1 GBP = 97.50 INR                       

BREAKING NEWS

വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ആര്‍ക്കും സോളാര്‍ കുക്കര്‍ നിര്‍മ്മിക്കാം: ഭക്ഷണം പാകം ചെയ്യാം; ആകെ വേണ്ടത് സൂര്യപ്രകാശം മാത്രം: വലിയ കമ്പനിയിലെ ജോലി രാജിവച്ചു കുട്ടികളെ സോളര്‍ കുക്കര്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ച് യുവാവ്; ഒരുലക്ഷത്തിലധികം കുട്ടികളെ സോളാര്‍ വിദ്യ വിദ്യ പഠിപ്പിക്കുന്ന താരമായി വിവേക് കാബ്ര

Britishmalayali
kz´wteJI³

മുംബൈ:  സോളര്‍ ഊര്‍ജം ഉപയോഗിച്ച് വെള്ളം ചൂടാക്കുക, വൈദ്യുതി ഉത്പാദിപ്പിക്കുക, ചാര്‍ജ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമാണെന്ന് കരുതിയിരുന്നത്. എന്നാല്‍ മുംബൈ ഐഐടി പഠിക്കാന്‍ എത്തിയപ്പോഴാണ് വിവേക് എന്ന ചെറുപ്പക്കാരന് പുതിയ ആശയം മനസിലുദിച്ചത്. വേറൊന്നുമല്ല സോളാര്‍ ഊര്‍ജ്ജം കൊണ്ട് എങ്ങനെ ഭക്ഷണം പാചകം ചെയ്യാമെന്ന്. അങ്ങനെ വലിയ ഒരു കമ്പനിയിലെ ജോലി ഉപേക്ഷിച്ചു ഒരുലക്ഷത്തിലധികം കുട്ടികളെ ഈ വിദ്യ പഠിപ്പിക്കുന്ന ആള് മാത്രമല്ല, കണ്ടുപിടിച്ച നേട്ടത്തില്‍ താരമായിരിക്കുകയാണ് വിവേക് കാബ്ര എന്ന യുവാവ്.

മഹാരാഷ്ട്രയിലെ ജല്‍നയിലാണ് വിവേക് കാബ്ര ജനിച്ചു വളര്‍ന്നത്. ആറാം വയസ്സിലാണ് വിവേക് ഒരു സോളര്‍ കുക്കര്‍ ആദ്യമായി കാണുന്നതും. അതില്‍ അമ്മ പാകം ചെയ്ത വിഭവങ്ങള്‍ക്ക് സ്വാദുമുണ്ടായിരുന്നു. ആഹാരം പാകം ചെയ്യുമ്പോള്‍ അതിന്റെ ചൂടിന്റെ അളവ് രുചിയില്‍ മാറ്റം വരുത്തും എന്നാണ് വിവേക് അഭിപ്രായം. സോളര്‍ കുക്കറിലെ ആഹാരം കൂടുതല്‍ രുചികരം ആയതും ഇതുമൂലമാണ് എന്ന് വിവേക് പറയുന്നു. സോളര്‍ കുക്കര്‍ ഏറ്റവും ചെറിയ ഫ്‌ലേയിമിലാണ് ആഹാരം പാകം ചെയ്യുന്നത്. ഇത് ആഹാരത്തിന്റെ രുചി കൂട്ടും ഒപ്പം ആരോഗ്യവും.

പഴയ രീതിയിലെ അടുപ്പില്‍ പാകം ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ഒരു പഠനത്തില്‍ പറയുന്നുണ്ട്. പുകയും പൊടിയും അടിക്കാതെ എങ്ങനെ ആഹാരം പാകം ചെയ്യാം എന്നാണ് വിവേക് കാട്ടി തരുന്നത്. 2012 ലാണ് വിവേക് തന്റെ യാത്ര തുടങ്ങുന്നതും. ഏകദേശം 1.2 ലക്ഷം കുട്ടികള്‍ക്ക് അദ്ദേഹം ഇന്ന് പോര്‍ട്ടബിള്‍ വാട്ടര്‍ പ്രൂഫ് സോളാര്‍ കുക്കര്‍ നിര്‍മ്മിക്കുന്ന വിദ്യ പഠിപ്പിച്ചു കൊടുത്തു. ഇതോടെ സൂര്യന്റെ ചൂടില്‍ നിന്നും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഇതുവഴി സാധിച്ചു.

സോളര്‍ കുക്കറുകളുടെ കൂടുതല്‍ പ്രചരണം ആണ് വിവേകിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിനോടകം ഇന്ത്യ , കെനിയ , ദുബായ് എന്നിവിടങ്ങളിലെ 12,15,000 കുട്ടികള്‍ക്ക് സോളാര്‍ കുക്കര്‍ നിര്‍മ്മാണം വിവേക് പഠിപ്പിച്ചു കൊടുത്തു. എവിടേക്ക് വേണമെങ്കിലും എടുത്തുകൊണ്ടു പോകാവുന്ന തരത്തിലാണ് കുക്കറുകളുടെ നിര്‍മ്മാണം. പാകം ചെയ്യാന്‍ ആകെ വേണ്ടത് സൂര്യപ്രകാശം മാത്രവും. രണ്ടു മണിക്കൂര്‍ കൊണ്ട് ഒരാള്‍ക്ക് ഒരു സോളര്‍ കുക്കര്‍ നിര്‍മ്മിക്കാം എന്ന് വിവേക് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category