1 GBP = 97.50 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളില്‍ നിര്‍മലാ സീതാരാമനും; പോബ്സ് പട്ടികയില്‍ നിര്‍മല ഇടംപിടിച്ചത് 34-ാം സ്ഥാനക്കാരിയായി: തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി ആഞ്ജലാ മെര്‍ക്കല്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ഇടംപിടിച്ചു. ഫോബ്‌സ് തയാറാക്കിയ പട്ടികയില്‍ 34-ാം സ്ഥാനക്കാരിയായാണ് നിര്‍മല സ്ഥാനം പിടിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണു തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനത്ത്.

എച്ച്സിഎല്‍ കോര്‍പറേഷന്‍ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാര്‍ മല്‍ഹോത്ര 54ാം സ്ഥാനത്തും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ 65ാം സ്ഥാനത്തുമാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ദെ രണ്ടാം സ്ഥാനത്തും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാമതുമെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിനാണ് 100-ാം സ്ഥാനം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category