1 GBP = 93.10 INR                       

BREAKING NEWS

വീടുമാറിയിട്ടും ഡ്രൈവിങ് ലൈസന്‍സിലെ വിലാസം മാറിയില്ലേ? എന്തു ചെറിയ മാറ്റമുണ്ടെങ്കിലും അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ 1000പൗണ്ട് പിഴയെന്നറിയാമോ? ഡ്രൈവിങ് ലൈസന്‍സിലെ പേരില്‍ പണി വാങ്ങാതിരിക്കാന്‍

Britishmalayali
kz´wteJI³

വീടുമാറുകയോ മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റം വരികയോ ചെയ്താല്‍ അത് പിന്നത്തേക്ക് മാറ്റിവെക്കാതെ അപ്പോള്‍ത്തന്നെ ഡ്രൈവിങ് ലൈസന്‍സില്‍ ചേര്‍ക്കുക. അല്ലെങ്കില്‍ 1000 പൗണ്ട് പിഴവരെ കിട്ടാവുന്ന കുറ്റമാണത് എന്നറിയാമോ? ഫോട്ടോ ഡ്രൈവിങ് ലൈസന്‍സുകള്‍ എല്ലാ പത്തുവര്‍ഷവും കൂടുമ്പോള്‍ പുതുക്കിയേ തീരൂ. അങ്ങനെ സമയത്ത് പുതുക്കാതെ 24 ലക്ഷത്തോളം പേരുണ്ടെന്നും ഡി.വി.എല്‍.എ വ്യക്തമാക്കുന്നു.

ലൈസന്‍സ് കൈവശമുള്ളത് യഥാര്‍ഥ ആളുടേതുതന്നെയാമെന്ന് ഉറപ്പിക്കുന്നതിനാണ് ഫോട്ടോ പതിച്ച കാര്‍ഡുകള്‍. അത് സമയത്ത് പുതുക്കാതിരുന്നാല്‍ അത് ഉദ്ദേശിച്ച ഫലം ചെയ്യുകില്ല. ലൈസന്‍സ് യഥാര്‍ഥമാണോ എന്ന് പരിശോധിക്കാനും സാധി്ക്കില്ല. അതുകൊണ്ടാണ് കൃത്യസമയത്ത് ലൈസന്‍സ് പുതുക്കുകയും വരുന്ന ചെറിയ മാറ്റങ്ങള്‍പോലും അപപ്‌ഡേറ്റ് ചെയ്യണെമെന്ന് നിര്‍ദേശിക്കുന്നതെന്ന് ഡിവിഎല്‍എ വക്താവ് പറഞ്ഞു.

പേര്, മേല്‍വിലാസം തുടങ്ങി എന്തുകാര്യവും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് പിഴ ചുമത്താവുന്ന കുറ്റമാണ്. ഡ്രൈവിങ് ലൈസന്‍സില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ള 15 ലക്ഷം പേരെങ്കിലും ബ്രിട്ടനിലുണ്ടെന്നാണ് കംപയര്‍ദമാര്‍ക്കറ്റ് എന്ന ഏജന്‍സി വിലയിരുത്തുന്നത്. കാറോടിക്കുന്നതുതന്നെ ചെലവേറിയ കാര്യമാകുമ്പോള്‍, ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്ക് പണിമേടിക്കുന്നത് താങ്ങാവുന്നതല്ലെന്ന് ആര്‍എ.സി. ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്റ്റീവ് ഗൂഡിങ് പറഞ്ഞു. 

മിക്കവാറുമാളുകള്‍ വീടുമാറ്റമാണ് ലൈസന്‍സില്‍ അപ്‌ഡേറ്റ് ചെയ്യാതെ പോകാറുള്ളത്. മനപ്പൂര്‍വം വരുത്തുന്ന പിഴവല്ല ഇതെങ്കിലും, പിഴ വന്നാല്‍ പോക്കറ്റ് കാലിയാകുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരം മറവികള്‍ക്ക് വിലകൂടുതലാണെന്നും സ്റ്റീവ് പറയുന്നു. മാറ്റം താല്‍ക്കാലികമോ സ്ഥിരമോ എന്നതല്ല, മാറ്റിയിട്ടുണ്ടോ എന്നതാണ് പരിശോധിക്കപ്പെടുന്നത്. കുറച്ചുനാളത്തേക്കാണെങ്കില്‍ക്കൂടി വിലാസത്തില്‍ വരുന്ന ചെറിയ മാറ്റംപോലും അപ്‌ഡേറ്റ് ചെയ്യുകതന്നെ വേണം.

വിദ്യാര്‍ഥികള്‍ക്കും ഇതുബാധകമാണ്. കേളേജ്, യൂണിവേഴ്‌സിറ്റികള്‍ മാറുമ്പോള്‍, അക്കാര്യം മേല്‍വിലാസമായി ലൈന്‍സിലുള്‍പ്പെടുത്തി യിട്ടുള്ളവര്‍ മാറ്റിയേ തീരൂ. ഫോട്ടോ പതിച്ച ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നത് അത്ര ശ്രമകരമായ കാര്യവുമല്ല.. അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കകം പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്‍ഡ് ലഭിക്കും. മേല്‍വിലാസത്തില്‍ മാത്രമാണ് മാറ്റമെങ്കില്‍ ഡിവിഎല്‍എ വെബ്‌സൈറ്റിലൂടെ അത് ചെയ്യാനാകും. നിനിഷങ്ങള്‍ക്കകം മാറ്റം നിലവില്‍വരികയും ചെയ്യും. 

അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിവിഎല്‍എയുടെ യഥാര്‍ഥ വെബ്‌സൈറ്റ് തന്നെയല്ലേ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. പല സ്വകാര്യ സൈറ്റുകളും ലൈസന്‍സ് പുതുക്കലിന് ചാര്‍ജ് ഈടാക്കാറുണ്ട്. ഒരു വെബ്‌സൈറ്റില്‍ 70 കഴിഞ്ഞവരുടെ ലൈസന്‍സ് പുതുക്കുന്നതിന് 35 പൗണ്ടാണ് ചാര്‍ജ് ചെയ്യുന്നത്. ഡിവിഎല്‍എയില്‍ ഈ സേവനം സൗജന്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category