1 GBP = 92.50 INR                       

BREAKING NEWS

യോഗാ പ്രാക്ടിക്കല്‍ ക്ലാസ് കഴിഞ്ഞത് പത്തരയ്ക്ക്; ഉച്ചവരെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവിടെ പിടിച്ചു നിര്‍ത്തി; ശേഷം വായുകോപം മാറാനുള്ള പവന മുക്താസനമെന്ന് പറഞ്ഞ് ലൈംഗിക പീഡനം; മല്ലപ്പള്ളിയില്‍ സിപിഎം നേതാവായ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; കുട്ടിയുടെ വീട്ടുകാരെ ബ്രെയിന്‍ വാഷ് ചെയ്ത് സിപിഎമ്മും സ്‌കൂള്‍ അധികൃതരും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: കായികാധ്യാപകന്‍ ഒമ്പതാം ക്ലാസുകാരിയെ യോഗാപരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച കേസ് ഒതുക്കാന്‍ സിപിഎം നേതൃത്വവും സ്‌കൂള്‍ മാനേജ്‌മെന്റും നടത്തിയ ഹീനമായ നീക്കങ്ങള്‍ പുറത്ത്. കുട്ടിയുടെ പരാതി കിട്ടി രണ്ടു ദിവസമാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അത് പൂഴ്ത്തിയത്. ഈ സമയം കൊണ്ട് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ബ്രെയിന്‍ വാഷ് ചെയ്തിരുന്നു സിപിഎം നേതാക്കളും സ്‌കൂള്‍ അധികൃതരും. എന്നാല്‍, വിവരം കിട്ടിയ കീഴ്വായ്പൂര്‍ പൊലീസ് അത് അപ്പോള്‍ തന്നെ എസ്പിക്ക് കൈമാറിയതു കൊണ്ടാണ് പ്രതി അറസ്റ്റിലായത്.
 
ജില്ലയിലെ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയെയാണ് പീഡിപ്പിച്ച്. യോഗാ പരിശീലനത്തിന്റെ മറവില്‍ സിപിഎം നേതാവും കെഎസ്ടിഎ ജില്ല കമ്മറ്റി അംഗവുമായ കായികാധ്യാപകന്‍ സി.ജെ ജെയിംസ്(55) പീഡിപ്പിച്ചത്. വളരെ ആസൂത്രിതമായിരുന്നു പീഡനം നടന്നത്. ഒമ്പതാംക്ലാസുകാരി പൊതുവേ അധികമാരോടും മിണ്ടാത്ത് സൗമ്യസ്വഭാവക്കാരിയാണ്. യോഗായുടെ പ്രാക്ടിക്കല്‍ പരീക്ഷ നടന്ന ദിവസമായിരുന്നു പീഡനം. രാവിലെ 10.30 ന് പരീക്ഷ കഴിഞ്ഞു. മറ്റുള്ളവരെ പറഞ്ഞു വിട്ട അദ്ധ്യാപകന്‍ ഈ കുട്ടിയോട് മാത്രം പോകരുതെന്ന് പറഞ്ഞു. ഉച്ച വരെ കുട്ടിയെ ഇയാള്‍ അവിടെ പിടിച്ചു നിര്‍ത്തി. അതിന് ശേഷമാണ് പവനമുക്താസനം പഠിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

കുട്ടി വിവരം അദ്ധ്യാപികയോട് ആണ് പറഞ്ഞത്. അവര്‍ വിവരം പ്രധാന അദ്ധ്യാപികയെയും മാതാപിതാക്കളെയും അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയാണ് പ്രധാന അദ്ധ്യാപിക രണ്ടു ദിവസം പൂഴ്ത്തി വച്ചത്. സ്‌കൂളിന്റെ പേരിന് കളങ്കം വരുമെന്നതായിരുന്നു ഇവരുടെ ന്യായീകരണം. സിപിഎം ലോക്കല്‍ കമ്മറ്റിയുടെ ചുമതല വഹിക്കുന്ന ജെയിംസ് പീഡനക്കേസില്‍ അറസ്റ്റിലായാല്‍ പാര്‍ട്ടിക്കും കെഎസ്ടിഎയ്ക്കും ഉണ്ടാകാവുന്ന നാണക്കേട് ഓര്‍ത്താണ് അവര്‍ കേസ് ഒതുക്കാന്‍ ഇടപെട്ടത്. ഇതിനോടകം പരാതി പ്രധാന അദ്ധ്യാപിക പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിനുള്ള നടപടിക്രമങ്ങളുമായി പൊലീസ് മുന്നോട്ടു നീങ്ങുമ്പോഴേക്കും കുട്ടിയുടെ മാതാപിതാക്കളെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ സിപിഎമ്മും സ്‌കൂള്‍ അധികൃതരും തയാറായിരുന്നു. ഈ ആവശ്യവുമായി ഇവര്‍ പൊലീസിനെ സമീപിച്ചെങ്കിലും വൈകിപ്പോയിരുന്നു.

എസ്പിക്ക് വിവരം കൊടുത്തതിനാല്‍ കേസ് എടുക്കാതെ മറ്റു വഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. അങ്ങനെയാണ് പീഡനവീരന്‍ അഴിക്കുള്ളിലായത്. സിപിഎം ലോക്കല്‍ കമ്മറ്റിയുടെ ചുമതല വഹിക്കുന്ന ജെയിംസ് സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയ കെഎസ്ടിഎയുടെ ജില്ലാ കമ്മറ്റിയംഗം കൂടിയാണ്. പീഡന പരാതി ആദ്യം സ്വാധീനത്തില്‍ മുക്കാന്‍ ശ്രമിച്ചുവെങ്കിലും അറസ്റ്റ് നടന്നതോടെ ഇയാളെ പാര്‍ട്ടിയുടെയും പോഷക സംഘടനയുടെയും ചുമതലകളില്‍ നിന്നൊഴിവാക്കി. ഇയാള്‍ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് പരാതി ഉണ്ടായിരുന്നു. ഈ വിവരം അധികൃതരോട് പറഞ്ഞുവെങ്കിലും സ്‌കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്താന്‍ വേണ്ടി ഒതുക്കി വയ്ക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category