1 GBP = 103.40 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം -32

Britishmalayali
രശ്മി പ്രകാശ്

രു സിനിമയിലെ രംഗങ്ങള്‍ കാണുന്നതുപോലെ ആളുകള്‍ തരിച്ചു നിന്നു. ഇന്നലെ വരെ തങ്ങളില്‍ ഒരാളായി നടന്നയാള്‍, ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ അന്വേഷിച്ചുനടന്ന രണ്ടു പെണ്‍കുട്ടികളെ അഞ്ചു വര്‍ഷങ്ങളോളം സ്വന്തം വീട്ടില്‍ തടവില്‍ സൂക്ഷിക്കുക. ഹോ... എത്ര ചിന്തിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു ഈ സംഭവം അറിഞ്ഞവരുടെയെല്ലാം മനസ്സില്‍.

ഫിലിപ്പ് സമനില തെറ്റിയതു പോലെയാണ് തിരികെ വീട്ടിലെത്തിയത്. ദിവസത്തിന്റെ ഏറിയ പങ്കും പ്രാര്‍ത്ഥനാ മുറിയില്‍ ചിലവഴിക്കുന്ന ഗ്രേസ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഫിലിപ്പ് നിറകണ്ണുകളോടെ ഗ്രേസിന്റെ അടുത്തെത്തി. പ്രാര്‍ത്ഥനാനിരതയായിരിക്കുന്ന അവരുടെ മുന്നില്‍ അയാള്‍ മുട്ടുകുത്തി. ഗ്രേസ്, കണ്ണുതുറക്കൂ... നിന്റെ പ്രാര്‍ത്ഥനകള്‍ക്കും ഉപവാസങ്ങള്‍ക്കും ദൈവം ഫലം തന്നിരിക്കുന്നു. നമ്മുടെ കുഞ്ഞു ജീവിച്ചിരിക്കുന്നു. ഞാന്‍ നമ്മുടെ ഇസയെ കണ്ടു, അവളെ തൊട്ടു, അവളോട് സംസാരിച്ചു.

കണ്ണുകള്‍ തുറന്ന ഗ്രേസ് യാതൊരു ഭാവഭേദവും കൂടാതെ ചോദിച്ചു, എവിടെയാണ് ഫിലിപ്പ് ഇസയുള്ളത്. വാക്കുകള്‍ക്കായ് ഫിലിപ്പ് ബുദ്ധിമുട്ടി. സംസാരിക്കാന്‍ കഴിയാതെ അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി. ഗ്രേസിന്റെ തോളിലേക്ക് ചാരി അയാള്‍ പൊട്ടിക്കരഞ്ഞു.

ഫെലിക്സിന്റെ വീട്ടിലാണോ ഇസയുള്ളത്? നിനക്കെങ്ങനെ അറിയാം? ആരെങ്കിലും ഇവിടെ വന്നു പറഞ്ഞോ? ക്ലെയര്‍ വന്നു കാണും അല്ലേ?

ആരും വന്നില്ല ഫിലിപ്പ് ഇന്നലെ ആ കുഞ്ഞിനെ കണ്ടപ്പോള്‍ മുതല്‍ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ആ കുഞ്ഞാരുടേതാണ് ഫിലിപ്പ്. അവനെവിടെ? നമ്മുടെ ഇസയുടെ കുഞ്ഞാണോ അത്?

അപ്പോഴാണ് ഫിലിപ്പ് കുഞ്ഞിന്റെ കാര്യം ഓര്‍ക്കുന്നത് തന്നെ. അങ്ങനെ ഒരു കുഞ്ഞിന്റെ കാര്യം ആരും പറഞ്ഞു പോലും കേട്ടില്ല.

ഗ്രേസ്, നമുക്ക് ഉടനെ തന്നെ പോലീസ് സ്റ്റേഷനില്‍ പോകണം. നിന്നെ കൂടി കൂട്ടിക്കൊണ്ടു പോകാനാണ് ഞാന്‍ വന്നത്. ലെക്സിയുടെ ഫാമിലി ആരും തന്നെ ഇവിടെയില്ല. പോലീസ് അവരെ വിവരം അറിയിച്ചിട്ടുണ്ട്. ലെക്സിയെയും നമുക്ക് ഇവിടേക്കു കൂട്ടിക്കൊണ്ടു വരണം.

രണ്ടു പേരും പെട്ടെന്ന് തന്നെ പോകാനായി തയ്യാറെടുത്തു. ഫിലിപ്പ് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഡ്രൈവ് ചെയ്യാം ഫിലിപ്പ്. ഗ്രേസ്, കാറിന്റെ കീ എടുത്തു. അസാമാന്യമായ ഒരു ധൈര്യം ഗ്രേസിന്റെ മുഖത്ത് അയാള്‍ കണ്ടു. പൊതുവെ ഡ്രൈവ് ചെയ്യാന്‍ മടിയുള്ള കൂട്ടത്തിലാണ് ഗ്രേസ്. എന്നിട്ടും ഏറെ സമചിത്തതയോടെ അവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ അടുത്ത് താമസിക്കുന്നവരെയും സുഹൃത്തുക്കളെയും ഒക്കെ വഴിയില്‍ കണ്ടു. ഫിലിപ്പിന്റെ കാര്‍ കണ്ട് അവരൊക്കെ അടുത്തേക്ക് വന്നു.

ആര്‍ യു ഓക്കേ ടു ഡ്രൈവ് ഗ്രേസ്? അടുത്ത വീട്ടിലെ എലിസബത്ത് കാറിനടുത്തേക്ക് വന്ന് ഗ്രേസിനോട് ചോദിച്ചു.

ഐ ആം ഓക്കേ ലിസ് താങ്ക് യു.

ക്യാന്‍ ഐ കം വിത്ത് യു?

ഗ്രേസ് നന്ദിയോടെ അവര്‍ക്ക് ഡോര്‍ തുറന്നു കൊടുത്തു.

പതിനഞ്ചു മിനിറ്റ് മാത്രമേയുള്ളൂ പോലീസ് സ്റ്റേഷനിലേക്ക് എത്താന്‍. അതൊരു 15 മണിക്കൂര്‍ പോലെയാണ് ഫിലിപ്പിന് തോന്നിയത്. പോകുന്ന വഴി ഫിലിപ്പ്, ഐസക്കിനെ വിളിച്ചു വിവരം പറഞ്ഞു. കൂടുതലൊന്നും വിവരിക്കാന്‍ നിന്നില്ല. പെട്ടന്ന് തന്നെ വീട്ടിലേക്ക് വരാന്‍ അവനോട് ആവശ്യപ്പെട്ടു. യാത്രയിലുടനീളം ആരും ഒന്നും സംസാരിച്ചതേയില്ല.

സ്റ്റേഷനില്‍ എത്തി അധികം താമസിയാതെ ഇസയെയും കൊണ്ട് വീട്ടില്‍ പോകാം എന്നാണ് ഫിലിപ്പ് കരുതിയത്. എന്നാല്‍ ഇസയുടെയും ലെക്സിയുടെയും സ്റ്റേറ്റ്മെന്റ് എടുത്തതിനു ശേഷം മാത്രമേ അവരെ കാണാന്‍ പോലും സാധിക്കൂ എന്ന് ഒരു ലേഡി ഓഫീസര്‍ വന്നു അവരെ അറിയിച്ചു.

മാധ്യമങ്ങളെ കൂടാതെ യുകെയുടെ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിവരമറിഞ്ഞു അവിടേക്ക് എത്തിക്കൊണ്ടിരുന്നു.

ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ഇസയും ലെക്സിയും പുറത്തേക്ക് വന്നത്.

ഇസ നടന്നു വരുന്നത് ഗ്രേസും ഫിലിപ്പും നിറകണ്ണുകളോടെ നോക്കി നിന്നു. ഒരുപാട് മാറിപ്പോയിരിക്കുന്നു ഇസ. കുട്ടിത്തം നിറഞ്ഞ ചിരിയും കണ്ണിലെ പ്രകാശവും ഒക്കെ നഷ്ടപ്പെട്ടു, ഒരു ജീവച്ഛവം പോലെ അവള്‍ നടന്നടുത്തു വന്നു.

മഴയില്‍ നനഞ്ഞു കുതിര്‍ന്നൊരു പക്ഷിക്കുഞ്ഞിനെപ്പോലെ അവള്‍ ഗ്രേസിന്റെ നെഞ്ചിലേക്കൊതുങ്ങി. ഇനിയാര്‍ക്കും അവളെ വിട്ടുകൊടുക്കില്ല എന്നപോലെ ഗ്രേസും ഫിലിപ്പും ഇസയെ ചേര്‍ത്തുപിടിച്ചു. പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ ഇടതു കൈകൊണ്ടു ലെക്സിയെയും ഗ്രേസ് ചേര്‍ത്ത് പിടിച്ചു.

ഡോണ്ട് വറി മൈ ഡിയര്‍, യു ആര്‍ സേഫ് ഇന്‍ മൈ ഹാന്‍ഡ്‌സ്.

ലെക്സിയും ഇസയും ചെറിയ കുഞ്ഞുങ്ങളെപ്പോലെ ഗ്രേസിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു നിന്നു.

പോലീസ്, ലെക്സിയുടെ ഗ്രാന്‍ഡ് പേരന്റ്‌സിനെയും അമ്മയെയും വിവരം അറിയിച്ചിരുന്നു. ഫിലിപ്പിന്റെ പേരില്‍ ലെക്സിയുടെ അമ്മ ഒതെറിസഷന്‍ ലെറ്റര്‍ കൊടുത്തിട്ടുണ്ടായിരുന്നത് കൊണ്ട് ലെക്സിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു.

അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് ഇസ പറഞ്ഞപ്പോഴാണ് നേരത്തെ വന്ന ലേഡി പോലീസ് ഓഫീസറിന്റെ കയ്യില്‍ പിടിച്ചു കുഞ്ഞു 'ജോ' അവിടേക്ക് വന്നത്.

ഇസയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി വന്നവളെ കെട്ടിപ്പിടിച്ചു. ഇസ അവനെ നെഞ്ചോടു ചേര്‍ത്തടുക്കിപ്പിടിച്ചു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam