1 GBP = 97.50 INR                       

BREAKING NEWS

ടിപി കേസ് പ്രതികളുടെ'കിണ്ണത്തപ്പം' നിര്‍മ്മാണത്തിനായി സെല്ലിന് പുറത്തെ രാത്രിവിഹാരത്തില്‍ നടപടിയെടുത്ത് ജയില്‍ അധികൃതര്‍; കിര്‍മാണി മനോജും അണ്ണന്‍ സിജിത്തും അനൂപും രാത്രിയില്‍ ജയിലിന് പുറത്ത് കഴിയുന്നത് മണിക്കൂറോളം: തടവുകാര്‍ക്കെല്ലാം ബാധകമായ ലോക്കപ് സമയം പാലിക്കാന്‍ തയ്യാറാവാതെ കിര്‍മാണി മനോജും സംഘവും; മൊബൈല്‍ ഫോണും ലഹരി മരുന്നും വരെ വിതരണം ചെയ്ത് അധികൃതര്‍ മുമ്പും സേവിച്ചിരുന്ന തടവ് പുള്ളികള്‍ക്ക് ഇപ്പോഴും വിഐപി പരിരക്ഷ

Britishmalayali
kz´wteJI³

-തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി വധക്കേസ് കുറ്റവാളികള്‍ നടത്തിയിരുന്ന സൈ്വര്യവിഹാരത്തില്‍ നടപടിയെടുത്ത് ജയില്‍ അധികൃതര്‍. കിണ്ണത്തപ്പം നിര്‍മ്മാണത്തിന്റെ പേരിലാണ് കുറ്റവാളികളായ കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എം.സി. അനൂപ് തുടങ്ങിയവര്‍ രാത്രിയായി കഴിഞ്ഞാല്‍ കിണ്ണത്തപ്പം നിര്‍മ്മാണത്തിന്റെ പേരില്‍ സൈ്വര്യവിഹാരത്തില്‍ ഏര്‍പ്പെട്ടിരുന്നത്. സംഭവം വാര്‍ത്തയായതോടെയാണ് ജയില്‍ അധികൃതര്‍ നടപടിയെടുത്തത്. കിണ്ണത്തപ്പ നിര്‍മ്മാണത്തിനായി പുറത്ത് പോകുന്ന സമയമാണ് അധികൃതര്‍ വെട്ടികുറച്ചിരിക്കുന്നത്.

തലശേരി കിണ്ണത്തപ്പം ഉണ്ടാക്കാന്‍ വൈകിട്ട് ആറ് മുതല്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു യഥേഷ്ടം കഴിച്ചുകൂട്ടുന്ന പതിവാണ് ഇതോടെ അവസാനിപ്പിച്ചത്. 2 ദിവസമായി രാത്രി ഏഴോടെ ഇവരെ സെല്ലില്‍ കയറ്റുന്നുണ്ടെന്ന് സൂചന. എങ്കിലും മറ്റു തടവുകാര്‍ക്കെല്ലാം ബാധകമായ 6 മണിയെന്ന ലോക്കപ് സമയം പാലിക്കാന്‍ കിര്‍മാണി മനോജും സംഘവും തയാറായിട്ടില്ലെന്നതും വിചിത്രമാണ്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണു ജയില്‍ നിയമങ്ങള്‍ ലംഘിച്ച് വൈകിട്ട് ആറ് മണി മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറങ്ങി നടക്കുന്നത് . കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അന്ത്യേരി സുരയും ഇവരെ സഹായിക്കാന്‍ പുറത്തിറങ്ങുന്നുണ്ട്.

കിണ്ണത്തപ്പം നിര്‍മ്മാണത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും ലഹരിയും അടക്കമുള്ള സൗകര്യങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള മറയാണ് കിണ്ണത്തപ്പം നിര്‍മ്മാണമെന്നു വിവരമുണ്ട്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാര്‍ശകള്‍ ടിപി കേസ് സംഘം ചെയ്തുകൊടുക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‌വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല.

ടിപി കേസ് തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെട്ടുന്ന സാഹചര്യമാണ് ഇതുവരെ വിയ്യൂര്‍ ജയിലില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രതികള്‍ക്ക് വാരിക്കോരി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരുന്നതും ഏറെ വിവാദമായിരുന്നു. 90 ദിവസത്തില്‍ 15 ത്തെ സാധാരണ പരോളാണ് ഒരാള്‍ക്ക് പരമാവധി ലഭിക്കുക. ഇതുവെച്ച് നോക്കില്‍ ഒരാള്‍ക്ക് കിട്ടേണ്ട പരമാവധി പരോള്‍ ഈ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ കണക്കിനെ വെല്ലുന്ന പരോള്‍ കണക്കുകളാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. പി.കെ കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസത്തെ പരോള്‍. കെ.സി രാമചന്ദ്രന് 205 ഉം സിജിത്തിന് 186 ദിവസവും പരോള്‍ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ ലഭിച്ചത് പി കെ കുഞ്ഞനന്തനാണ്. സാധാരണ പരോള്‍ 135 ദിവസവും അടിയന്തര പരോള്‍ 122 ദിവസവും അടക്കം ആകെ കുഞ്ഞനന്തന്‍ പുറത്ത് നിന്നത് 257 ദിവസാണ്. 205 ദിവസം പരോള്‍ ലഭിച്ച് കെ.സി രാമചന്ദ്രനാണ് കുഞ്ഞനന്തന് പിറകെ വരുന്നത്. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും രാമചന്ദ്രന് ലഭിച്ചു. സിജിത്ത് 186 ദിവസം, മുഹമ്മദ് ഷാഫി 135 ദിവസം കിര്‍മാണി മനോജ് 120 ദിവസം എന്നിവരാണ് കൂടുതല്‍ ദിവസം പരോള്‍ അനുവദിക്കപ്പെട്ട മറ്റു പ്രതികള്‍. പരോളും കിണ്ണത്തപ്പം നിര്‍മ്മാണവും ഇപ്പോള്‍ കുറ്റവാളികള്‍ക്കുള്ള വിഐപി പരിരക്ഷതന്നെയെന്നതില്‍ സംശയമില്ല.

2012 മെയ് 4-ന് രാത്രി 10 മണിക്കാണ് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ പതിനൊന്നു പേര്‍ക്കും ലഭിച്ചത് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category