1 GBP = 94.20 INR                       

BREAKING NEWS

അഭിഭാഷകരായി മാത്രം ഒപ്പം വന്നത് പത്തോളം പേര്‍; ഇടത്തും വലത്തും അകമ്പടിയായി അംഗരക്ഷകരും; താനെത്തിപ്പോയി എന്ന് നാലാളെ അറിയിക്കാന്‍ റോഡ്ഷോ പോലെ ഇടതും വലതും കൈവീശിയെത്തി; ജോളിയുടെ രക്ഷകനായി വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. ആളൂര്‍ കോടതിയില്‍ എത്തിയത് ഇങ്ങനെ; ജോളിക്കെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ ദുര്‍ബലമെന്ന് വാദിച്ചു; സിനിമാ സ്റ്റൈല്‍ എന്‍ട്രിയുമായി ആളൂരെത്തിയിട്ടും ജോളിക്ക് ജാമ്യമില്ല

Britishmalayali
kz´wteJI³

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളിയുടേയും രണ്ടാം പ്രതി കാക്കവയല്‍ എം.എസ്.മാത്യുവിനേയും ഈ മാസം 24 വരെ തുടര്‍ റിമാന്‍ഡില്‍ വിട്ടു. റോയ് തോമസ് വധക്കേസില്‍ രണ്ടാമതും ജാമ്യാപേക്ഷ നന്‍കിയ ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത ബി.എ.ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായി. അംഗരക്ഷകരോടൊന്നിച്ച് പന്ത്രണ്ട് മണിയോടെയാണ് ആളൂര്‍ കോടതി മുറിയിലെത്തിയത്.

ജോളിയുടെ എല്ലാ കേസുകളിലും തനിക്ക് നിലവിലുള്ളപ്പോഴാണ് കോടതി സൗജന്യ നിയമ സഹായം നല്‍കിയതെന്ന വിമര്‍ശനത്തോടെയാണ് ആളൂര്‍ വാദം തുടങ്ങിയത്. സ്ത്രീയെന്ന പരിഗണന നല്കാതെ തെളിവുകളൊന്നും ലഭിക്കാതെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം തെളിവെടുപ്പ് നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചതെന്ന് ആളൂര്‍ വാദിച്ചു. കൃത്യമായ തെളിവുകളില്ലാതെയാണ് കേസുകളില്‍ പ്രതിയുടെ ജാമ്യം നിഷേധിച്ചത്. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ വാദം ഉന്നയിച്ചത്.എന്നാല്‍ ശക്തമായ മറുവാദമാണ് എ.പി.പി. സുജയസുധാകര്‍ ഉന്നയിച്ചത്. ജാമ്യ ഹര്‍ജിയിന്മേല്‍ത്തടിസ്ഥാന രഹിതമായ വാദമാണ് ഉയര്‍ത്തുന്ന തെന്നും ഇത് കോടതിയുടെ പാഴാക്കാലാണെന്ന് എ.പി.പി.മറുവാദം ഉന്നയിച്ചു.

തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്ന പൊലീസിനെ അധിക്ഷേപിക്കുന്നത് നല്ല നടപടിയല്ല സമൂഹ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിനെ നിസ്സാവല്‍ക്കരിക്കുകയാണ്. മറ്റുള്ളവരുടെ ജീവന്‍ അപഹരിക്കുന്ന സംഭവങ്ങളില്‍ പ്രതികള്‍ക്ക് സ്ത്രീയെന്ന പരിഗണനയോ അവകാശങ്ങളുടെ സ്വാതന്ത്ര്യമോ നല്‍കാനാവില്ലെന്ന് എ.പി.പി. വാദിച്ചു .ഇരു വാദവും കേട്ട കോടതി ജാമ്യാപേക്ഷയിന്മേല്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോടതിയിലെ വാദത്തിനു ശേഷം ജില്ലാ ജയിലിലെത്തി ജോളിയെ കണ്ട ശേഷമാണ് ആളൂര്‍ മടങ്ങിയത്.

ജോളിക്ക് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ: ബി.എ.ആളൂര്‍
കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ മുഖ്യ പ്രതി ജോളി ക്ക് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകന്‍ പറഞ്ഞു.കോടതിയുടെ പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണയുടെ പേരിലാണ് താമരശ്ശേരിയിലെ അഭിഭാഷകര്‍ തനിക്കെതിരെ മുമ്പ് നിലപാടെടുത്തത്.കൊലപാതക പരമ്പരയിലെ മറ്റു കേസുകളില്‍ കൂടി വക്കാലത്ത് നല്‍കണമെന്നാവശ്യപ്പെട്ട് ജോളി കോടതിക്ക് കത്ത് അയച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനെ വേണ്ടെന്ന് ജോളി വെളിപ്പെടുത്തിയതായുള്ള പ്രചരണം ഇപ്പോള്‍ തെളിഞ്ഞതായി ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജോളിക്ക് വേണ്ടി ഹാജരാകാന്‍ അഡ്വ. ബി എ ആളൂര്‍ എത്തിയത് ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരോടൊപ്പമാണ്. ഉച്ചയ്ക്ക് 11.30ഓടെ കരിമ്പൂച്ചകളുടെ സംരക്ഷണ വലയത്തില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് തോറ്റുപോകുന്ന പ്രകടനമായിരുന്നു ആളൂരിന്റേത്. രാവിലെ മുതല്‍ തന്നെ കൊച്ചിയിലെയും കോഴിക്കോട്ടെയും മാധ്യമ ഓഫീസുകളിലേക്ക് ആളൂര്‍ അസോസിയേറ്റ്‌സില്‍ നിന്ന് ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. താമരശ്ശേരി കോടതി പരിസരത്ത് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ കരിമ്പൂച്ചകളുടെ അകമ്പടിയിലാണ് ആളൂര്‍ വന്നിറങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category