1 GBP = 94.40 INR                       

BREAKING NEWS

കേവലം 100 വോട്ടുകള്‍ കൂടുതല്‍ കിട്ടാന്‍ ഒരു നുണ പലതവണ ആവര്‍ത്തിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും;ഇന്ത്യയിലെ ഒരു മുസല്‍മാനെയും പുറത്താക്കാന്‍ ഒരു നിയമവും ഈ നാട്ടില്‍ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന് വിളിച്ച് പറഞ്ഞാല്‍ സംഘിയാകുമെന്ന് ഭയന്ന് അശാന്തി വിതയ്ക്കാന്‍ നുണ ആവര്‍ത്തിക്കുന്നവര്‍ അറിയുക നിങ്ങള്‍ ജന്മനാടിനെ കാലണയ്ക്ക് വേണ്ടി ഒറ്റുകൊടുക്കുകയാണ്:സിപിഎമ്മും കോണ്‍ഗ്രസും സംയുക്തസമരത്തിന് ഇറങ്ങുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് നിരാശരാകേണ്ടി വരും?

Britishmalayali
kz´wteJI³

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ വലിയ തോതിലുള്ള പ്രചരണം കൊഴുക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തിലെ സകല മാധ്യമങ്ങളും സകല പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമം ഈ നാട്ടിലെ മുസ്ലിങ്ങളെ നാടുകടത്തുന്നതിന് വേണ്ടിയുള്ള ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ അനന്തര ഫലമാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ചാനലുകളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. ന്യായീകരിക്കാന്‍ വേണ്ടി ഇറങ്ങുന്ന ബിജെപി നേതാക്കന്മാര്‍ക്ക് പ്രധാനപ്പെട്ട പലചോദ്യങ്ങള്‍ക്കും ഉത്തരമോ വിശദീകരണമോ പോലും നല്‍കാന്‍ കഴിയാതെ പോകുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ചിലര്‍ പോലും ചോദിക്കുന്നു, ഒരു മതത്തെ മാത്രം ഇങ്ങനെ അകറ്റി നിര്‍ത്തുന്നതും ഒഴിവാക്കുന്നതും ഉചിതമാണോ എന്ന്. ഇതേ ചോദ്യമാണ് സകല കാതുകളിലും ചിലര്‍ ഇപ്പോള്‍ ബോധപൂര്‍വം മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളോട് മാത്രം വിവേചനം കാട്ടുന്നു. ക്രൈസ്തവ മതവിശ്വാസത്തോട് പോലും അത്തരം ഒരു വിവേചനം ഇല്ല എന്ന്. ഈ ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാത്തതുകൊണ്ടല്ല. ബോധപൂര്‍വം അവര്‍ പാവങ്ങളായ മുസ്ലിം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി അറിവില്ലായ്മ നടിക്കുകയാണ്.

ആദ്യമായി മനസ്സിലാക്കേണ്ടത് ഈ നിയമം മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് ബാധകം എന്നതാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും. ഈ മൂന്ന് രാജ്യങ്ങളും പ്രഖ്യാപിത ഇസ്ലാം രാഷ്ട്രങ്ങളാണ്. ആ നാട്ടിലെ ഇസ്ലാം വിശ്വാസികളെ സംരക്ഷിക്കേണ്ട ബാധ്യതയും ചുമതലയും ആ സര്‍ക്കാരുകള്‍ക്ക് തന്നെയുണ്ട്. അഭയം നല്‍കുന്നു എന്ന് പറയുന്നത് ആ നാട്ടിലെ ന്യൂനപക്ഷങ്ങളെയാണ്. ഒരു പ്രഖ്യാപിത ഇസ്ലാമിര രാജ്യത്തിന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്തതുകൊണ്ടാകാം അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആ നാട് ഉപേക്ഷിക്കേണ്ടി വരുന്നത് എന്നതിന്റെ അടിസ്ഥാന പ്രമാണം. അതുകൊണ്ട് മാത്രമാണ് ഈ നിയമത്തില്‍ മുസ്ലീങ്ങളെ ഒഴിവാക്കുന്നതും മറ്റ് മതസ്ഥരെ അംഗീകരിക്കുന്നതും.

അതിനെക്കാള്‍ ഒക്കെ പ്രധാനപ്പെട്ടത് ഇന്ത്യന്‍ പൗരത്വമുള്ള, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, ഇന്ത്യയില്‍ നിയമപരമായി ജീവിക്കുന്ന ഒരു മുസ്ലിമിനും ഈ നാട് വിട്ട് പോകേണ്ടി വരില്ല എന്നതാണ്. നിര്‍ഭാഗ്യവശാല്‍, ഇതിന്റെ പ്രചാരകര്‍ പറയുന്നത് വര്‍ഷങ്ങളായി ഈ നാട്ടില്‍ ജീവിക്കുന്ന ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ഞങ്ങളുടെ പിതാക്കന്മാരുമായുള്ള ബന്ധം രേഖാമൂലം തെളിയിക്കാന്‍ കഴിയാത്തത് മൂലം നാട് വിടേണ്ടി വരുമെന്നാണ്. ഒരുകാര്യം മാത്രമറിയുക. ഇവിടെ നിയമപരമായി ജീവിക്കുന്ന ആര്‍ക്കും ഈ നാട് വിട്ട് പോകേണ്ടി വരില്ല. ഇവിടെ മുസ്ലിമായോ ഹിന്ദുവായോ ക്രിസ്ത്യാനിയായോ ഏത് മതക്കാരനായോ ഒരു മതവുമില്ലാതെയോ ജനിച്ച് നിയമമനുസരിച്ച് ജീവിക്കുന്ന ആര്‍ക്കും ഇവിടംവിട്ട് പോകേണ്ടി വരില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category