1 GBP = 97.00 INR                       

BREAKING NEWS

മലയാളി യുവതിയെ ജീവിത പങ്കാളിയാക്കിയ മുണ്ടുടുത്ത സ്‌കോട്ടിഷ് എംപി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചപ്പോള്‍ സ്‌കോട്‌ലന്റിലെ ലേബറിനെയും ലിബറിലിനെയും തറപറ്റിച്ച് സ്‌കോട്ടീഷ് നാഷണിലിസ്റ്റ് പാര്‍ട്ടിയുടെ തേരോട്ടം; രണ്ടാം റഫറണ്ടം നടത്തി വോട്ട് പിടിക്കാന് കോപ്പ് കൂട്ടി സ്‌കോട്‌ലന്റ്; സമ്മതിക്കില്ലെന്ന് ബോറിസ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ മലയാളി സമൂഹത്തിനു സ്വന്തമെന്ന് പറയാന്‍ കഴിയുന്ന മാര്‍ട്ടിന്‍ ഡേ എംപിക്ക് അഭിമാന വിജയം. രണ്ടാമതും എസ് എന്‍ പി ടിക്കറ്റില്‍ അദ്ദേഹം സ്‌കോട്ലന്റിലെ പ്രാന്തപ്രദേശമായ ലിലിന്ഗതോ ആന്റ് ഫള്കറിക് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയപ്പോള്‍ മൂവാറ്റുപുഴക്കാരിയും പഴയ കോളേജ് രാഷ്ട്രീയക്കാരിയുമായ ജീവിത പങ്കാളി നിധിന്‍ ചന്ദിനും അഭിമാന നിമിഷം. സ്‌കോട്ട്ലന്റിലെ വിദൂര പ്രദേശമായ ലിങ്‌ലിതില്‍ കഴിഞ്ഞ തവണ നേടിയത്തിലും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഇത്തവണ നാട്ടുകാര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്. തന്നില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചതിനു മാര്‍ട്ടിന്‍ ഡേ. എംപി നാട്ടുകാരോട് സോഷ്യല്‍ മീഡിയ വഴി നന്ദി അറിയിക്കുകയും ചെയ്തു. മൊത്തം പോള്‍ ചെയ്തതില്‍ 25551 വോട്ടുകള്‍ തന്റെ പേരില്‍ കുറിച്ചണ് അദ്ദേഹം വിജയത്തെ ഒപ്പം നിര്‍ത്തിയത്. ശക്തമായ ത്രികോണ മത്സരത്തെ നേരിട്ട മാര്‍ട്ടിന്‍ കണ്‍സര്‍വേറ്റീവിന്റെ ചാള്‍സ് കെന്നഡിയെ രണ്ടാം സ്ഥാനത്തും ലേബര്‍ പാര്‍ട്ടിയുടെ വേന്റി മിലിനെ മൂന്നാം സ്ഥാനത്തും നിര്‍ത്തിയാണ് തന്റെ വിജയം ഉറപ്പിച്ചത്.

അതിനിടെ കഴിഞ്ഞ തവണത്തേക്കാള്‍ അധികം 13 എംപിമാരെ സ്വന്തമാക്കിയ എസ്എന്‍പി സ്വതന്ത്ര സ്‌കോട്ട്ലന്റ് എന്ന വാദം കൂടുതല്‍ ശക്തമായി ഉറപ്പിക്കുകയാണ്. രണ്ടാം റഫറണ്ടം അനിവാര്യമാണെന്ന് പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ജസ് വ്യക്തമാക്കി കഴിഞ്ഞു. ബോറിസിന്റെ പാര്‍ട്ടിക്ക് സ്‌കോട്ട്ലന്റില്‍ യാതൊരു കാര്യവും ഇല്ലെന്നും അവര്‍ സൂചിപ്പിച്ചു. സ്‌കോട്ട്ലന്റില്‍ ശക്തമായ വേരോട്ടം ഉണ്ടായിരുന്ന ലേബര്‍ പാര്‍ട്ടിയും ലിബറലും പിഴുതെറിയപ്പെട്ട കാഴ്ചയാണ് ഇന്നലെ ബ്രിട്ടന്‍ കണ്ടത്. ആറു സീറ്റ് സ്വന്തമാക്കി വന്‍ നാണക്കേടില്‍ നിന്നും താല്‍ക്കാലികമായി മുഖം രക്ഷിക്കാന്‍ കണ്‍സര്‍വേറ്റിവുകള്‍ക്കു കഴിഞ്ഞെങ്കിലും മൂന്നു പാര്‍ട്ടികളെയും നിഷ്പ്രഭമാക്കിയ പ്രകടനത്തില്‍ എസ്എന്‍പി സ്വരം കൂടുതല്‍ കടുപ്പിച്ചാകും മുന്നോട്ടു പോകുകയെന്നു ഇന്നലെ നിക്കോള പറഞ്ഞ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. എസ് എന്‍ പി സ്ഥാനാര്‍ത്ഥിയോട് ദയനീയമായി പരാജയപ്പെട്ടതോടെ ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ജോ സ്വിന്‍സണ്‍ സ്ഥാനത്യാഗം നടത്തുകയും ചെയ്തിരിക്കുകയാണ്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കൂടിയായ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ സ്‌കോട്ട്ലന്റിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. കേരളത്തില്‍ എത്തിയാലും യുകെയില്‍ പ്രത്യേക മലയാളി ചടങ്ങിലും ഒക്കെ മുണ്ടുടുത്തു ജൂബയും ധരിച്ചു എത്തുന്ന മാര്‍ട്ടിന് താന്‍ പാതി മലയാളി കൂടിയാണെന്ന് പറയുന്നതില്‍ സന്തോഷമേയുള്ളൂ. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകള്‍ കണ്ടു മലയാളം പഠിച്ചു തുടങ്ങിയ സായിപ്പിനിപ്പോള്‍ കപ്പയും മീനും ഒക്കെ ഇഷ്ടവിഭവങ്ങള്‍ കൂടിയാണ്. യുകെയില്‍ പഠനത്തിനെത്തിയ നിധിന്‍ ചാന്ദിനു കാരുണ്യത്തിന്റെ കരം നല്‍കിയാണ് മാര്‍ട്ടിന്‍ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇപ്പോള്‍ അദ്ദേത്തിന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും ഒക്കെ സജീവ സാന്നിധ്യം കൂടിയാണ് നിധിന്‍.

ഇരുവരുടെയും വിവാഹം കഴിഞ്ഞ വേനല്‍ക്കാലത്തു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടക്കാനിരുന്നത് ബ്രെക്സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു. പൊതു തിരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടാകാം എന്ന സൂചന എസ് എന്‍ പി തങ്ങളുടെ എംപിമാര്‍ക്ക് നല്കിയിരുന്നതിനാലാണ് മാര്‍ട്ടിന് വിവാഹ ഒരുക്കങ്ങളുമായി കേരളത്തില്‍ എത്താന്‍ കഴിയാതെ പോയത്. അടുത്ത കാലത്തായി യുകെ മലയാളികള്‍ നടത്തുന്ന പ്രധാന പരിപാടികളില്‍ എല്ലാം ഇദ്ദേഹം നിറസാന്നിധ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോഴും വേദിയില്‍ മാര്‍ട്ടിന്‍ ഡേയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇന്ത്യന്‍ വംശജകര്‍ കൂടുതലായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ബോറിസ് ജോണ്‍സന്റെ വിജയത്തെ ആവേശത്തോടെയാണ് ഇന്ത്യന്‍ വംശജര്‍ സ്വീകരിച്ചത്. ജോണ്‍സന്റെ തിരിച്ചുവരവും ബ്രെക്സിറ്റും വ്യാപാരം, ശാക്തികബന്ധം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകള്‍ ഇന്ത്യയ്ക്കു മുന്‍പില്‍ തുറന്നിടുമെന്നാണ് ഒരു വിഭാഗം നിരീക്ഷകര്‍ വിലയിരിത്തുന്നത്. ലേബര്‍ പാര്‍ട്ടിയോട് പൊതുവേ ആഭിമുഖ്യമുണ്ടായിരുന്ന ഇന്ത്യന്‍ വംശജരെ ജെറമി കോര്‍ബിന്റെ ഇന്ത്യ വിരുദ്ധ നയങ്ങള്‍ ചൊടിപ്പിച്ചിരുന്നു. ഇന്ത്യ-പാക്ക് പ്രശ്നങ്ങളില്‍ പാക്ക് അനുകൂല സമീപനമാണ് കോര്‍ബിന്‍ പലപ്പോഴും സ്വീകരിക്കാറുള്ളത്. ഇതാണ് ബോറിസിന്റെ പാര്‍ട്ടിക്ക് ഗുണകരമായി മാറിയത്.

15 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാരാണ് ബ്രിട്ടനിലുള്ളത്. ഇന്ത്യന്‍ വികാരം മുതലെടുക്കാന്‍ ബോറിസ് ജോണ്‍സന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. നീസ്ഡനിലെ പ്രശസ്തമായ സ്വാമിനാരായണ്‍ ക്ഷേത്രം വോട്ടെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പ് ജോണ്‍സണ്‍ സന്ദര്‍ശിച്ചിരുന്നു. കാമുകി കാരി സൈമണ്ട്‌സ് സാരിയുടുത്താണ് ജോണ്‍സനൊപ്പം ക്ഷേത്രത്തിലെത്തിയത്. സിഖ് ഗുരുദ്വാരകളും ഇരുവരും സന്ദര്‍ശിച്ചിരുന്നു. പുതിയ ഇന്ത്യ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളുമായി കൈകോര്‍ക്കുമെന്നും 2020 ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ജോണ്‍സന്‍ പറഞ്ഞിട്ടുണ്ട്. ബിജെപി അനുഭാവികളായ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ സംഘടന ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പരസ്യമായിത്തന്നെ ലേബര്‍ പാര്‍ട്ടിക്കെതിരെ രംഗത്തു വന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category