക്രമണങ്ങളിലെല്ലാം തന്നെ പാക്കിസ്ഥാന്റെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യ മറുപടിയായി പറഞ്ഞു. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഭീകരര്‍ അവിടെ സുരക്ഷിതരാണ്. സമാധാനം ഉണ്ടാകാണമെങ്കില്‍ പരസ്പര സഹകരണമാണ് ആവശ്യം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇതിനെ നിസാരവത്കരിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ പൗലോമി ത്രിപാതി സഭയില്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മുനീര്‍ അക്രം നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും ഇന്ത്യയേയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും കുറിച്ചുള്ളതായിരുന്നു. ജമ്മു കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, അയോധ്യ വിധി തുടങ്ങിയ വിഷയങ്ങളാണ് മുനീര്‍ അക്രം സഭയില്‍ ഉന്നയിച്ചത്.

രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ ഇതിനു മറുപടി പറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പുസ്തകങ്ങള്‍ക്ക് പകരം തോക്കുകളാണ് വെച്ചുകൊടുക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. കൊടുംവിഷമുള്ള ഭീകരരെ കയറ്റി അയച്ച് പാക്കിസ്ഥാന്‍ ആഗോള സമാധാനം തകര്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നും പൗലോമി ത്രിപാതി വ്യക്തമാക്കി.

നേരത്തെ ഐക്യരാഷ്ട്രസഭയി കശ്മീര്‍ വിഷയം ഉന്നയിച്ച് വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കി ശ്രദ്ധനേടിയ ഉദ്യോഗസ്ഥരയാണ് പൗലോമി ത്രിപാതി. കശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യക്കെതിരേ കടന്നാക്രമണം നടത്തിയ യുഎന്നിലെ പാക് സ്ഥിരംപ്രതിനിധി മലീഹ ലോധി ഉയര്‍ത്തിക്കാണിച്ചതു വ്യാജചിത്രമായിരുന്നു. പെല്ലറ്റ് വെടിവയ്പില്‍ മുഖം മുഴുവന്‍ പരിക്കേറ്റ കാഷ്മീരി യുവതി എന്നാണു പാക് പ്രതിനിധി യുഎന്നില്‍ പ്രസംഗിച്ചത്. ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖമെന്നു ചിത്രം ഉയര്‍ത്തിക്കാണിച്ച് മലീഹ ലോധി ആരോപിച്ചു. എന്നാല്‍, 2014 ജൂലൈയില്‍ ഗസ്സയില്‍ ഇസ്രേലി ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ റൗവ്യ അബു ജോമ എന്ന പതിനേഴുകാരിയുടെ ചിത്രമായിരുന്നു അത്. അമേരിക്കന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ഹെയ്ഡി ലെവിന് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രവുമായിരുന്നു ഇത്.

അതേസമയം പൗരത്വബില്‍ വിഷയത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഉപരോധത്തിന് അമേരിക്കന്‍ സംഘടന ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും ദൂരവ്യാപകമായ പ്രഖ്യാപനം നയതന്ത്ര മേഖലയില്‍ ഇന്ത്യക്കുണ്ടാകുമെന്നാണ് സൂചന. നിയമത്തെ ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഉലയുന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കി.

ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും ഉപേക്ഷിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പങ്കെടുക്കേണ്ട ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ഉച്ചകോടി നടക്കുമോയെന്നകാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിനുതന്നെ ഉറപ്പില്ല. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഗുവാഹാട്ടിയില്‍ ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊയെ സ്വാഗതംചെയ്ത് ഉയര്‍ത്തിയ കമാനങ്ങളും ഒരു വേദിയും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ചൊവ്വാഴ്ച മണിപ്പുര്‍ സന്ദര്‍ശിക്കാനും പരിപാടി തയ്യാറാക്കിയിരുന്നു. ബിഷ്ണുപുര്‍ ജില്ലയിലെ 'ഇന്ത്യ സമാധാന സ്മാരകം' സന്ദര്‍ശിച്ച് രണ്ടാംലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ജപ്പാന്‍ ഭടന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കലായിരുന്നു പരിപാടി. ഗുവാഹാട്ടി ഒഴിവാക്കി ഡല്‍ഹി, ഭുവനേശ്വര്‍ എന്നീ വേദികള്‍ ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്നു സൂചനയുണ്ടെങ്കിലും അതു പ്രായോഗികമല്ലെന്ന സമീപനമാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് അന്താരാഷ്ട്ര വേദികളിലും മാധ്യമങ്ങളിലും ഇന്ത്യയുടെ പ്രതിഛായക്ക് തിരിച്ചടിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം വിരുദ്ധ സ്വഭാവം ഉള്‍ക്കൊള്ളുന്ന ബില്ലിനെതിരായ റിപ്പോര്‍ട്ടുകളാണ് അറബ് മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. അതേ സമയം ബില്‍ മുസ്ലിം വിരുദ്ധമല്ലെന്ന് ഒ.ഐ.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങി. അമേരിക്കയിലെയും മറ്റും മുഖ്യധാരാ മാധ്യമങ്ങള്‍ പലതും ബില്ല് മുസ്ലിം വിരുദ്ധമാണെന്ന നിലപാടില്‍ ഊന്നിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മതന്യൂനപക്ഷത്തിനെതിരെ തുടര്‍ച്ചയായി നിയമനിര്‍മ്മാണം നടത്താനാണ് മോദി സര്‍ക്കാര്‍ മുതിരുന്നതെന്ന നിഗമനത്തിലാണ് ആംനസ്റ്റി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വേദികള്‍.

കശ്മീരിന്റെ പ്രത്യേകാവകാശം പിന്‍വലിച്ച നടപടിയുടെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി ബില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന അറബ് രാജ്യങ്ങളും ഉത്കണ്ഠയോടെയാണ് പുതിയ നിയമനിര്‍മ്മാണത്തെ നോക്കി കാണുന്നത്. ബില്ല് ഇന്ത്യയിലെ മുസ്ലിംകളെ ഒരു നിലക്കും ബാധിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് പുറം രാജ്യങ്ങളില്‍ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതിരോധം. ഇതുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുമായി ആവശ്യമെങ്കില്‍ അനൗപചാരിക സ്വഭാവത്തില്‍ ആശയവിനിമയം നടത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category