1 GBP =92.30INR                       

BREAKING NEWS

ഇസ്ലാമിക് ബാങ്കിങ് അഴിമതി കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപയുടെ വസ്തുവകകള്‍ ജപ്തി ചെയ്തു; നിക്ഷേപകരില്‍ നിന്നും പണം പിരിച്ചത് പതിനഞ്ച് ശതമാനം പലിശയോടെ പണം തിരികെ ലഭിക്കുമെന്ന് പറഞ്ഞ്; വിശ്വാസം നേടിയെടുക്കാന്‍ ആദ്യഘട്ടത്തില്‍ പണം തിരികെ കൊടുത്തു; കൂടുതല്‍ പണം എത്തിയതോടെ കമ്പനി മുങ്ങി

Britishmalayali
kz´wteJI³

ബെംഗളൂരു: ഇസ്ലാമിക് ബാങ്കിന്റെ പേരിലുള്ള നിക്ഷേപത്തട്ടിപ്പു കേസില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ആംബിഡന്റ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 10 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി ഫ്ളാറ്റുകളും സ്ഥലവുമാണ് കണ്ടുകെട്ടിയത്.

കമ്പനി അധികൃതര്‍ നിക്ഷേപകരില്‍നിന്ന് വിവിധ പദ്ധതികളുടെ പേരില്‍ പണം സ്വീകരിക്കുകയായിരുന്നു. 15 ശതമാനം പലിശയോടെ പണം തിരികെ ലഭിക്കുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം സ്വീകരിച്ചിരുന്നത്. ആദ്യസമയങ്ങളില്‍ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍വേണ്ടി പണം തിരികെ കൊടുത്തിരുന്നു.

ഇതോടെ ആള്‍ക്കാര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ പണം തിരികെ കൊടുക്കുന്നത് നിര്‍ത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ബെംഗളൂരു പൊലീസില്‍ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുത്തത്. അനധികൃതമായാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category