1 GBP = 97.50 INR                       

BREAKING NEWS

ഹോം സെക്രട്ടറിയാവാന്‍ പ്രീത് പട്ടേല്‍ ജയിച്ചത് വന്‍ ഭൂരിപക്ഷത്തില്‍; നാരായണമൂര്‍ത്തിയുടെ മരുമകന്‍ അലോക് ശര്‍മ്മയും മന്ത്രിയാകും; വിസ ഇളവുകള്‍ അടക്കമുള്ള പ്രഖ്യാപനങ്ങളോടെ ഇന്ത്യയുമായി ബന്ധത്തിന് ശ്രമിക്കുന്ന ബോറിസ് ജോണ്‍സനൊപ്പം 15 ഇന്ത്യന്‍ വംശജരായ എംപിമാരും ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക്

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് ഇന്ത്യന്‍ വംശജരാണ്. ലേബര്‍ പാര്‍ട്ടിയോട് കൂറുപുലര്‍ത്തിയിരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ഇക്കുറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്നു. ലേബര്‍ പാര്‍ട്ടിയിലുള്ള ഇന്ത്യക്കാരും വിജയക്കൊടി പാറിച്ചതോട ഇക്കുറി ബ്രിട്ടീഷ് പാര്‍ലമെന്റിന്‍ ഇന്ത്യന്‍ വംശജര്‍ റെക്കോര്‍ഡിട്ടു. എംപിമാരുടെ എണ്ണത്തിലാണ് റെക്കോര്‍ഡ്. 15 ഇന്ത്യന്‍ വംശജരാണ് വിജയിച്ചു കയറിത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്നും ഏഴു പേരും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഏഴു പേരും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ഒരാളുമാണ് വിജയിച്ചു കയറിയത.

മന്ത്രിമാരായ പ്രീതി പട്ടേല്‍, റിഷി സുനക് (ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍), അലോക് ശര്‍മ എന്നിവര്‍ ക്കൊപ്പം ഗഗന്‍ മഹീന്ദ്ര, ക്ലെയര്‍ കുടീഞ്ഞോ, ശൈലേഷ് വാര, സുവേല ബ്രേവര്‍മാന്‍. എന്നിവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും വിജയിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും നവേന്ദ്രു മിശ്ര, പ്രീതി കൗര്‍ ഗില്‍, തന്മഞ്ജീത് സിങ് ദേശി, വീരേന്ദ്ര ശര്‍മ, ലിസ നന്ദി, സീമ മല്‍ഹോത്ര, വലേറി വാസ് എന്നിവരാണ് വിജയിച്ചത്. ലിബറല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഏക വ്യക്തി മുനീറ വില്‍സണാണ്

കണ്‍സര്‍വേറ്റീവ് പാര്‍ടിക്കാരായ ഗഗന്‍ മോഹീന്ദ്ര, ക്ലെയര്‍ കൂട്ടിഞ്ഞോ എന്നിവരും ലേബര്‍ പാര്‍ടിക്കാരനായ നവേന്ദ്രു മിശ്രയുമാണ് പുതുമുഖങ്ങള്‍. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ടിക്ക് കനത്ത തോല്‍വിയുണ്ടായെങ്കിലും ഇന്ത്യന്‍ വംശജര്‍ അവരെ കൈവിട്ടില്ല. ലേബര്‍ എംപിമാരില്‍ ഏഴുപേര്‍ ഇന്ത്യന്‍ വംശജരാണ്. മുന്‍ എംപി കീത്ത് വാസിന്റെ സഹോദരി വലേറി വാസ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ സിഖ് വനിതയായ പ്രീത് കൗര്‍ ഗില്‍, സിഖ് തലപ്പാവ് ധരിച്ച് ആദ്യമായി ജനസഭയിലെത്തിയ തന്‍മന്‍ജീത് സിങ്ങ് ദേശി എന്നിവര്‍ ഇത്തവണയും വിജയിച്ച ലേബര്‍ പ്രതിനിധികളാണ്.

ഭരണപക്ഷ ടോറികളില്‍ ഏറ്റവും ശ്രദ്ധേയ ബോറിസ് ജോണ്‍സന്റെ മുന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രീതി പട്ടേലാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക്കും മുന്‍ അന്താരാഷ്ട്ര വികസനമന്ത്രി അലോക് ശര്‍മയും സീറ്റ് നിലനിര്‍ത്തിയ കര്‍സര്‍വേറ്റീവ് അംഗങ്ങളില്‍ പെടുന്നു.

15 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാരാണ് ബ്രിട്ടനിലുള്ളത്. ഇന്ത്യന്‍ വംശജരെ സ്വാധീനിക്കാന്‍ ബോറിസ് ജോണ്‍സണ്‍ പ്രചാരണ കാലത്ത് പരമാവധി ശ്രമിച്ചിരുന്നു. പ്രശസ്തമായ സ്വാമിനാരായണ്‍ ക്ഷേത്രം ജോണ്‍സണ്‍ വോട്ടെടുപ്പിന് മുമ്പ് സന്ദര്‍ശിച്ചിരുന്നു. കാമുകി കാരി സൈമണ്ട്‌സ് സാരിയുടുത്താണ് ജോണ്‍സനൊപ്പം ക്ഷേത്രത്തിലെത്തിയത്. ഇരുവരും സിഖ് ഗുരുദ്വാരകളും സന്ദര്‍ശിച്ചിരുന്നു. 2020-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനും ജോണ്‍സണ് ആലോചനയുണ്ട്.

ബോറിസ് ജോണ്‍സന്റെ വിജയത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ആഹ്‌ളാദത്തിലാണ്. ജെറമി കോര്‍ബിന്റെ ഇന്ത്യ വിരുദ്ധ നയങ്ങളാണ് വലിയ വിഭാഗം ഇന്ത്യന്‍ വംശജരെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്. ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ പാക് അനുകൂല നിലപാടാണ് കോര്‍ബിന്‍ സ്വീകരിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category