1 GBP = 92.50 INR                       

BREAKING NEWS

ഇന്ത്യക്കാരിയായ സലൂണ്‍ ജോലിക്കാരി തൊഴില്‍ മാറിയപ്പോള്‍ വെള്ളക്കാരനായ അഭിഭാഷകന്‍ പറഞ്ഞത് നാടുകടത്താന്‍ തനിക്ക് അവസരമുണ്ടെന്ന്; ഒരു ഇമിഗ്രേഷന്‍ വക്കീലിന്റെ കരിയര്‍ അവസാനിക്കുന്നത് ഇന്ത്യക്കാരിക്കയച്ച എസ്.എം.എസില്‍

Britishmalayali
kz´wteJI³

ന്ത്യക്കാരിയായ സലൂണ്‍ ജീവനക്കാരിക്ക് ഭീഷണി സന്ദേശം അയച്ച ഇമിഗ്രേഷന്‍ വക്കീലിന് പണികിട്ടി. സലൂണിലെ ജോലി ഉപേക്ഷിച്ചതിന്റെ പേരില്‍ നാടുകടത്താന്‍ തനിക്ക് അധികാരമുണ്ടെന്നു കാണിച്ചാണ് വേദ റോഗ്രിഗസിന് ഡേവിഡ് വില്‍ക്കി തോര്‍ബണ്‍ എന്ന അഭിഭാഷകന്‍ ഭീഷണി എസ്.എം.എസുകള്‍ അയച്ചത്. ഏപ്രില്‍ ഏഴിന് രാവിലെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍. 
 
ഡേവിഡിന്റെ പങ്കാളിയായ നീല്‍ വില്‍ക്കി തോര്‍ബണിന്റെ ഉടമസ്ഥതയില്‍ സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീനിലുള്ള സലൂണിലെ ജീവനക്കാരിയായിരുന്നു വേദ. ഇവരടക്കമുള്ള ജീവനക്കാര്‍ ജോലിയുപേക്ഷിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലായേക്കുമെന്ന ആശങ്കയിലാണ് വേദയ്ക്ക് ഡേവിഡ് ഭീഷണി സന്ദേശം അയച്ചത്. താനും സ്ഥാപനത്തിലെ മറ്റു രണ്ടു ജോലിക്കാരും ചേര്‍ന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് പോവുകയാണെന്ന് വേദ നീലിനെ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഡേവിഡിന്റെ ഇടപെടല്‍.

അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ കൂടിയായ ഡേവിഡ് നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലന്‍ഡില്‍ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ചുമതലയുള്ള ആള്‍കൂടിയായിരുന്നു. പുലര്‍ച്ചെ 1.22-നാണ് ഡേവിഡില്‍നിന്ന് വേദയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. താന്‍ പ്രോസിക്യൂഷന്‍ വിഭാഗം തലവനാണെന്നും ഇമിഗ്രേഷന്‍ കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തന്നെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഡേവിഡിന് കഴിയുമെന്ന് ഭയന്ന വേദ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് അബര്‍ഡീന്‍ ഷെരീഫ് കോടതി കേസ് പരിഗണിച്ചത്. ഭീഷണി സ്വഭാവത്തിലുള്ള സന്ദേശം അയച്ചത് നീതീകരിക്കാനാവില്ലെന്ന് ജഡ്ജി ഇയാന്‍ ഡുഗ്യൂഡ് പറഞ്ഞു. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ, ഡേവിഡിന് അഭിഭാഷക വൃത്തി തുടരാനാവില്ല. ഇത്തരമൊരു നടപടി ഡേവിഡിന്റെ ജീവിതം തകര്‍ക്കുമെന്നും സമൂഹത്തില്‍ മാന്യതയുള്ള വ്യക്തിത്വമാണ് ഡേവിഡെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡഡേവിഡ് മോഗാഷ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇല്ലാത്ത പദവികളുണ്ടെന്ന് കാണിച്ചാണ് വേദയ്ക്ക് ഡേവിഡ് ഭീഷണി സന്ദേശമയച്ചതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ ലോറ മുന്‍ഡേല്‍ വാദിച്ചു. താന്‍ നാടുകടത്തപ്പെടുമെന്നും നാലുമക്കളില്‍നിന്ന് അകന്നു ജീവിക്കേണ്ടിവരുമെന്നുമുള്ള ആശങ്കയിലായിരുന്നു താന്‍ മാസങ്ങളോളം ജീവിച്ചതെന്ന് വേദ പറഞ്ഞു. അത് കടുത്ത മാനസിക സംഘര്‍ഷത്തിനും കാരണമായി. കുട്ടികളെ വേണ്ടരീതിയില്‍ പരിപാലിക്കുന്നതിനുപോലും തനിക്ക് സാധിച്ചിരുന്നില്ലെന്നും വേദ കോടതിയില്‍ ബോധിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category