1 GBP = 97.50 INR                       

BREAKING NEWS

ഫോണ്‍ബില്‍ അടയ്ക്കാന്‍ പോലും വകയില്ലാതെ സര്‍ക്കാര്‍ ഉഴറുമ്പോള്‍ വിദേശത്തേക്ക് പറക്കാന്‍ മന്ത്രിമാര്‍; മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ജപ്പാന്‍ പര്യടനത്തിന് ശേഷം വിദേശത്തേക്ക് പറക്കുന്നത് മന്ത്രി കെ ടി ജലീല്‍; മന്ത്രിക്കൊപ്പം മാലിയാത്രയില്‍ അനുഗമിക്കുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും; വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകര്‍ഷിക്കാനെന്ന് വിശദീകരണം; സഞ്ചാരം ചാനലിന് വെല്ലുവിളി ഇടതുമന്ത്രിമാരെന്ന് വിമര്‍ശനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പുതിയ റെക്കോര്‍ഡുകള്‍ ഇടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍. സാമ്പത്തിക പ്രതിസന്ധി മുറുകിയത് മൂലം ലോകബാങ്കില്‍ നിന്നും കടമെടുത്ത പണം കൊണ്ട് ശമ്പളം കൊടുക്കേണ്ട അവസ്ഥയില്‍ പോലും കാര്യങ്ങള്‍ എത്തിയിരുന്നു. ഇങ്ങനെ മുണ്ട് മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും മന്ത്രിമാര്‍ വിദേശത്ത് ഊരുചുറ്റുന്ന പണിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയി തിരിച്ചെത്തിയതിന് പിന്നാലെ അടുത്ത മന്ത്രി വിദേശത്തേക്ക് പറക്കുകയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലാണ് പരിവാരങ്ങള്‍ക്കൊപ്പം വിദേശയാത്രക്ക് ഒരുങ്ങുന്നത്.

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകര്‍ഷിക്കാനാണ് മന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. വിദ്യാഭ്യാസ രംഗത്ത് ആവശ്യത്തിന് പണം മുടക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണ് മന്ത്രിയുടെ വിദേശയാത്ര എന്നതും ശ്രദ്ധേയമാണ്. ഫോണ്‍ ബില്ലടക്കാനും കോളജ് വിദ്യാര്‍ത്ഥിള്‍ക്ക് സ്്ക്കോളര്‍ഷിപ്പ് നല്‍കാനും പോലും പണമില്ലാതെ സര്‍ക്കാര്‍ വലയുന്ന അവസ്ഥയാണ് ഉള്ളത്. മന്ത്രിമക്കൊപ്പം വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി, സാങ്കേതിക സര്‍വകലാശാല പ്രോ വിസി, അസാപ്പ് പ്രതിനിധി, ഐഎസിടിഇ ഡയറക്ടര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് മാലദ്വീപിലേക്ക് പോകുന്നത്.

വിമാനയാത്ര, താമസം, മാലയിലെ യാത്രാ സൗകര്യം, ഫോണ്‍ , നെറ്റ് എന്നിവക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിയുടെയും പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെയും ഹോട്ടല്‍താമസത്തിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കുമ്പോള്‍, കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സര്‍വകലാശാല, അസാപ്പ്, ഐഎസിടിഇ എന്നിവര്‍ നല്‍കും. എങ്ങനെയായാലും ഖജനാവില്‍ നിന്നും പണം പോകുമെന്നത് ഉറപ്പ്.

മാലിയിലെ ഇന്ത്യന്‍ എംബസിക്ക് ചെലവാകുന്ന തുക സര്‍ക്കാര്‍ നല്‍കും. കൂടാതെ വിദേശ സന്ദര്‍ശനത്തിന് പ്രതിദിനം 60 അമേരിക്കന്‍ ഡോളര്‍ അലവന്‍സും നല്‍കും. കേരളത്തിലെ എന്‍ജിനീയറിംങ്, ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് മാലയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാണ് സന്ദര്‍ശനം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുണ്ടെങ്കിലും വളരെക്കുറച്ച് പേര്‍മാത്രമാണ് പഠിക്കാനായി എത്തുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ കിട്ടിയാല്‍ കോളജുകളുടെ റാങ്കിങ് ഉയരാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കൂടാതെ അയല്‍പക്കമായ മാലയുമായുള്ള ബന്ധം ദൃഢമാക്കാനും സന്ദര്‍ശനം സഹായിക്കുമെന്നാണ് അവകാശവാദം.

എന്നാല്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ മന്ത്രിയും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നതില്‍ സര്‍ക്കാര്‍ അനൗചിത്യം കാണുന്നില്ല. നേരത്തെ ഹൈക്കോടതിയും മന്ത്രിമാരുടെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇങ്ങനെ പോയാല്‍ പിണറായി സര്‍ക്കാറിലെ മന്ത്രിമാരുടെ വിദേശയാത്ര സഞ്ചാരം ചാനലിന് പോലും ഭീഷണി ആകുമല്ലോ എന്നാണ് വിമര്‍ശനം ഉയരുന്നത്. ജപ്പാന്‍, കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചെത്തിയ ശേഷം അവകാശപ്പെട്ത്. കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സന്ദര്‍ശനത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്‌ക്കൊരുങ്ങുകയാണ്. അതും സര്‍ക്കാര്‍ ചെലവില്‍ ആണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. സംസ്ഥാനത്തെ എഴുപത് സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്മാരെയാണ് സര്‍ക്കാര്‍ നേതൃപാടവത്തിനായി വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. ഇവരെ വിദേശത്തേക്ക് അക്കാന്‍ വേണ്ടി മറ്റ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെയും ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്.

ലണ്ടനിലാണ് പരിശീലനം നടക്കുന്നത്. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ വിദേശത്തേക്ക് അയക്കുന്നത്. കോളേജ് യൂണിയന്‍ പ്രവര്‍ത്തനം കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സര്‍ക്കാര്‍ ചെയര്‍മാന്മാരെ വിദേശത്തേക്ക് അയക്കാന്‍ വേണ്ടി കോടികള്‍ ചിലവഴിക്കുന്നത്.

നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ തന്നെ സംഭവം വിവാദമായിരുന്നു. കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചെയര്‍മാന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് വകുപ്പ് നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ളെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. സംസ്ഥാന ഖജനാവില്‍ നിന്നാണ് യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നതെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പിന്നീടാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് യാത്രയെന്ന വിവരം പുറത്തായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. മന്ത്രിമാരുടെയും പരിവാരങ്ങളുടെയും വിദേശയാത്രയും മാസംതോറും കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമെല്ലാം വന്‍ വിവാദമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കന്മാരെ ലണ്ടനിലേക്ക് അയക്കാനുള്ള തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category