1 GBP = 97.00 INR                       

BREAKING NEWS

ജനങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയാത്ത ഒരു പൊട്ടനായി ബോറിസ് ജോണ്‍സണെ കരുതി; ടോറികള്‍ നേടിയത് ജെറമി കോര്‍ബിന്റെ പിഴവില്‍; എങ്ങനെ ബോറിസ് ഇങ്ങനെ വിജയം നേടി?

Britishmalayali
kz´wteJI³


മാര്‍ഗരറ്റ് താച്ചറിനുശേഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ഏറ്റവും വലിയ നേതാവായി ബോറിസ് ജോണ്‍സണ്‍ മാറുമ്പോള്‍, ആ വിജയത്തിന് ഒട്ടേറെ സവിഷേഷതകളുണ്ട്. മാര്‍ഗരറ്റ് താച്ചറിനുപോലും സാധിക്കാതിരുന്ന പലതും സ്വന്തമാക്കിയാണ് പ്രധാനമന്ത്രി പദം ബോറിസ് നിലനിര്‍ത്തിയത്. ലേബര്‍ പാര്‍ട്ടി ചെങ്കോട്ടയെന്ന് കരുതിയിരുന്ന പലയിടത്തും കണ്‍സര്‍വേറ്റീവുകള്‍ വിജയം കരസ്ഥമാക്കിയത് ജേതാക്കളെപ്പോലും അതിശയിപ്പിച്ചിട്ടുണ്ടാവു മെന്നുറപ്പ്. ബോറിസ് ജോണ്‍സണിനെപ്പോലൊരാള്‍ക്ക് ജനങ്ങള്‍ വോട്ടുചെയ്യില്ലെന്നുകരുതിയ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ പിഴവ് ടോറികള്‍ക്ക് വലിയ വിജയമൊരുക്കുക യായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

ചരിത്രത്തിലിന്നേവരെ ഒരു കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ജയിച്ചിട്ടില്ലാത്ത സ്ഥലമാണ് നോര്‍ത്ത് ഈസ്റ്റിലെ ബ്ലിത്ത് വാലി. ഖനിപ്രദേശമായ ഇവിടെ ഇക്കുറി ആദ്യമായി ടോറികള്‍ വിജയക്കൊടി നാട്ടി. ബോറിസ് ജോണ്‍സണെന്ന സുനാമിയുടെ കുത്തൊഴുക്കില്‍ കടപുഴകിവീണ ലേബര്‍ കോട്ടകള്‍ ബ്ലിത്ത് വാലിയില്‍ മാത്രമൊതുങ്ങുന്നില്ല. ഡാര്‍ലിങ്ടണിലും സെഡ്ജ്ഫീല്‍ഡിലും ഗ്രേറ്റ് ഗ്രിംസ്ബിയിലും സ്റ്റോക്ക് സെന്‍ട്രലിലും വെസ്റ്റ് ബ്രോംവിച്ചിലുമൊക്കെ ടോറികള്‍ പുതിയ ചരിത്രമെഴുതി. ഡെന്നിസ് സ്‌കിന്നറുടെ ബോള്‍സോവര്‍ സീറ്റുപോലും ഇക്കുറി നീലച്ചായമണിഞ്ഞു. 

ബ്രി്ട്ടന്‍ ഇങ്ങനെയൊരു നീലക്കടലാകുമെന്ന് ആരും കരുതിയിരുന്നില്ല. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ ടോറി ബുദ്ധികേന്ദ്രങ്ങള്‍ പോലും. 1987-ല്‍ മാര്‍ഗരറ്റ് താച്ചര്‍ മൂന്നാം വട്ടം തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ നേടിയതിനുശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ടോറികള്‍ക്ക് ഇത്തവണ നേടാനായത്. 1979-നുശേഷമുള്ള ഏറ്റവും കൂടുതല്‍ വോട്ടുവിഹിതവും അവര്‍ക്ക് സ്വ്ന്തമാക്കാനായി. മറുഭാഗത്ത് ലേബര്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്കും കൂപ്പുകുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്കെതിരേ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ കോര്‍ബിന് ഇക്കുറി പാര്‍ട്ടിയെ അതേ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല. 1935-നുശേഷമുള്ള ഏറ്റവും വലിയ തോല്‍വിയിലേക്ക് ലേബര്‍ കൂപ്പുകുത്തി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ രണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങളുണ്ട്. 1945-ല്‍ ലേബര്‍ പാര്‍ട്ടി ക്ലെമന്റ് അറ്റ്‌ലിയുടെ നേതൃത്വത്തില്‍ നേടിയ പടുകൂറ്റന്‍ ജയമാണ് ആദ്യത്തേത്. എന്‍എച്ച്എസിന്റെയും ക്ഷേമരാഷ്ട്രത്തിന്റെയും വരവിന് കളമൊരുക്കിയത് ആ തിരഞ്ഞെടുപ്പാണ്. രണ്ടാമത്തേത് 1979-ലെ മാര്‍ഗരറ്റ് താച്ചറുടെ വിജയമാണ്. വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റിയത് ആ തിരഞ്ഞെടുപ്പാണ്. തുറന്ന വിപണിയിലേക്ക് ബ്രിട്ടന്‍ കാലൂന്നിയതും താച്ചറുടെ കാലത്താണ്. അത്തരമൊരു വിജയമാണ് ബോറിസ് ഇക്കുറി നേടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റ് ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷങ്ങള്‍ക്ക് കരുത്തുപകരുന്ന വിജയമാണ് ടോറികള്‍ക്കിത്.

ഇത്തവണ വോട്ടുചെയ്യുമ്പോള്‍ ജനങ്ങളുടെ മുഖത്ത് ഒരു നിശ്ചയദാര്‍ഢ്യം പ്രകടമായിരുന്നു. കനത്തമഴയെ കൂസാതെ അവര്‍ വോട്ടിങ് കേന്ദ്രങ്ങളില്‍ ക്യൂനിന്നത് അതുകൊണ്ടാണ് മൂന്നരവര്‍ഷത്തോളമെത്തിയ ഒരു അനിശ്ചിതത്വത്തിന് വിരാമമിടുകയെന്ന ലക്ഷ്യം അവര്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. 2016 ജൂണ്‍ 23-ന് നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ജനങ്ങള്‍ തീരുമാനിച്ചെങ്കിലും അക്കാര്യത്തിലൊരു രാഷ്ട്രീയ തീരുമാനമുണ്ടാകാന്‍ നാളിതുവരെ സാധിച്ചിട്ടില്ല. തെരേസ മേയ് സര്‍ക്കാരിനും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനും പാര്‍ലമെന്റില്‍ തിരിച്ചടി നേരിട്ടത് അവര്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ടാണെന്ന്് ബ്രെക്‌സിറ്റ് ആഗ്രഹിക്കുന്ന, ബ്രെക്‌സിറ്റിന്റെ അനിശ്ചിതത്വമൊഴിയണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും കരുതി.

ബോറിസ് ജോണ്‍സണിനുപകരം ജെറമി കോര്‍ബിനാണ് വിജയിക്കുന്നതെങ്കില്‍, അനിശ്ചിതത്വത്തിന് പകരം ആശങ്കയുടെ നാളുകളാവും ഇനിയുണ്ടാവുകയെന്ന് വോട്ടര്‍മാര്‍ മനസ്സില്‍ കരുതി. ബ്രെക്‌സിറ്റിനുപകരം ദേശസാല്‍ക്കരണത്തിന്റെയും രണ്ടാം ഹിതപരിശോധനയുടെയും നാളുകളായിരിക്കും വരാനിക്കുന്നതെന്ന് അവര്‍ ഉറപ്പിച്ചു. നാറ്റോയുടെ അന്ത്യത്തിനും അത് കാരണമാകുമെന്ന് വോട്ടര്‍മാര്‍ കരുതി. കോര്‍ബിന്റെ കടുത്ത ഇടതുപക്ഷ ആശയങ്ങള്‍ക്ക് ഇ്‌പ്പോള്‍ ഇടംകൊടുത്താല്‍, ബ്രെക്‌സിറ്റ് അനിശ്ചിതത്വം കൂടുതല്‍ വഷളാകുമെന്ന ആശങ്കയും ബോറിസ് ജോണ്‍സണിന് അനുകൂലമായ വോട്ടായി മാറുകയായിരുന്നുവെന്ന് നിരീക്ഷകര്‍ കരുതുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category