1 GBP = 97.00 INR                       

BREAKING NEWS

ജനവിധിക്കെതിരേ കൂവിവിളിച്ചിട്ട് എന്തുകാര്യം? ബോറിസ് ജോണ്‍സണിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ബ്രെക്‌സിറ്റ് വിരോധികളും പാക് വാദികളും തെരുവില്‍; പ്രതിഷേധക്കാരെ ക്കൊണ്ടു നിറഞ്ഞ് ബ്രിട്ടന്‍

Britishmalayali
kz´wteJI³

വോട്ടുചെയ്തു തോല്‍പിക്കാനാവാത്തതിന് കൂവിത്തോല്‍പിക്കാന്‍ ശ്രമിക്കുകയാണ് ലണ്ടനിലെ ബോറിസ് ജോണ്‍സണ്‍ വിരുദ്ധര്‍. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് നേടി ബോറിസ് ജോണ്‍സണ്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബോറിസ് വിരുദ്ധ മുദ്രാവാക്യവുമായി ലണ്ടനിലെ തെരുവുകുളില്‍ അവര്‍ അഴിഞ്ഞാടിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായതോടെ പോലീസിന് ഇടപെടേണ്ടിവന്നു. സെന്‍ട്രല്‍ ലണ്ടനിലെ വൈറ്റ്ഹാളില്‍ പ്രകടനക്കാരും പോലീസും വൈകുന്നേരം ഏറ്റുമുട്ടി.

ബോറിസ് എന്റെ പ്രധാനമന്ത്രിയല്ലെന്ന മുദ്രാവാക്യമുയര്‍ത്തിയും ്പ്ലക്കാര്‍ഡുകള്‍ പിടിച്ചുമാണ് പ്രതിഷേധക്കാരണിനിരന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടി ഉള്‍ക്കൊള്ളാനാകാതെ പോയവരില്‍ ബ്രെക്‌സിറ്റ് വിരുദ്ധരും ജെറമി കോര്‍ബിന്റെ അനുയായികളായ ഇന്ത്യാവിരുദ്ധരുമൊക്കെയുണ്ടായിരുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് പ്രകടനം നടത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമതും എത്തിയ ബോറിസ് ജോണ്‍സണിനെതിരേ ഇത്തരത്തിലൊരു പ്രകടനം നടത്തിയത് അര്‍ഥശൂന്യമാണെ്ന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആന്റിഫ പ്രതിഷേധക്കാരുടെ പരിപാടി മുന്‍കൂട്ടിയറിഞ്ഞിരുന്നതിനാല്‍ വൈറ്റ്ഹാള്‍ വൈകുന്നേരമായപ്പോഴേക്കും അടച്ചിരുന്നു. കനത്ത പോലീസ് ബന്തവസ്സും ഇവിടെയുണ്ടായിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറിലും തമ്പടിച്ചു. ഇവിടെയും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.

വൈറ്റ്ഹാളിലെ സെനോറ്റാഫിലും കനത്ത പോലീസ് കാവലുണ്ടായിരുന്നു. പ്രതിഷേധപ്രകടനം ആരംഭിച്ചപ്പോള്‍ത്തന്നെ പോലീസ് ഇവിടം വളഞ്ഞു. മില്‍ബാങ്കിനും ഹോഴ്‌സ്ഫറി റോഡിലും പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസ് പ്രതിഷേധക്കാരെ വളയുകയും അവരെ പിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി മെട്രൊപൊലിറ്റന്‍ പോലീസ് വ്യക്തമാക്കി. പോലീസ് ഓഫീസറെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് ഒരാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

എന്‍എച്ച്എസിനെ രക്ഷിക്കൂവെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിക്ടോറിയ സ്ട്രീറ്റില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. നിലത്തുകുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് തുരത്തി. ഇവിടെ ബസ് തടഞ്ഞതും കുറച്ചുനേരത്തേക്ക് സംഘര്‍ഷമുണ്ടാക്കി. ഇടയ്ക്കുവെച്ച് മഴ പെയ്തതോടെ പ്രകടനക്കാര്‍ പലവഴിക്കുപിരിഞ്ഞു. 

അധികാരമേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ ബ്രെക്‌സിറ്റിന്റെ പേരില്‍ ഭീന്നിച്ചുനില്‍ക്കുന്നവരെക്കൂടി ചേര്‍ത്താകും താന്‍ മുന്നോട്ടുപോവുകയെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. റിമെയ്ന്‍ പക്ഷക്കാരുടെ ആശങ്കകളും എതിരഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടാകും താന്‍ തീരുമാനങ്ങളെടുക്കുകയെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category