1 GBP = 93.10 INR                       

BREAKING NEWS

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാന്‍ വിസമ്മതിച്ചാല്‍ സര്‍ക്കാറിനെ അങ്ങുപിരിച്ചു വിടുമെന്ന് അമിത്ഷായുടെ മുന്നറിയിപ്പ്; പൗരത്വ നിയമത്തിനെതിരെ വാളെടുത്ത സംസ്ഥാനങ്ങളെല്ലാം ആശങ്കയില്‍; വോട്ടുബാങ്കിന് വേണ്ടി അമിതാവേശം കാട്ടിയതില്‍ പിണറായിക്കും പശ്ചാത്താപം; ഭരണഘടന സംരക്ഷണ വാദം ഉയര്‍ത്തുന്നവര്‍ ലംഘിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 265 നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വനിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന കാര്യവും പൊതുവേ എല്ലാവര്‍ക്കും അറിയാം. ഈ വിഷയത്തില്‍ കേന്ദ്രം പാസാക്കിയ നിയമത്തോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ പിണറായിക്ക് സാധിക്കില്ലെന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടേത് വെറും രാഷ്ട്രീയ നിലപാട് മാത്രമാണ്. അതിനപ്പുറം യാതൊരു നിലനില്‍പ്പും ഈ പ്രസ്താവനക്കില്ല.

രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിക്കഴിഞ്ഞു. ഇനി നടപ്പാക്കില്ലെന്ന നിലപാടുമായി കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളാണ് രംഗത്തുള്ളത്. പൗരത്വം കേന്ദ്രസര്‍ക്കാറിന്റെ അധികാരപരിധിയില്‍പെട്ട വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് കേന്ദ്രം. അതേസമയം, കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചാല്‍ നിയമഭേദഗതി നടത്തിപ്പ് അഴിയാക്കുരുക്കാകും. പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. അതതു സംസ്ഥാനങ്ങളിലെ ജനവികാരവും കേന്ദ്രത്തെ പോലെതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിനുപിന്നിലുണ്ട്. അതേസമയം, കേന്ദ്രനിയമം സംസ്ഥാനം നടപ്പാക്കാതിരുന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിടാന്‍ പോലും കേന്ദ്രസര്‍ക്കാറിന് സാധിക്കും.

പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു. 257-ല്‍ കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനഭരണം തടസ്സംനില്‍ക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനം തടസ്സംനില്‍ക്കുകയോ അത് നടപ്പാക്കാന്‍വരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താല്‍ സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടര്‍ന്നാല്‍ സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാന്‍പോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞര്‍ ഉയര്‍ത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തടസ്സംനിന്നാല്‍ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.

ഭരണഘടനയുടെ മൗലികസ്വഭാവംതന്നെ ഇല്ലാതാക്കുന്നതാണ് പൗരത്വനിയമമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം. ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥയ്ക്കെതിരേ കോടതിയെ സമീപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അവകാശമുണ്ട്. പുതിയ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ട ഒരു കേസ് ഉടനടി കേരളത്തില്‍ വരാനുള്ള സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. അയല്‍രാജ്യങ്ങളില്‍നിന്ന് മതപരമായ വിവേചനംമൂലം പലായനം ചെയ്യേണ്ടിവന്ന നിശ്ചിത ന്യൂനപക്ഷവിഭാഗങ്ങള്‍ കേരളത്തില്‍ വന്ന് താമസിക്കുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള വിഷയമായതിനാല്‍ കേരളത്തില്‍ പൗരത്വനിയമത്തെ അടിസ്ഥാനമാക്കി ഇതിനോടകം പോരാട്ടമുഖം തുറന്നുകഴിഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും പൗരത്വനിയമത്തിനെതിരേ ഒന്നിച്ചുള്ള പോരാട്ടത്തിനുവരെ തയ്യാറായി.

കേന്ദ്രനിയമം നടപ്പാക്കാന്‍ ഏതെങ്കിലും സംസ്ഥാനം തടസ്സംനിന്നാല്‍ സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള കാരണമായിപ്പോലും അത് മാറാം. അമിത്ഷായെ പോലൊരു ഭരണാധികാരി അതിന് മടിക്കില്ലെന്ന കാര്യവും ഉറപ്പാണ്. പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്കു ബാധകമാണെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല. ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കേണ്ടത് കളക്ടര്‍ക്കാണ്. സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്ന രേഖകളടക്കം പരിശോധിച്ച് കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കണം. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇതയക്കും. കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കുകയും പൗരത്വത്തിന് അര്‍ഹതയുണ്ടെന്നു വ്യക്തമാക്കി കത്തുനല്‍കുകയും ചെയ്താല്‍ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമുണ്ടെങ്കില്‍ അതുപേക്ഷിക്കണം. ഇതിന്റെ രേഖ ഹാജരാക്കിക്കഴിയുമ്പോഴാണ് ഇന്ത്യന്‍ പൗരനാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

അപേക്ഷയിലുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാനാകില്ല. ഓരോഘട്ടത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ താമസിപ്പിക്കാനോ നിരസിക്കാനോ കഴിയില്ല. ഭരണഘടനയുടെ ഏഴാം പട്ടികയില്‍പെട്ട വിഷയമാണ് പൗരത്വം. കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോകാന്‍ പക്ഷേ, കേന്ദ്രത്തിന് കഴിയില്ല. പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ കേന്ദ്രനിയമം അവഗണിച്ച് ജനതാല്‍പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണമായി കഴിയുകയുമില്ല. കോടതി കയറിയാല്‍ കേന്ദ്രത്തിന് അനുകൂലമാണ് ഭരണഘടന വ്യവസ്ഥ. അതേസമയം, നിയമനടപടിയുടെ കുരുക്ക് അഴിച്ചെടുക്കാന്‍ സമയമെടുക്കും.

പൗരത്വം സ്ഥാപിച്ച് അനുബന്ധ രേഖകള്‍ സമ്പാദിക്കേണ്ട പൊതുജനമാണ് ഇതിനിടയില്‍ ശരിക്കും പ്രശ്നക്കുരുക്കിലാവുക. സംസ്ഥാനത്തു കഴിയുന്ന ഒരൊറ്റയാളെപ്പോലും പുറന്തള്ളുകയോ അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് നിലപാട് എടുക്കാം. എന്നാല്‍, കേന്ദ്രം നല്‍കേണ്ട പാസ്പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ ആധികാരിക രേഖകളുടെ കാര്യം പ്രശ്നത്തിലാവും. ദേശീയ പൗരത്വ രജിസ്റ്റര്‍കൂടി തയാറാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം.

വിദേശകാര്യ മന്ത്രാലയമാണ് പാസ്പോര്‍ട്ട് നല്‍കേണ്ടത്. അതിന്റെ വെരിഫിക്കേഷന്‍ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ആധാരമാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. എന്നാല്‍, ഇങ്ങനെ സമ്പാദിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ തോളിലാവും. ഇത്തരത്തിലാണ് ഓരോ കുരുക്ക്. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചു നീങ്ങിയാലും ഇല്ലെങ്കിലും പൗരത്വത്തിന്റെ ഗുണഭോക്താക്കള്‍ പ്രശ്നത്തിലാവുമെന്ന് ചുരുക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category