1 GBP = 97.00 INR                       

BREAKING NEWS

ബോറിസ് കൊടുങ്കാറ്റായപ്പോള്‍ പൗണ്ട് വില കുതിച്ചു; വീടുവിലയ്ക്കും ഓഹരി വിപണിക്കും എന്തുസംഭവിക്കും? നിങ്ങളും പെന്‍ഷനും ശമ്പളത്തിനും ഗുണമോ ദോഷമോ?

Britishmalayali
kz´wteJI³

രിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തിലെത്തിയതിന്റെ ശുഭസൂചനകള്‍ വിപണിയിലും പ്രകടമായിത്തുടങ്ങി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ പൗണ്ടുവിലയിലുണ്ടായ കുതിപ്പും ഓഹരിവിപണിയിലുണ്ടായ ഉണര്‍വും വരാനിരിക്കുന്നത് സാമ്പത്തിക സ്ഥിരതയുടെ നാളുകളാണെന്ന സൂചനയാണ് നല്‍കുന്നത്. വീടുവിപണിയുള്‍പ്പെടെ മാന്ദ്യം നേരിടുന്ന സകലമേഖലകളിലും ബോറിസിന്റെ വരവ് ചലനമുണ്ടാക്കു മെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

നിശ്ചലമായിക്കിടക്കുന്ന വീടുവിപണിക്കുകിട്ടിയ ഉത്തേജമരുന്നെന്നാണ് ടോറികളുടെ വിജയത്തെ മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍ സ്ഥാപനമായ കോറെക്കോയിലെ ആന്‍ഡ്രൂ മോണ്ട്‌ലേക്ക് വിലയിരുത്തുന്നത്. എന്നാല്‍, വീടുവില പൊടുന്നനെ വീടുവില കുത്തനെ ഉയരുമെന്ന് ആരും കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കുന്നു. വീടുവിപണിയില്‍ വാങ്ങാനുള്ളവരും വില്‍ക്കാനുള്ളവരും ഒരുപോലെ മടിച്ചുനില്‍ക്കുകയാണ്. അതാണ് ഏതാനും മാസങ്ങളായുള്ള പ്രവണത. ബ്രെക്‌സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇതിന് കാരണം. ഇതകന്നുതുടങ്ങാതെ വീടുവിപണി പൂര്‍ണമായ രീതിയില്‍ ഉണര്‍ന്നെണീക്കില്ല.

വീടുവിപണിയില്‍ അടുത്തവര്‍ഷം ഒരുശതമാനം മുതല്‍ രണ്ടുശതമാനം വരെ വിലവര്‍ധനയുണ്ടായേക്കുമെന്നാമ് കരുതുന്നത്. ജനുവരി 31-ന് ബ്രെക്‌സിറ്റ് നടപ്പായശേഷമുള്ള സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചാവും വിപണിയുടെ മുന്നോട്ടുള്ള പോക്ക്. മോര്‍ട്ട്‌ഗേജ് സ്ഥാപനങ്ങളും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുമൊക്കെ വളരെ ആഹ്ലാദത്തോടെയാണ് ഈ മാറ്റത്തെ കാണുന്നതെന്ന് ഈ രംഗത്തെ ഏജന്റായ ഹെന്റി പ്രിയോര്‍ പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നുകാണാമെന്ന് അദ്ദേഹം പറഞ്ഞു. 

ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തില്‍ സുസ്ഥിര സര്‍ക്കാര്‍ നിലവില്‍ വന്നതിന്റെ ആവേശം ഓഹരി വിപണിയില്‍ പ്രകടമാണ്. ഓഹരിവിപണിയിലെ ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ നേട്ടമുണ്ടാക്കിയ ദിവസവുമാണ് കടന്നുപോയത്. തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ ശക്തമായതോടെ ഉച്ചയ്ക്കുമുന്നെ എഫ്.ടി.എസ്.ഇ 100 ഓഹരികള്‍ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. യുകെ ആസ്ഥാനമായുള്ള എഫ്.ടി.എസ്.ഇ 250 സ്ഥാപനങ്ങളുടെ ഓഹരിയില്‍ 4.1 ശതമാനം വരെ വര്‍ധനവുണ്ടായി.

നിര്‍മാതാക്കള്‍, ബാങ്കുകള്‍, ഗാര്‍ഹികോപകരണ നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഹരികളിലാണ് വലിയതോതിലുള്ള വര്‍ധനയുണ്ടായത്. കോര്‍ബിന്‍ തന്റെ ഇടതുപക്ഷ ആശയങ്ങള്‍ നടപ്പിലാക്കിയാല്‍ ഏറ്റവും കൂടുതല്‍ പ്രഹരമേല്‍ക്കുമെന്ന് കരുതിയിരുന്ന സ്ഥാപനങ്ങളാണിവ. യുകെ സ്ഥാപനങ്ങളിലേക്ക് നിക്ഷേപങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ തിരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്ന് സിഎംസി മാര്‍ക്കറ്റ്‌സിലെ അനലിസ്റ്റ് മൈക്കല്‍ ഹ്യൂസണ്‍ അഭിപ്രായപ്പെട്ടു. ഒരു പ്രഷര്‍ വാല്‍വ് തുറന്നുവിട്ട പ്രതീതിയാണ് ഈ ഫലമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍കാര്‍ക്കും കണ്‍സര്‍വേറ്റീവുകളുടെ വരവ് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നിക്ഷേപങ്ങള്‍ക്ക് ശരാശരി രണ്ടരശതമാനം വളര്‍ച്ചയെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. പെന്‍ഷനുള്ള പ്രായം വര്‍ധിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും പെന്‍ഷന്‍ പ്രായം 66 ആയി ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2026-നും 2028-നും മധ്യേ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തുനിന കാര്യവും പരിഗണനയിലുണ്ട്.

ടോറികളുടെ വരവും ഓഹരിവിപണിയിലെ ഉണര്‍വും ചെറുകിട നിക്ഷേപങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് പകരുന്നത്. വയസ്സാംകാലത്തേക്ക് നിക്ഷേപങ്ങള്‍ കരുതിവെക്കുന്നവര്‍ക്കും ടോറികളുടെ വരവ് വലിയ പ്രതീക്ഷ പകരുന്നുണ്ട്. പെന്‍ഷന്‍കാര്‍ക്ക് നികുതി ആശ്വാസം ലഭിച്ചേക്കുമെന്ന സൂചനയും ബോറിസ് സര്‍ക്കര്‍ നല്‍കുന്നുണ്ട്. പെന്‍ഷനുശേഷമുള്ള വരുമാനം നികുതിരഹിതമായി സംരക്ഷിക്കാനാകുമോ എന്ന കാര്യത്തിലാണ് ഇനി തീരുമാനമുണ്ടാകാനുള്ളത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category