1 GBP = 97.50 INR                       

BREAKING NEWS

സ്വര്‍ണക്കടയുടെ മറവില്‍ വമ്പന്‍ തട്ടിപ്പ്; മുംബൈയിലെ ഗുഡ്വിന്‍ ജൂവലറി ഉടമകളായ സഹോദരങ്ങളെ പൊക്കി പൊലീസ്; മഹാരാഷ്ട്രയിലും കേരളത്തിലും വന്‍ നിക്ഷേപ തട്ടിപ്പുകള്‍ നടത്തിയ സ്വര്‍ണക്കട മുതലാളിമാരെ പൊക്കിയത് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍: സ്വര്‍ണം വാങ്ങാനെന്ന പേരില്‍ സുനില്‍ കുമാറും സുധീഷ് കുമാറും നടത്തിയത് കോടികളുടെ വമ്പന്‍ തട്ടിപ്പ്

Britishmalayali
kz´wteJI³

മുംബൈ: ഗുഡ്വിന്‍ ജൂവല്ലറിയുടെ പേരില്‍ കോടികള്‍ തട്ടിച്ച ശേഷം ഒളിവില്‍ പോയ മുംബൈയിലെ മലയാളി സഹോദരന്മാരെ പൊലീസ് പൊക്കി. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പ്രവാസികളില്‍ നിന്നടക്കം കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ ഈ സഹോദരങ്ങളെ താനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയതത്. താനെ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജൂവലറി ഉടമകളായ തൃശൂര്‍ സ്വദേശി സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും അറസ്റ്റ് ചെയ്തത്.

താനെ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പ് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അറസ്റ്റ്. താനെ ജില്ലയിലെ മൂന്നു ജൂവലറികളില്‍നിന്നായി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മഹാരാഷ്ട്രയിലെയും തൃശൂരിലെയും വിവിധ ജൂവലറികളില്‍ നടന്ന തട്ടിപ്പില്‍ വേറെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടകളുടെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി. മൂന്നുമാസമായി ഇരുവരും ഒളിവിലായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കടകള്‍ അടച്ചിട്ട് ഇരുവരും മുങ്ങിയത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കെ മുംബൈയിലെയും പുണെയിലെയും കടകളടച്ച്് ഇരുവരും മുങ്ങുക ആയിരുന്നു. മുംബൈയിലും മറ്റു മേഖലകളിലുമായി 14 ശാഖകളാണ് ഇവര്‍ക്കുള്ളത്. ഇതോടെ ജൂവലറിയില്‍ ചെറുതും വലുതുമായ ഇടപാടുകള്‍ നടത്തിയ ആയിരക്കണക്കിന് നിക്ഷേപകര്‍ പരുങ്ങലിലായിരുന്നു.

ബോളിവുഡില്‍ നിന്നും മലയാള സിനിമാ രംഗത്ത് നിന്നുമുള്ള സെലിബ്രിറ്റികളെ ക്ഷണിച്ചുവരുത്തിയാണ് കുമാര്‍ സഹോദരന്മാര്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് മലയാളികള്‍ അടക്കമുള്ള നിക്ഷേപകരെ ആകര്‍ഷിച്ചത്. തൃശൂരില്‍ നിന്ന് മുംബൈയിലെത്തി കുമാര്‍ സഹോദരന്മാര്‍ ആദ്യമേ കണ്ണ് വച്ചത് ജൂവലറി ബിസിനസിലായിരുന്നു. മുംബൈയിലെ ഒരു പ്രമുഖ ജൂവലറി ഷോപ്പിന് വേണ്ടിയുള്ള സ്വര്‍ണ വിതരണക്കാരായി ആയിരുന്നു ആദ്യ രംഗപ്രവേശം. 1998 ല്‍ തുടങ്ങിയ ആ ബിസിനസ് 2002 ല്‍ അവസാനിച്ചതായി ജൂവലറി ഉടമ പറഞ്ഞു. 1992 ലാണ് ഇവര്‍ തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണം തുടങ്ങിയത്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ണതോതില്‍ ജൂവലറി ബിസിനസില്‍ തിളങ്ങി തുടങ്ങി. 2004 ലാണ് മുംബൈ മാര്‍ക്കറ്റിലേക്ക് ഇറങ്ങിയത്. 2016 ല്‍ സുധീഷ് കുമാറിനെ ഭാര്യയെ ആക്രമിച്ചെന്ന ഗാര്‍ഹിക പീഡന പരാതിയില്‍ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിനാണ് അന്ന് കേസെടുത്തിരുന്നത്.

കടകള്‍ പൂട്ടിയതോടെ രണ്ടുദിവസത്തിനുള്ളില്‍ കടകള്‍ തുറക്കുമെന്ന് ചെയര്‍മാന്‍ സുനില്‍കുമാറിന്റെ സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ വരികയുംചെയ്തിരുന്നു. അതിനുശേഷവും കടകള്‍ തുറക്കാഞ്ഞതോടെയാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതിനല്‍കിയത്. ജനങ്ങളില്‍നിന്ന് സ്വര്‍ണക്കുറിയിനത്തില്‍ കോടികള്‍ സംഘടിപ്പിച്ചെന്ന് പരാതിക്കാര്‍ പറയുന്നുണ്ട്. . 2000 മുതല്‍ 50 ലക്ഷം വരെയാണ് പ്രവാസികള്‍ അടക്കം പല മലയാളികളും നിക്ഷേപിച്ചിരുന്നത്. എന്നാല്‍, നിക്ഷേപതുകകള്‍ കോടികള്‍ വരുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഉടമകള്‍ക്കും, ഏരിയ മാനേജര്‍ മനീഷ് കുണ്ഡക്കുമെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് രാംനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്പി അഹേര്‍ പറഞ്ഞു.

22 വര്‍ഷമായി ജൂവലറി വ്യവസായ രംഗത്തുള്ളവരാണ് കുമാര്‍ സഹോദരന്മാര്‍. ചെയര്‍മാന്‍ സുനില്‍ കുമാറിന്റെ ശബ്ദസന്ദേശത്തില്‍ ഇങ്ങനെ പറയുന്നു: 'മൂന്നുവര്‍ഷം മുമ്പ എന്റെ കുടുംബം ചില പ്രശ്നങ്ങളില്‍ പെട്ടപ്പോള്‍ തുടങ്ങിയ ദുഷ്പ്രചാരണത്തിന്റെ പരിണതഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായി ബിസിനസിനെ അത് ബാധിച്ചു. എന്നാല്‍, പുതിയ ആശയങ്ങള്‍ നടപ്പാക്കി പ്രതിസന്ധി തരണം ചെയ്യാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍'.

ഒക്ടോബര്‍ 21 നാണ് ഗുഡ് വിന്‍ ജൂവലേഴ്സിന്റെ ദോംബിവ്ലിയിലെ ഓഫീസ് പൂട്ടിയത്. ഫോണില്‍ അന്വേഷിച്ചപ്പോള്‍ ഓഫീസ് രണ്ടുദിവസത്തേക്ക് തുറക്കില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. എന്നാല്‍, ദീപാവലിക്കും ഷോറൂം അടഞ്ഞ് കിടന്നതോടെ നിക്ഷേപകര്‍ക്ക് ആശയക്കുഴപ്പവും, പരിഭ്രാന്തിയുമായി. കഴിഞ്ഞ ദിവസം പുണെയിലെ ചിഞ്ചുവാഡ ഷോറൂമില്‍ ജീവനക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടേണ്ടി വന്നുവെന്നാണ് ചെയര്‍മാന്‍ സുനില്‍ കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടച്ചിട്ട ഷോറൂമുകള്‍ രണ്ടു ദിവസത്തിനകം തുറക്കുമെന്നും നിക്ഷേപരുടെ പണം സുരക്ഷിതമാണെന്നും തിരിച്ചു നല്‍കാന്‍ സാവകാശം വേണമെന്നും അപേക്ഷിച്ചുള്ള സുനില്‍ കുമാറിന്റെ വാട്ട്സപ്പ് വോയിസ് സന്ദേശം മാത്രമാണ് നിക്ഷേപകര്‍ക്ക് കുറച്ചെങ്കിലും പ്രത്യാശ നല്‍കിയത്.എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നും ജൂവലറിയുടെ ഷോറൂമുകളൊന്നും തന്നെ തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതും ഉത്തരവാദിത്തപ്പെട്ടവരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതുമാണ് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്.

നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യാന്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയോഗിച്ചിരുന്നു. ചില നിക്ഷേപകര്‍ തങ്ങളുടെ മാതാപിതാക്കള്‍ തുടങ്ങി വച്ച നിക്ഷേപ പദ്ധതി പൂര്‍ത്തിയാക്കാന്‍ ചെറുകിട നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഏജന്റുമാര്‍ക്ക് കമ്മീഷന്‍ കിട്ടിക്കോട്ടെ എന്നുകരുതി മാനുഷിക പരിഗണനയോടെ ചില നിക്ഷേപങ്ങളും. സ്വര്‍ണത്തിന്മേലുളേള സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. രണ്ടാമത്തെ പദ്ധതി പ്രകാരം നിക്ഷേപത്തിന്റെ തോതനുസരിച്ച് വര്‍ഷാവസാനം സ്വര്‍ണാഭരണമോ, കാഷോ വിഹിതമായി നല്‍കും. നിക്ഷേപകര്‍ക്ക് എത്ര തുക വേണമെങ്കിലും ഒരുവര്‍ഷത്തേക്ക് നിക്ഷേപിക്കാം. കമ്പനി ഈ പദ്ധതിയില്‍ തങ്ങളുടെ ഒരുമാസത്തെ വിഹിതമാണ് നിക്ഷേപിക്കുക. വര്‍ഷാവസാനം മൊത്തം തുകയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണാഭരണമായി മടങ്ങി വാങ്ങാം. പണമായി തന്നെ വേണമെങ്കില്‍ 14 മാസത്തോളം കാത്തിരിക്കേണ്ടി വരികയും ചെയ്യും-ഇതായിരുന്നു പദ്ധതി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category