1 GBP = 97.50 INR                       

BREAKING NEWS

മൂന്നു വര്‍ഷമായിട്ടും പരിഹാരമില്ലാത്ത ബ്രെക്സിറ്റ് ഡൈവോഴ്സ് യാഥാര്‍ഥ്യമാകുമ്പോള്‍ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രവും മാറ്റി വരയ്ക്കാം; കണ്‍സര്‍വേറ്റിവുകള്‍ ആധിപത്യം കാട്ടുമ്പോള്‍ ലേബര്‍ നൂറ്റാണ്ടിനിടയിലെ വമ്പന്‍ പ്രതിസന്ധിയില്‍; ചെറുപാര്‍ട്ടികള്‍ക്കും നിലനില്‍പ്പ് പ്രധാനമാകും; ബോറിസിന്റെ വിജയം മോദി ഇന്ത്യയില്‍ നേടിയ ആധിപത്യത്തിന് സമാനം; ഐക്യ ബ്രിട്ടന്‍ ഓര്‍മ്മയായി മാറുമോ?

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി:  നാലര പതിറ്റാണ്ടു നീണ്ടു നിന്ന ഒരു ദാമ്പത്യം മുറിച്ചു മാറ്റുന്നതിന്റെ സകല വേദനയും നിറച്ചാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രെക്സിറ്റ് ചര്‍ച്ചകള്‍ നടക്കുന്നത്. വീടുകളിലെ അത്താഴ മേശകളില്‍ പോലും കടുത്ത വാഗ്വാദം ഉയര്‍ത്തിയാണ് ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയെ രണ്ടായി വേര്‍തിരിച്ചത്, അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ യൂറോപ്യന്‍ യൂണിയനില്‍ ആദ്യം ചേരാതെ മടിച്ചു നിന്ന ബ്രിട്ടന്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ അംഗത്വം എടുത്തതിന്റെ നാലര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴാണ് വിമോചനം എന്ന വാദം ശക്തമാകുന്നത്. യാഥാര്‍ഥ്യത്തില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറീസും മുന്‍ പ്രധാനമന്ത്രിമാരായ തെരേസയും കാമറോണും ഒക്കെ ഓക്സ്ഫോര്‍ഡില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളായിരിക്കെ എണ്‍പതുകളുടെ മധ്യത്തില്‍ ഉയര്‍ന്നു വന്ന യൂറോപ്യന്‍ വിരോധമാണ് സമീപ കാലത്തേ ബ്രെക്സിറ്റിലേക്കു നയിച്ച ചര്‍ച്ചകളുടെയും തുടക്കം എന്നതാണ് സത്യം. അതിനാല്‍ യൂറോപ്പില്‍ നിന്നുള്ള മോചനം ബോറിസിനെ സംബന്ധിച്ചിടത്തോളം നീണ്ട കാലത്തേ ഒരുക്കത്തിന്റെ കൂടി ഭാഗമാണ്. ഒടുവില്‍ അതിന്റെ പേരില്‍ ഒരു തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായപ്പോള്‍ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രം കൂടിയാണ് മാറ്റിവരയ്ക്കപ്പെടുന്നത്.

ഒരര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ബിജെപി ഭരണത്തില്‍ നരേന്ദ്ര മോഡി ആധിപത്യം സ്ഥാപിച്ചതിനോട് ഉപമിക്കാവുന്നതാണ് ബോറിസ് ഇത്തവണ പാര്‍ട്ടിക്ക് വേണ്ടി ഉറപ്പിച്ചെടുത്ത വിജയം. ഒരിക്കലും കണ്‍സര്‍വേറ്റിവുകളോടെ ആഢ്യത്ത മനോഭാവത്തോടു യോജിച്ചു പോകാന്‍ കഴിയാത്ത കുടിയേറ്റക്കാരെ കൂടി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ സാഹചര്യം അദ്ദേഹത്തിന് അവസരം ഒരുക്കിയപ്പോള്‍ തൊട്ടുകൂടായ്മ രാഷ്ട്രീയം ഇന്ത്യയില്‍ ഏറെ അനുഭവിച്ച ബിജെപിയുടെ രാഷട്രീയ വിജയത്തോടു ചേര്‍ന്ന് നില്‍ക്കുന്നതായി ബ്രിട്ടനില്‍ കണ്‍സര്‍വേറ്റിവുകള്‍ അധികമായി കണ്ടെത്തിയ ഇന്ത്യന്‍ വംശജരുടേതു ഉള്‍പ്പെടെയുള്ള വോട്ടു ബാങ്കുകള്‍. യുകെ മലയാളികള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി കണ്‍സര്‍വേറ്റീവ് പക്ഷത്തോട് ചേര്‍ന്ന് നിന്ന് വോട്ടു രേഖപ്പെടുത്തിയതും ഇതാദ്യമാണ്. ചിലരാകട്ടെ വീട് തോറും കയറിയുള്ള ഫീല്‍ഡ് പ്രവര്‍ത്തനത്തില്‍ വരെ പങ്കാളികളായി. ഒരിക്കല്‍ കയ്യില്‍ കിട്ടിയാല്‍ ഇത്തരം വോട്ടുകള്‍ ബഹുഭൂരിഭാഗവും കൂടെ ചേര്‍ന്ന് നിന്നുകൊള്ളും എന്ന രാഷ്ട്രീയ തന്ത്രം ഭാവി ബ്രിട്ടന്റെ രാഷ്ട്രീയത്തെ തന്നെ പുതിയ നിര്‍വചനം നല്കാന്‍ കരുത്തുള്ള മാറ്റമായി കാണുന്നവരാണ് അധികവും. മാത്രമല്ല എണ്‍പതുകളില്‍ പാര്‍ട്ടി അധികാരത്തില്‍ ഇരിക്കെ ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായ മൈനിങ്, സ്റ്റീല്‍ കമ്പനികളുടെ നാടായ ഉത്തര ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഒക്കെ ആദ്യമായി കണ്‍സര്‍വേറ്റിവുകള്‍ സീറ്റ് സ്വന്തമാക്കി എന്നത് ഇപ്പോഴും ഇലക്ഷന്‍ രാത്രിയിലെ അത്ഭുതമായി വീക്ഷിക്കുകയാണ് മാധ്യമ ലോകം ഉള്‍പ്പെടെയുള്ളവര്‍.

കണ്‍സര്‍വേറ്റിവുകള്‍ നേടിയ വിജയത്തിന് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്നതാണ് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ അവിശ്വസനീയ തേരോട്ടവും. കഴിഞ്ഞ തവണത്തേക്കാള്‍ 13 സീറ്റുകള്‍ അധികമായി പിടിച്ചു സ്‌കോട്ട്ലന്റിലെ 59 ല്‍ 48 ഉം സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത എസ എന്‍ പി ഐക്യ ബ്രിട്ടന് തന്നെ ഭീക്ഷണിയാവുകയാണ്. സ്വന്തം സ്വതന്ത്ര രാജ്യം എന്ന് എസ് എന്‍ പി നയം കടുപ്പിക്കുമ്പോള്‍ രാജ്യത്തെ ഒന്നായി ചേര്‍ത്ത് നിര്‍ത്താന്‍ ഭരണകക്ഷിക്ക് എത്രത്തോളം താഴ്ന്നു കൊടുക്കേണ്ടി വരും എന്നതും കണ്ടറിയണം.

അതേ സമയം ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണിയാണ് അനാവശ്യ പ്രസ്താവനയിലൂടെ ലേബര്‍ പാര്‍ട്ടി ഇത്തവണ നടത്തിയത്. ഏറെ സുരക്ഷിതമായിരുന്ന കുടിയേറ്റ വോട്ടുകളില്‍ ഒരു പങ്കു ചോര്‍ന്നൊലിക്കുന്നത് കണ്ടു നില്‍ക്കാന്‍ മാത്രമേ പാര്‍ട്ടിക്ക് കഴിയുമായിരുന്നുള്ളൂ. ഇതിനെതിരെ ചെറിയൊരു പ്രതിരോധം തീര്‍ക്കാന്‍ പോലും ലേബര്‍ തയാറാകാതിരുന്നത് അതിശകരമാണ്, അതും പ്രചാരണ രംഗത്ത് എല്ലാ പാര്‍ട്ടികളും നിറം കെട്ട പ്രകടനവും അടിത്തറയില്ലാത്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി എത്തി എന്ന് പ്രധാന മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയ സാഹചര്യത്തിലും. ഒരു ക്ഷമ പറച്ചില്‍ പോലും മുറിവേല്‍പ്പിക്കപ്പെട്ടവരെ സ്വാന്ത്വനിപ്പിക്കും എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് പലരും ഉപദേശം നല്‍കിയെങ്കിലും അതിനൊന്നും മിനക്കെടാതിരുന്ന ലേബര്‍ പാര്‍ട്ടി 85 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനവുമായി 203 സീറ്റുകളിലേക്ക് ഒതുങ്ങുക ആയിരുന്നു. തുടര്‍ച്ചയായ നാലു വട്ടം തിരസ്‌കരണം നേരിടേണ്ടി വന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനി മിശിഹായായി ആര് അവതരിക്കും എന്നതാണ് പ്രസക്തമാകുന്നത്.

അതിനേക്കാള്‍ പ്രധാനം പാര്‍ട്ടിക്ക് ഒരിക്കലും നഷ്ടമാകില്ലെന്നു കരുതിയ ചില പോക്കറ്റുകളില്‍ കണ്‍സര്‍വേറ്റിവുകള്‍ നടത്തിയ നുഴഞ്ഞു കയറ്റമാണ്. കയ്യിലിരുന്ന 59 സീറ്റുകള്‍ നഷ്ടപ്പെടുത്തിയതിനു പാര്‍ട്ടിക്ക് ഒരു കാരണവും പറയാന്‍ ഇല്ലെങ്കിലും രാജി വയ്ക്കും എന്ന് കരുതിയിരുന്ന പാര്‍ട്ടി തലവന്‍ ജെറെമി കോര്‍ബിന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതും കൗതുകമായി. പാര്‍ട്ടിയുടെ അടിത്തറയെ പോലും ചോദ്യം ചെയ്യുന്നതാണ് സ്‌കോട്ട്ലന്റിലെ പ്രകടനവും. ഒരിക്കല്‍ ബഹുഭൂരിഭാഗം സീറ്റുകള്‍ ജയിച്ചിരുന്ന ഇവിടെ ഒരൊറ്റ സീറ്റിലെ വിജയം കൊണ്ട് പാര്‍ട്ടിക്ക് ഒതുങ്ങേണ്ടി വന്നു. മിക്ക മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തു എത്താന്‍ പോലും ക്ലേശിക്കുക ആയിരുന്നു എന്നതാണ് വസ്തുത.

ഇതിനൊപ്പം തന്നെയാണ് ലിബറല്‍ ഡെമോക്രറ്റുകള്‍ നേരിടുന്ന രാഷ്ട്രീയ ഭീഷണിയും. പാര്‍ട്ടിയുടെ നേതാവ് ജോ സ്വിന്‍സണ്‍ തന്നെ പരാജയപെട്ടിടത്തു തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ എത്രത്തോളം ജനം വിലകല്‍പ്പിക്കുന്നു എന്ന ചോദ്യവും കൂടിയാണ് ലിബറലുകള്‍ നേരിടുന്നത്. കഴിഞ്ഞ പാര്‍ലിമെന്റില്‍ ഉണ്ടായിരുന്നതിന്‍ക്കാള്‍ ഒരു സീറ്റ് മാത്രം കുറവാണു ഇത്തവണ എന്ന് ആശ്വസിക്കാമെങ്കിലും ഒന്‍പതു വര്‍ഷം മുന്‍പ് ഭരണത്തില്‍ പങ്കാളിയായിരുന്ന പാര്‍ട്ടിയുടെ അവസ്ഥ ഇപ്പോള്‍ ദയനീയം എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category