1 GBP = 92.50 INR                       

BREAKING NEWS

ആത്മഹത്യക്ക് തലേന്ന് അവള്‍ കാമുകനുമൊത്ത് പുറത്തു പോയി; മുക്കത്ത് പോകുന്നു എന്നാണ് പറഞ്ഞത്; വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍; യുവാവിന്റെ വീട്ടുകാര്‍ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി; മതം മാറുന്നതിനും സമ്മര്‍ദ്ദം ഉണ്ടായിരുന്നു; അനിയനെ കൊന്നുകളയുമെന്ന് കാമുകനായ യുവാവ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധുക്കളും: മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണ ആവശ്യം ശക്തം

Britishmalayali
kz´wteJI³

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം കൂടുതല്‍ വിവാദമാകുന്നു. പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമിലാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമൊത്ത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് കണ്ടതായാണ് വെളിപ്പെടുത്തല്‍. സഹപാഠികളാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. യുവാവും പെണ്‍കുട്ടിയും കക്കാടംപൊയിലില്‍ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി മരിച്ച അന്നും ഇരുവരും തമ്മില്‍ കണ്ടതായി സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മരിക്കുന്നതിന് തലേന്ന് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും ഉച്ചയോടെ പുറത്തുപോയിരുന്നതായി സഹപാഠികള്‍ വ്യക്തമാക്കി. മുക്കത്ത് പോകുന്നു എന്നാണ് പറഞ്ഞത്. അന്ന് പെണ്‍കുട്ടി ബാഗില്‍ കളര്‍ ഡ്രസും കൊണ്ടുവന്നിരുന്നു. ഇനി യുവാവുമായി യാതൊരു ബന്ധവുമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവാവിന്റെ വീട്ടുകാര്‍ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. മതം മാറുന്നതിന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് അറിയുന്നത്. മതം മാറുന്നതിനെപ്പറ്റി പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠി വ്യക്തമാക്കി. യുവാവുമായുള്ള ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണം. യുവാവ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും സഹപാഠികള്‍ സംശയം ഉന്നയിച്ചു. കോഴിക്കോട് മുക്കത്ത് അനുപ്രിയ എന്ന 17 കാരി ചൊവ്വാഴ്ച വൈകീട്ടാണ് സ്‌കൂള്‍ യൂണിഫോമില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

'ശരിക്കും മരണം എത്ര രസകരമാണ്' എന്ന അനുപ്രിയയുടെ കുറിപ്പ് നോട്ടുബുക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടിയുടെ ചിന്തകളും ഈ കുറിപ്പിലുണ്ടായിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് യുവാവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

യുവാവിന്റെ ഉമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. ഇതര മതക്കാരനായ യുവാവുമായി പെണ്‍കുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കുടുംബം ആരോപണം ഉന്നയിക്കുന്ന യുവാവ് ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുമായി അടുപ്പമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിരുന്നു.

സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. സ്‌കൂളിലേക്ക് പോകുമ്പോള്‍ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ വിട്ട് വന്നതിന് ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യപ്പെട്ടത്. ഇതിന് പുറമെ ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന മുക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ നിലപാടില്‍ സംശയമുണ്ടെന്നും ആരോപിച്ചിരുന്നു. മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായും ആരോപണമുണ്ട്.

സ്‌കൂളിലെ എല്ലാ മേഖലകളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് അനുപ്രിയ. കലോല്‍സവങ്ങളില്‍ അനുപ്രിയ വാരിക്കൂട്ടിയ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വീട്ടില്‍ അനാഥമായി ചിതറികിടക്കുന്ന അവസ്ഥയിലാണ്. എന്‍സിസി യൂണിഫോം അണിഞ്ഞുള്ള ഫോട്ടോ വച്ച അതേ മുറിയാണ് അനുപ്രിയ ആത്മഹത്യയ്ക്കും തിരഞ്ഞെടുത്തത്. ഇന്‍ക്വസ്റ്റ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category