1 GBP = 93.10 INR                       

BREAKING NEWS

സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ജനകീയ പ്രസ്ഥാനങ്ങളാണ്; മാനവരാശിയുടെ അത്യന്താപേക്ഷിതമായ പ്രസ്ഥാനങ്ങള്‍; എക്കാലവും നിലനില്‍ക്കണമെങ്കില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള നവ നേതൃത്വങ്ങളുണ്ടാവണം

Britishmalayali
റോയ് സ്റ്റീഫന്‍

ല്ലാക്കാലങ്ങളിലും സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ വ്യക്തികളുടെ മാനസികവും ഭൗതീകവുമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യഘടകം തന്നെയായി നിലനിന്നിരുന്നത്. എന്നാല്‍ ഓരോ രാജ്യങ്ങളിലെയും ജീവിത രീതികളെയും  ശൈലികളെയുമാശ്രയിച്ചു സംഘടനകളെ ഉപകാരപ്രദമാക്കാവുന്നതാണ്. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് ഒറ്റയ്ക്ക് നേടുവാന്‍ സാധ്യമല്ലാത്ത പലതും സംഘടനകളിലൂടെ ഒരുമിച്ചു നേടുവാന്‍ സാധിച്ചു കൊണ്ടിരിക്കുന്നത്.  വിവേചനങ്ങളില്ലാതെയും അതിരുകളില്ലാതെയും സമൂഹങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന പൂര്‍ണ്ണമായ സ്വതന്ത്ര സംഘടനകളാണ് ഈ ആധുനിക യുഗത്തില്‍ ഓരോ വ്യക്തികളെയും സമൂഹത്തില്‍ ഒരുമിപ്പിക്കുന്നത് പ്രത്യേകിച്ചും യുകെ പോലുള്ള വളര്‍ച്ച പ്രാപിച്ചതും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രം അധിഷ്ഠിതമായ രാഷ്ട്രങ്ങളില്‍. അവികസിത രാജ്യങ്ങളില്‍ സാധാരണക്കാരന് ചില അവസരങ്ങളില്‍ നീതിയും സംരക്ഷണവും ഒരുക്കുന്നത് സംഘടനകളിലൂടെയാണ്, കൂട്ടായ പ്രവര്‍ത്തങ്ങളിലൂടെയാണ്. അതുകൊണ്ടു മാത്രം അംഗങ്ങള്‍ക്ക് സംഘടനകളുടെ ആവശ്യകതയുണ്ട്. എന്നാല്‍ വിവേചനമില്ലാതെ നീതിയും പൊതുസമൂഹത്തില്‍ സംരക്ഷണവും സാധ്യമാവുന്നതിനാല്‍ വികസിത രാജ്യങ്ങളില്‍ അംഗങ്ങള്‍ക്ക് സംഘടനയിലൂടെ അപ്രകാരമുള്ള ഭൗതീക നേട്ടങ്ങള്‍ നേടിയെടുക്കേണ്ടതില്ല അതുകൊണ്ടു തന്നെ വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വ്യക്തികള്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങള്‍ വലിയ ഗുണം ചെയ്യുന്നില്ലായെന്ന വാദഗതികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സാധ്യമാവുന്ന വസ്തുത അംഗീകരിക്കുവാന്‍ തയ്യാറാവുന്നുണ്ട്. ചുരുക്കത്തില്‍ അംഗങ്ങള്‍ ആല്‍മാര്‍ത്ഥമായി പങ്കെടുക്കന്നതിലൂടെ സംഘടനകള്‍ വളരുകയും, അനുദിനം വളരുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ അംഗങ്ങള്‍ക്ക് അധിക ഗുണം ലഭിക്കുകയും ചെയ്യുന്നു.
 

സാമൂഹിക സംഘടനകള്‍ സമൂഹത്തിന്റെയും സമൂഹത്തിലുള്‍പ്പെടുന്ന ഓരോ വ്യക്തികളുടെയും വികസനത്തിന്  അനിവാര്യ ഘടകമാണെന്നതില്‍ എതിരഭിപ്രായമില്ലായെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സാമൂഹിക സംഘടനകള്‍ വിവിധ തലങ്ങളിലുള്ള വ്യക്തികളെ ഒരുമിപ്പിക്കുകയും  സംഘടനകളുടെ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ മൂല്യങ്ങള്‍ വ്യക്തികളില്‍ അനുദിനം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം രാജ്യങ്ങളുടെ അതിരുകള്‍ക്കപ്പുറം സമാന ചിന്താഗതിക്കാരായ വ്യക്തികളെ ഏകോപിപ്പിക്കുന്നതിലും സാമൂഹിക സംഘടനകള്‍ ഗണ്യമായ ഭാഗഭാഗിത്ത്വം വഹിക്കുന്നുമുണ്ട്. പ്രാവീണ്യമുള്ള വ്യക്തികളാണ് സംഘടനകളിലൂടെ ഇവയെല്ലാം അംഗങ്ങള്‍ക്കു വേണ്ടി പ്രാവര്‍ത്തികമാക്കുന്നത്. അതായത് ഓരോ  സംഘടനകളുടെയും  നേതൃത്ത്വത്തിന്റെ കഴിവുകളിലൂന്നി മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായി നടക്കുന്നത്. ചുരുക്കത്തില്‍ സംഘടനകളുടെ വലിപ്പചെറുപ്പത്തിനുപരി സംഘടനാ നേതൃത്വത്തിന്റെ മേന്മയേറിയ കാഴ്ച്ചപ്പാടുകളും അര്‍പ്പണമനോഭാവവും മാത്രമാണ് ഓരോ സംഘടനകളുടെയും വിജയ രഹസ്യം.

സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിന് അനുയോജ്യമായതും വൈവിധ്യതയേറിയതുമായ ധാരാളം കഴിവുകളും യോഗ്യതകളും നിലനില്‍ക്കെത്തന്നെ ഭൂരിഭാഗം സാമൂഹിക പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് അന്യോന്യം സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള മനോഭാവം അതായത് നേതൃത്ത്വത്തിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കുപരി സംഘടനയുടെയും സമൂഹത്തിന്റെയും നിലനില്പിനും അഭിവൃദ്ധിക്കുമുതകുന്ന പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുവാനുള്ള മനസ്ഥിതി. പ്രത്യേകിച്ചും ജനപ്രിയതയേറിയ സംഘടനകളില്‍ വാശിയേറിയ തിരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ നേതൃസ്ഥാനത്തെത്തുന്ന വ്യക്തികള്‍ തമ്മിലുള്ള സഹകരണമനോഭാവം. സമൂഹത്തിലെ സമത്വ ചിന്തകളും വ്യക്തികളിലെ സമാനതകളും ആതികാരികമായി നിലകൊള്ളുന്ന ഈ ആധുനിക ലോകത്തില്‍ വ്യക്തി പ്രഭാവങ്ങള്‍ക്കുപരി  സംഘാടനാംഗങ്ങള്‍ തമ്മിലുള്ള ഏകോപനവും ഐക്യവും നിലനിര്‍ത്തുക എന്നുള്ളതും സാധാരണക്കാര്‍ അഭിലഷിക്കുന്നത്.

വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചു സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുവാനെത്തുന്ന ഭൂരിഭാഗം വ്യക്തികളും താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും സമൂഹത്തെയും വീണ്ടും വളര്‍ത്തണമെന്ന പ്രവര്‍ത്തനശൈലി ആദ്യകാലങ്ങളില്‍ പ്രകടിപ്പിക്കുന്നതെങ്കിലും ദിവസങ്ങള്‍ നീങ്ങും തോറും അതായത് കാലക്രമേണ ആദ്യകാലങ്ങളിലെ ശുഷ്‌കാന്തിയും ഉന്മേഷവും നഷ്ടപ്പെടുകയും ഏറ്റെടുക്കുന്ന ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതായി കാണപ്പെടുന്നു. ആത്മാര്‍ത്ഥതയും കര്‍മ്മനിരതരുമായ നേതാക്കന്മാരിലാണ് ഇങ്ങനെയൊരു പ്രവണത കാണപ്പെടുന്നത്. പരിചയക്കുറവും പ്രായോഗികതയില്ലായ്മ തുടങ്ങിയ ധാരാളം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും പ്രധാനമായും നേതാക്കന്മാര്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള പോരായ്മകളിലേയ്ക്കും ഏകോപനങ്ങളിലുള്ള  വീഴ്ച്ചകളിലേയ്ക്കുമാണ് ഈ താല്‍പ്പര്യക്കുറവിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. വ്യക്തികളും സമൂഹങ്ങളും സംഘടനകളുമെല്ലാം തന്നെ എല്ലാ അര്‍ത്ഥത്തിലും വേറിട്ടിരിക്കുന്നതുകൊണ്ട് എളുപ്പത്തില്‍ ഒരു പൊതുവായ പരിഹാരം എല്ലായ്പ്പോഴും ഫലവത്തായിരിക്കില്ല. എന്നിരുന്നാല്‍ കൂടിയും  നേതാക്കന്മാര്‍ വ്യക്തി താല്‍പര്യങ്ങളെക്കാളുപരി സംഘടനാ  താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ ഒരു പരിധിവരെ പരിഹാരം കാണുവാന്‍ സാധിക്കും. അതോടൊപ്പം  നേതൃത്വത്തിലിരിക്കുന്ന വ്യക്തികള്‍ അതാതു സമയങ്ങളില്‍ മുന്‍വിധികള്‍ക്ക് വിധേയരാവാതെ സന്ദര്‍ഭംഗങ്ങള്‍ക്ക് അനുയോജ്യമായി പ്രാവര്‍ത്തികമായി തീരുമാനങ്ങളെടുത്തെങ്കില്‍ മാത്രമേ പ്രവര്‍ത്തനക്ഷമത തെളിയിക്കുവാന്‍ സാധിക്കുകയുള്ളൂ.

ജനകീയ പ്രസ്ഥാനങ്ങളായി നിലനില്‍ക്കുന്ന സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ വൈവിധ്യത ആഗ്രഹിക്കുന്നുണ്ട്. പുതിയതായി കടന്നു വരുന്ന ഭാരവാഹികളില്‍ നിന്നും പതിവ് പരിപാടികളിലുപരി കാലോചിതമായും അവസരോചിതമായും അംഗങ്ങളുടെ വളര്‍ച്ചയ്ക്കുള്ള പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലപ്പോഴും പുതിയ പദ്ധതികളൊന്നും തന്നെ  പ്രാവര്‍ത്തികമാക്കാറില്ല എന്നതാണ് വസ്തുത. ഒരു പരിധിവരെ പല സംഘടനകളിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതിന്റെ പ്രധാന കാരണം നേതൃത്വങ്ങള്‍ തമ്മിലുള്ള പൊരുത്തമില്ലായ്മയും നേതൃത്വലിരിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള കിടമത്സരവുമാണ്. ഓരോ വ്യക്തികളുടെയും പൂര്‍വ്വകാല പ്രവര്‍ത്തന മികവിനാസ്പദമായും വരും കാലങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനുദ്ദേശിക്കുന്ന പദ്ധതികളുടെ മൂല്യങ്ങളുടെ അടിസ്ഥാനത്തിലും നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നെങ്കിലും നേതൃത്വത്തിലിരിക്കുന്ന മറ്റു വ്യക്തികളുടെ ബാലിശമായ അസൂയാ മനോഭാവങ്ങളും  അന്യോന്യമുള്ള മത്സരാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന രീതികളും മൂലം ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാതെ വരുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രാവീണ്യമുള്ള വ്യക്തികള്‍ ഒരു സംഘടനയിലേയ്‌ക്കോ സമൂഹങ്ങളിലേയ്ക്കോ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുബോള്‍ സംഘടിതമായ ചെറുത്തു തോല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെയും ഭാരതത്തിലെയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടി പല ചെറിയ വിഭാഗങ്ങളായി ഭാരതത്തിന്റെ പലഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നും പ്രധാന തീരുമാനങ്ങളെത്തുന്നത് പഴയ നേതൃത്ത്വമടങ്ങുന്ന ഹൈകമാണ്ടില്‍ നിന്നു മാത്രമാണ്. രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാന ആരോപണവും ഇതു തന്നെയാണ്. ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനങ്ങള്‍  നിഷ്‌ക്രീയമായി മാറുന്നത് പുറകില്‍ നിന്നുള്ള ചരടുവലികള്‍ മൂലം മാത്രം. ഡല്‍ഹിയില്‍ ആം ആദ്മിപ്പാര്‍ട്ടിയ്ക്കു ജനപ്രീയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്നത് കേജരിവാള്‍ എന്ന ഒരു വ്യക്തിയ്ക്ക് തീരുമാനങ്ങള്‍ എടുക്കുവാന്‍ മറ്റൊരാളുടെ അനുവാദത്തിനായി കാത്തിരിക്കേണ്ടി വരുന്നില്ല. അതോടൊപ്പം സാധാരണക്കാര്‍ തുറന്നു പറയുവാന്‍ മടിക്കുന്ന മറ്റൊരു വസ്തുതയും കൂടിയാണ്  അധികാരങ്ങള്‍ സ്വമേധയാ കൈമാറുവാനുള്ള ചില വ്യക്തികള്‍ക്കുള്ള മടി. പ്രത്യക്ഷത്തില്‍ അധികാരം കൈമാറിയെങ്കിലും പുറകില്‍ നിന്നുള്ള ചരടുവലികള്‍, അദൃശ്യമായി നിലനില്‍ക്കുന്ന അധികാര കേന്ദ്രങ്ങളുടെ അര്‍ഹതയില്ലാത്ത ഇടപെടലുകള്‍.

സാമൂഹിക സാംസ്‌കാരിക സംഘടനകളിലെ പ്രവര്‍ത്തനം പൂര്‍ണമായും സന്നദ്ധ സേവനം തന്നെയാണ്. യാതൊരു വിധത്തിലുള്ള പ്രത്യുപകാരങ്ങള്‍ ലഭിക്കാത്ത പ്രവര്‍ത്തന മേഖലകള്‍. എന്നിരുന്നാല്‍ കൂടിയും ഓരോ വ്യക്തികളും സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാനും പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും മുന്നോട്ട് വരുന്നത് വളരെയധികം ശ്ലാഘനീയമായ വസ്തുത തന്നെയാണ്. ഇങ്ങനെ മുന്നോട്ട് വരുന്ന വ്യക്തികള്‍ രൂപം നല്‍കുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ പ്രവര്‍ത്തന സ്വാതന്ത്രമുണ്ടാവണം. അതോടൊപ്പം ഒരിക്കല്‍ നേതാവാകുന്ന വ്യക്തികള്‍ തിരിച്ചറിയേണ്ട വസ്തുത അവരെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിവുകളുണ്ട് പുതിയ നേതൃത്ത്വത്തിന് വിഘ്നങ്ങളില്ലാതെ പ്രവൃത്തിക്കുവാനുള്ള സാഹചര്യം ഉളവാകണമെങ്കില്‍ പഴയ ഭാരവാഹികള്‍ സംഘടനകളുടെ ചുമതലകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുമാറണം. പുതുതായെത്തുന്ന നേതൃത്ത്വത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഉളവാക്കികൊടുക്കണം.

സാമൂഹിക സാംസ്‌കാരിക സംഘടനകളെ വലിയ വടവൃക്ഷങ്ങളോട് ഉപമിക്കുവാന്‍ സാധിക്കും. വൃക്ഷങ്ങള്‍ ഋതുഭേദങ്ങളേ ഉള്‍ക്കൊണ്ടുകൊണ്ട് ഇലകള്‍ പൊഴിക്കുകയും തല്‍സ്ഥാനങ്ങളില്‍ പുതിയ ഇലകളുണ്ടാവുകയും ചെയ്യുന്നില്ലെങ്കില്‍ ആ വൃക്ഷം ഉണങ്ങിപോകും. പുതിയ ഇലകളുണ്ടാവുമ്പോള്‍ ഓരോ വൃക്ഷവും  വീണ്ടും മുകളിലേയ്ക്ക് മാത്രമാണ് വളരുകയും ചെയ്യുന്നത്.  അതോടൊപ്പം സകല ചരാചരങ്ങള്‍ക്ക് തണലും ആകാശപ്പറവകള്‍ക്ക് അഭയവും നല്‍കുന്നു. ഒരു പരിധിവരെ പ്രകൃതിശക്തികളോട് അനുദിനം ചെറുത്തു നിന്നുകൊണ്ടുതന്നെയാണ് ഈ വൃക്ഷങ്ങള്‍ അനുദിനം വളര്‍ന്ന് പന്തലിക്കുന്നത് കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്. സംഘടനകള്‍ ഫലമേകണമെങ്കില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും പുതിയ നേതൃത്ത്വങ്ങളുണ്ടാവുകയും ചെയ്യണം. പിന്‍കാല ഭാരവാഹികള്‍ കാണാമറയത്തു നിന്ന് ചരടുവലിക്കുന്ന ചാലക ശക്തികളാവാതെ പുതിയ ഭാരവാഹികള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ നല്‍കികൊണ്ട് സംഘടനകളിലെ സാധാരണ അംഗങ്ങള്‍ മാത്രമായി നിലകൊള്ളണം.

സമുദായങ്ങളിലെയും സംഘടനകളിലെയും നേതാവാണെന്ന് അഹങ്കരിക്കുന്ന നേതാക്കന്മാര്‍ തിരിച്ചറിയേണ്ട മറ്റൊരു വസ്തുത അവരോരുത്തരും സാധാരണക്കാര്‍ മാത്രമാണ്. പുതിയ തലമുറയ്ക്ക് ഏതു നേരവും വഴിമാറികൊടുക്കേണ്ടവര്‍. അവര്‍ക്കു മുന്‍പും അവരുടെയത്രയും കഴിവുകളില്ലായിരിന്നിട്ടും നേതാക്കന്മാരുണ്ടായിരുന്നു പക്ഷെ അവരാരും തന്നെ ജീവിതകാലം മുഴുവന്‍ നേതാവായി നിലനിന്നിട്ടില്ല വൃക്ഷങ്ങള്‍ക്ക് പുതിയ ഇലകള്‍ വരുന്നതുപോലെ അവരെയും പുതിയ ഇലകള്‍ പുനര്‍സ്ഥാപിച്ചു. സല്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നേതൃത്വത്തിനെ മാത്രമേ പുത്തന്‍ ജനത എന്നും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളൂ. ജീവിച്ചിരിക്കുമ്പോള്‍ നേതാവായിപ്പോലും അംഗീകരിക്കണമെങ്കില്‍ അംഗങ്ങളുടെ ഉന്നമനത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചെങ്കിലും മാത്രമാണ്. തൊണ്ണൂറു ശതമാനം വ്യക്തികളും പ്രതികരിക്കാത്തത് അറിവില്ലായ്മ മൂലമല്ല മറിച്ചു അവരുടെ മാന്യത മൂലമാണ്. ഭൂമിയില്‍ മനുഷ്യര്‍ വന്നുപോയ്കൊണ്ടിരിക്കും പക്ഷെ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ എന്നും നിലനില്‍ക്കും, കാലോചിതമായ മാറ്റങ്ങള്‍ ഉള്‍കൊള്ളുന്ന സംഘടനകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category