1 GBP = 93.10 INR                       

BREAKING NEWS

അഗ്‌നിരക്ഷാ സേന എത്തിയതോടെ നാടകീയ രംഗങ്ങള്‍: ഫ്‌ലാളാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാര്‍: പതിനെട്ട് നില കെട്ടിടച്ചില്‍ നിന്നും കയറില്‍ തൂങ്ങി ഇറങ്ങിക്കൂടെ എന്ന് അയല്‍ഫ്‌ലാറ്റുകാര്‍: പൂട്ട് പൊളിക്കാതെ അകത്ത് കയറാന്‍ പറ്റില്ലെന്ന് അഗ്‌നിരക്ഷാ സേനയും; ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പൂട്ട് പൊളിച്ച് അകത്ത്; പുറത്തെ ബഹളങ്ങള്‍ കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങി നാല് വയസ്സുകാരന്‍

Britishmalayali
kz´wteJI³

കോഴിക്കോട്: ഫ്‌ലാറ്റില്‍ കുടുങ്ങിയ നാല് വയസ്സുകാരനെ രക്ഷിക്കാനെത്തിയ അ?ഗ്‌നിരക്ഷാ സേന എത്തിയതോടെ നാടകീയ രം?ഗങ്ങള്‍. അ?ഗ്‌നിരക്ഷ സേന പൊല്ലാപ്പിലായത് വീട്ടുകാരുടെ ശാഠ്യത്തിന് മുന്നില്‍. കോഴിക്കോട് നഗരത്തിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ 4 വയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്‌നിരക്ഷാ സേനയ്ക്കാണ് പൊല്ലാപ്പായത്. ഫ്‌ലാറ്റിന്റെ വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്ന വീട്ടുകാരുടെ ശാഠ്യത്തിനു മുന്നിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോ?ഗസ്ഥര്‍ കണ്ണ്തള്ളി നിന്നത്. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്‌നിരക്ഷാസേന പറഞ്ഞെങ്കിലും സമ്മതിക്കാതെ വീട്ടുകാര്‍

എന്നാല്‍ അതിനു സമ്മതിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ലാറ്റുകാര്‍ ചോദിച്ചു. 18 നിലയുള്ള ഫ്‌ലാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങണം. അത് ബുദ്ധിമുട്ടാണ്, പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചയുടനെ അഗ്‌നിരക്ഷാസേന എല്ലാ സജീകരണങ്ങളുമായി ഫ്‌ലാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഫ്‌ലാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍, പുറത്തെ ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങുകയായിരുന്നു കൊച്ചുകുട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category