1 GBP = 93.10 INR                       

BREAKING NEWS

ഐ.ടി.സി വിദ്യാര്‍ത്ഥിയായിരുന്ന ഏക മകന്റെ ആത്മഹത്യയില്‍ ആകെ ഉലഞ്ഞു; സാമ്പത്തിക ഞെരുക്കവും മാനസിക പ്രയാസവും കനത്തപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ദമ്പതികള്‍; മരിക്കുമെന്ന സന്ദേശം പുലര്‍ച്ച 5.30ന് ബന്ധുവിന് അയച്ച ശേഷം തൂങ്ങിമരിച്ചു; തലശ്ശേരിയിലെ ഹരീന്ദ്രന്റെയും ഭാര്യ ഷാഖിയുടെയും ആത്മഹത്യയോടെ ഇല്ലാതായത് ഒരു കുടുംബം മുഴുവന്‍

Britishmalayali
kz´wteJI³

തലശ്ശേരി: തലശ്ശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നും മനോവിഷമം കാരണവും. കൊളശ്ശേരി കളരിമുക്കിലെ നാമത്ത് വീട്ടില്‍ എന്‍.വി. ഹരീന്ദ്രന്‍ (60), ഭാര്യ ഷാഖി (46) എന്നിവരെയാണ് ഇന്നലെ രാവിലെ പത്തരക്ക് വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിയനിലയില്‍ ബന്ധുക്കള്‍ കണ്ടത്. മരിച്ച ഷാഖി സഹോദരിയുടെ ഫോണില്‍ മരിക്കുമെന്ന സന്ദേശം പുലര്‍ച്ച 5.30ന് അയച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടു കഴിയുകയാണെന്നും ഇവര്‍ പറഞ്ഞു.

സന്ദേശം വൈകി ശ്രദ്ധയില്‍പെട്ട സഹോദരി ബന്ധുക്കളെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. തലശ്ശേരി സിഐ കെ. സനല്‍കുമാറിന്റെ നേതൃത്വത്തില്‍ വീടും പരിസരവും പരിശോധിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ വൈകീട്ട് പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

മരിക്കുംമുമ്പ് ദമ്പതികള്‍ എഴുതിവെച്ച കത്തുകള്‍ പൊലീസ് കണ്ടെടുത്തു. സാമ്പത്തികഞെരുക്കവും മാനസിക ബുദ്ധിമുട്ടുകളുമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 2017 മെയ് 19ന് ഇവരുടെ ഏക മകന്‍ തലശ്ശേരി ജഗന്നാഥ് ഐ.ടി.സി വിദ്യാര്‍ത്ഥിയായിരുന്ന എം.കെ. സാവന്തും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു.

പരേതരായ നാമത്ത് ഗോപാലന്റെയും രോഹിണിയുടെയും മകനാണ് ഹരീന്ദ്രന്‍. സഹോദരങ്ങള്‍: നാണു, വനജ, പത്മിനി, മുകുന്ദന്‍, സതി, ശ്യാമള, രമേഷ് ബാബു, പരേതനായ ദാമോദരന്‍. മരിച്ച ഷാഖി പരേതനായ വി എം. രാജുവിന്റെയും പ്രേമലതയുടെയും മകളാണ്. സഹോദരി: ഷഡ്ജ. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category