1 GBP = 92.80 INR                       

BREAKING NEWS

ഇനി അതിര്‍ത്തിയില്‍ നിന്നും വെടിവച്ചാല്‍ അര കിലോമീറ്റര്‍ അപ്പുറത്ത് നില്‍ക്കുന്ന ഭീകരനും വെടിയേല്‍ക്കും; 15 കൊല്ലം മുമ്പ് സൈന്യം ആവശ്യപ്പെട്ട തോക്കുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍: 638 കോടി മുടക്കി അമേരിക്കയില്‍ നിന്നും വാങ്ങുന്ന 74,000 ആധുനിക യന്ത്രതോക്കുകളില്‍ 10,000 എത്തിയതായി സ്ഥിരീകരിച്ച് സൈന്യം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇനി അതിര്‍ത്തിയില്‍ നിന്നും വെടിവച്ചാല്‍ അര കിലോമീറ്റര്‍ അപ്പുറത്ത് നില്‍ക്കുന്ന ഭീകരനും വെടിയേല്‍ക്കും. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്കാണ് ദൂരെ നില്‍ക്കുന്ന ശുത്രുവിനെയും വെടിവെച്ച് വീഴ്ത്താവുന്ന പുതിയ തോക്ക് നല്‍കുന്നത്. 15 കൊല്ലം മുമ്പ് സൈന്യം ആവശ്യപ്പെട്ട തോക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍ നിന്നും ഇപ്പോള്‍ വാങ്ങി നല്‍കിയിരിക്കുന്നത്.

ദൂര സ്ഥലത്ത്് നിന്നും വെടിവെച്ച് വീഴ്ത്താനാവുന്ന ഈ അമേരിക്കന്‍ തോക്ക് ഫ്രണ്ട് ലൈന്‍ സോള്‍ജിയേഴ്സിനാണ് നല്‍കുക. 638 കോടി രൂപ നല്‍കി 72,400 തോക്കുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 10,000 തോക്കുകള്‍ ലഭിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു. അമേരിക്കന്‍ കമ്പനിയായ സിഗ് സോറിന് ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. 2020 ആദ്യത്തോടെ മുഴുവന്‍ തോക്കുകളും ലഭിക്കുമെന്നും സൈന്യം വ്യക്തമാക്കി.

7.62x51mm തോക്കുകള്‍ അര കിലോമീറ്റര്‍ അപ്പുറം വരെ പാഞ്ഞ് ചെന്ന് ഭീകരരുടെ നെഞ്ച് തുളയ്ക്കും. 72,400 തോക്കുകളില്‍ 66,400 തോക്കുകള്‍ സൈന്യത്തിനാണ്. 4,000 തോക്കുകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിനും 2,000 നേവിക്കുമാണ് ലഭിക്കുക. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുള്ള ഈ തോക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category