1 GBP = 92.50 INR                       

BREAKING NEWS

ക്രൈസ്തവ സഭക്കെതിരേ ഇറങ്ങിയ അശ്ലീല ഗ്രന്ഥം കണ്ടുകെട്ടാന്‍ കേരള സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്; മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം; വ്യാഴാഴ്ച്ചയോടു കൂടെ ഉത്തരവ് ഹൈക്കോടതി മുദ്രയോടു കൂടെ സ്വന്തമാക്കാന്‍ സാധിക്കും; സിസ്റ്റര്‍ ലൂസിയുടെ വിവാദ ആത്മകഥ 'കര്‍ത്താവിന്റെ നാമത്തില്‍' ഹൈക്കോടതി കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിച്ചെന്നു സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം; പരാതി ഹൈക്കോടതി മടക്കിയതെന്ന് ഡിസി ബുക്‌സും

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വിവാദ ആത്മകഥ 'കര്‍ത്താവിന്റെ നാമത്തില്‍' ഹൈക്കോടതി കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിച്ചോ? നവംബര്‍ മുപ്പതിന് പുറത്തിറങ്ങിയ ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചാമത് എഡിഷനിലേക്ക് കടക്കുന്ന ആത്മകഥ നിരോധിച്ചതായി സാമൂഹ്യമാധ്യമങ്ങളിലാണ് സന്ദേശം പരക്കുന്നത്. സഭയിലെ ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും കുറിച്ച് തുറന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ സ്വന്തം സന്യാസജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ. ഈ പുസ്തകത്തിന്റെ ജനപ്രീതിയില്‍ പരിഭ്രാന്തരായ സഭയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് പുസ്തകം നിരോധിച്ചെന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൂചന. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്ന് അന്ന് കോടതി കോടതി നിര്‍ദ്ദേശിച്ചത്. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറഞ്ഞത്.

എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫായിരുന്നു അന്ന് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നും സഭയുമായി ബന്ധപ്പെട്ടവര്‍ പുസ്തകത്തിനു എതിരെ പ്രചാരണവുമായി നിലയുറപ്പിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ക്രൈസ്തവസഭക്കെതിരേ ഇറങ്ങിയ ഒരു അശ്ലീലഗ്രന്ഥം എന്ന രീതിയിലാണ് പുസ്തകത്തിന്നെതിരെ പ്രചരണം ശക്തമാകുന്നത്. നിലവില്‍ സിസ്റ്റര്‍ സൂസിയുടെ ആത്മകഥയ്ക്ക് നിരോധനം വന്നിട്ടില്ല. ഹൈക്കോടതിയില്‍ ഇന്നലെ കേസ് വന്നിരുന്നു. പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി ഹൈക്കോടതി പുസ്തകം കണ്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചെന്നും പ്രതികള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഉത്തരവിട്ടെന്നും മറ്റുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തള്ളി ഡിസി ബുക്ക്സ് രംഗത്തുമുണ്ട്.

'കര്‍ത്താവിന്റെ നാമത്തില്‍' നിരോധിച്ചിട്ടില്ലെന്നാണ് ഡിസി ബുക്സ് അധികൃതര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ഹൈക്കോടതിയില്‍ ഇന്നലെ കേസ് വന്നു. മുന്‍പ് പരാമര്‍ശിച്ചതുപോലെ പരാതിയുണ്ടെങ്കില്‍ അത് പൊലീസ് സ്റ്റേഷനില്‍ നല്‍കാനാണ് ഹൈക്കോടതി പറഞ്ഞത്. ഈ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനു വ്യാജ ഭാഷ്യം ചമയ്ക്കുകയാണ് ചിലര്‍. ഹൈക്കോടതി പരാതി തിരികെ നല്‍കുകയാണ് ചെയ്തത്. വ്യാജ പ്രചാരണത്തിന്റെ അങ്ങേയറ്റമാണ് പുസ്തകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. പുസ്തകത്തിനു വന്ന ജനപ്രീതി തന്നെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. സഭയുമായി ബന്ധപ്പെട്ടവര്‍ ഡിസി ബൂക്ക്സിനെ സമീപിച്ചിട്ടില്ല. പക്ഷെ പുസ്തകശാലകളില്‍ കറങ്ങി ചിലര്‍ പറയുന്നുണ്ട് പുസ്തകം വില്‍ക്കാന്‍ അനുമതിയില്ല. പുസ്തകം നിരോധിച്ചതാണ് എന്നൊക്കെ. പക്ഷെ പുസ്തകശാല അധികൃതര്‍ അതേസമയം തന്നെ ഡിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അവരുടെ സംശയം പരിഹരിച്ചിട്ടുമുണ്ട്. പക്ഷെ സഭയുമായി ബന്ധപ്പെട്ടവര്‍ ഇതുവരെ പുസ്തകവുമായി ബന്ധപ്പെട്ടു ഏതെങ്കിലും പരാതിയുമായി ഡിസിബൂക്ക്സിനെ സമീപിച്ചിട്ടില്ല- ഡിസി ബുക്സ് അധികൃതര്‍ വിശദമാക്കുന്നു.

പക്ഷെ സഭയുമായി ബന്ധപ്പെട്ടവര്‍ പുസ്തകത്തിന്നെതിരെ സജീവമായി രംഗത്തുണ്ട്. എന്നാല്‍ പുസ്തകവുമായി ബന്ധപ്പെട്ടു കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നാണ് സിസ്റ്റര്‍ ലൂസി മലയാളിയോട് പറഞ്ഞത്. പുസ്തകം ഇറങ്ങിയപ്പോള്‍ ഭീഷണി വര്‍ധിച്ചതായാണ് സിസ്റ്റര്‍ ലൂസി പറയുന്നത്. പുസ്തകത്തിലൂടെ നടത്തിയ എല്ലാ വെളിപ്പെടുത്തലും സത്യസന്ധമാണെന്നാണ് സിസ്റ്റര്‍ വ്യക്തമാക്കിയത്. നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ സമാനമായ പുസ്തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്റെയുള്ളില്‍ അവര്‍ അതിന്റെ വരികള്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്റെ പുസ്തകം ചെറിയൊരു ഭാഗം മാത്രമാണെന്നാണ് പുസ്തകവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനകളില്‍ സിസ്റ്റര്‍ വ്യക്തമാക്കിയത്.

മതമേലദ്ധ്യക്ഷന്മാരില്‍ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്തകവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികള്‍ക്കും അപ്പുറം എത്രയോ യാഥാര്‍ത്ഥ്യങ്ങളുണ്ട്. 'മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ നാല് തവണ ലൈംഗിക പീഡനശ്രമം ഉണ്ടായി. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. തുടങ്ങി പല വിവാദ വെളിപ്പെടുത്തലുകളും പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും പുസ്തകത്തില്‍ ആരോപണമുണ്ട്. ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ട്- തുറന്നെഴുത്തിലൂടെ സിസ്റ്റര്‍ വ്യക്തമാക്കുന്നു.

'കര്‍ത്താവിന്റെ നാമത്തി'ലിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന പ്രചാരണം:
കേരളത്തില്‍ അടുത്തകാലത്ത് ക്രൈസ്തവസഭക്കെതിരേ ഇറങ്ങിയ ഒരു അശ്ലീലഗ്രന്ഥം കണ്ടുകെട്ടാന്‍ കേരള ഗവണ്‍മെന്റിനോട് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് വ്യാജവാര്‍ത്തയാണെന്ന് വാദിക്കുകയാണ് പലരും. കോടതിയുടേതായ യാതൊരു രേഖകളുമില്ലാതെ വാര്‍ത്തയിടില്ലെന്ന് മാധ്യമങ്ങള്‍ക്കും നിര്‍ബന്ധം. വാസ്തവത്തില്‍ സംഭവിച്ചതെന്താണെന്ന് വിശ്വാസികളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഹൈക്കോടതിയില്‍ സി. ലിസിയ ആദ്യം ഹര്‍ജി നല്കിയപ്പോള്‍ പരാതി പൊലീസ് സ്റ്റേഷനില്‍ നല്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതി ഇടപെടാമെന്നും പറഞ്ഞിരുന്നു. അതിന്‍പ്രകാരം കേരളത്തിലങ്ങോളമിങ്ങോളം നൂറോളം കേസുകള്‍ ഈ വിഷയത്തില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കേസെടുക്കേണ്ടെന്നാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് പൊലീസ് പറഞ്ഞു. ശ്രീ ജോസ് വല്ലനാട്ട് മണ്ണാര്‍ക്കാട്ട് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോഴും സ്വീകരിക്കുകയുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി അയച്ചുകൊടുത്തുവെങ്കിലും രജിസ്റ്റര്‍ ചെയ്തില്ല. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് കൊടുത്ത പരാതികളും ഫലം കണ്ടില്ല.

ഈ സാഹചര്യത്തിലാണ് വീണ്ടും പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പരാതി ഫയല്‍ ചെയ്ത് അത് നമ്പറിട്ട് കോടതിയിലെത്താന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു പരാതിക്കാരും വക്കീലന്മാരും. എന്നാല്‍ പരാതിയില്‍ നമ്പറിടാന്‍ പോലും അത് ചെയ്യേണ്ടവര്‍ തയ്യാറാകാതിരുന്നപ്പോള്‍ ഇന്ന് കോടതയില്‍ നേരിട്ട് പരാതിപ്പെടാന്‍ വക്കീലന്മാര്‍ തയ്യാറെടുത്ത്. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ നമ്പറിടാതെ പ്രസ്തുത ഫയല്‍ കോടതിയിലെത്തിച്ചു. നമ്പറിട്ട് വന്ന എല്ലാ കേസുകളും കൈകാര്യം ചെയ്ത് കഴിഞ്ഞ് ഏകദേശം 4.50-നടുത്താണ് നമ്പറിടാത്ത ഈ കേസ് കോടതി പരിഗണിച്ചത്. വാദങ്ങളെല്ലാം വിശദമായി കേട്ട കോടതി പരാതിക്കാരുടെ വാദം ശരിവെച്ച് പുസ്തകം കണ്ടുകെട്ടാനും പ്രതികളായി പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും നിര്‍ദ്ദേശിച്ചു.

ഇന്ന് (13.12.2019) വൈകുന്നേരം ഏറ്റവും അവസാനമായി എടുത്ത കേസായിരുന്നു ഇത്. ഇന്നത്തെ ദിവസത്തെ മുഴുവന്‍ വിധിപ്പകര്‍പ്പുകള്‍ എഴുതി വരാനുണ്ട്. ഇനി ശനിയും ഞായറും അവധി ദിവസങ്ങളുമാണ്. ആയതിനാല്‍ തിങ്കളാഴ്ച പരാതി നമ്പറിട്ട് കിട്ടുമെങ്കിലും ഇന്നത്തെ വിധികള്‍ മുഴുവന്‍ അന്ന് എഴുതിത്ത്ത്ത്തീരുമോ എന്ന് പറയാനാവില്ല. ചൊവ്വാഴ്ച എഴുതിക്കിട്ടിയാല്‍ത്തന്നെ സീല്‍ ചെയ്ത് കിട്ടണമെന്നുമില്ല. വ്യാഴാഴ്ചയോടുകൂടെ ഈ ഉത്തരവ് ഹൈക്കോടതി മുദ്രയോടുകൂടെ സ്വന്തമാക്കാന്‍ സാധിക്കും എന്നത് കരുതാം. ഈ വാര്‍ത്ത വ്യാജമാണെന്ന് വാദിക്കുന്നവരുടെ പ്രചരണങ്ങള്‍ അവര്‍ കടിച്ചമര്‍ത്തിവെച്ചിരിക്കുന്ന കരച്ചിലാണ് സൂര്‍ത്തുക്കളേ... അവരെ ആശ്വസിപ്പിക്കാം.

പരാതിയുടെ നമ്പറോ ഉത്തരവിന്റെ കോപ്പിയോ ഒന്നും കിട്ടാത്തതിനാലാണ് മാധ്യമങ്ങള്‍ വാര്‍ത്തയിടാത്തത്രേ... ഇവിടെ ഏതു മാധ്യമമാണ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ ഇടാറുള്ളതെന്നാണ് ഈയുള്ളവന് സംശയം. ഇത് സഭക്കെതിരല്ലാത്ത വാര്‍ത്തയായതുകൊണ്ട് അണ്ണന്മാര്‍ തെളിവ് തേടി പോയിരിക്കുകയാണ്. മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category