1 GBP = 94.00 INR                       

BREAKING NEWS

ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്; യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് ആവേശമാകാന്‍ യുക്മ യൂത്ത്

Britishmalayali
സജീഷ് ടോം

വീണ്ടും ഒരു ക്രിസ്മസ് കൂടി വരവായി. ഡിസംബര്‍ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാല്‍ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി മാറ്റുകയാണ് ജനതകള്‍. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ക്രിസ്തുമസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും ജനങ്ങള്‍ നന്മയുടെ സന്ദേശം കൈമാറുന്നത് ഇന്നും ആവേശത്തോടെയാണ് ഓരോരുത്തരും നോക്കിക്കാണുന്നത്.

എന്നാല്‍ ഇക്കുറി നമ്മുടെ പുതുതലമുറക്ക് ആവേശമാകാന്‍ യുക്മയും ഒരുങ്ങുകയാണ്. യുക്മ യൂത്ത്  യുക്മ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹാംബര്‍ റീജിയനുമായി സംയോജിച്ച് ക്രിസ്തുമസ് വിഡിയോ ഗ്രീറ്റിങ്‌സ് മത്സരം സംഘടിപ്പിക്കുകയാണ്. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമുള്ള ക്രിസ്തുമസ് ആശംസകള്‍ മൊബൈലില്‍ എത്തുന്ന ക്രിസ്തുമസ് ആശംസകള്‍ ഫോര്‍വേര്‍ഡ് ചെയ്ത് മാത്രം ശീലിച്ച നമുക്ക് വ്യത്യസ്തമായ മറ്റൊരു ആശംസ മത്സരവുമായി യുക്മയെത്തുകയാണ്. നമ്മുടെ പുതുതലമുറക്ക് കൂടുതല്‍ ആവേശം പകരാന്‍ ഓരോ യുകെ മലയാളികളും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുകയാണ്. 

മുപ്പത് സെക്കന്‍ഡില്‍ താഴെ മാത്രം ഒതുങ്ങുന്ന വിഡിയോ ഈ കാണുന്ന (+447577455358)വാട്ട്‌സ്ആപ്പ് നമ്പറില്‍ അയച്ച് തരുക. ലഭിച്ച വീഡിയോകളില്‍ നിന്ന് വിദഗ്ധ പാനല്‍  വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. യുക്മ യൂത്ത് സംഘടിപ്പിക്കുന്ന മത്സരത്തില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. 

മത്സരത്തിന്റെ നിയമങ്ങളും മറ്റു വിശദാംശങ്ങളും താഴെ പറയുന്ന പ്രകാരമാണ് .വിഡിയോ പരമാവധി മുപ്പത് സെക്കന്‍ഡ് മാത്രമേ പാടുള്ളൂ .ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള വിഡിയോകള്‍ അയക്കാവുന്നതാണ്. നിങ്ങളുടെ ഫോണിലോ ക്യാമറയിലോ ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ അയക്കുക വിഡിയോകള്‍ ഫോര്‍മാറ്റില്‍ മാത്രമേ അയക്കാവൂ വിഡിയോ മെസേജുകള്‍ ആരെയെങ്കിലും അഭിസംബോധന ചെയ്ത് ആയിരിക്കണം(ഉദാ:അങ്കിള്‍, ആന്റി, കസിന്‍) മലയാളക്കരയുടെ സാംസ്‌കാരികവും പൈതൃകവും അടങ്ങുന്നതായിരിക്കണം സന്ദേശങ്ങളില്‍ ഡിസംബര്‍ 25 വെളുപ്പിന് പന്ത്രണ്ട് മണിക്ക് മുന്‍പായി എന്‍ട്രികള്‍ അയയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ലിറ്റി ജിജോ -  07828424575
അശ്വിന്‍ മാണി - 07577455358  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category