1 GBP = 94.20 INR                       

BREAKING NEWS

കാമുകി ഉണ്ടാക്കി കൊടുത്ത ചിക്കന്‍ കറി കഴിച്ചും ഒഴിവാക്കിയ മദ്യം അകത്താക്കിയും വിജയം ആഘോഷിച്ചു ബോറിസ് ജോണ്‍സണ്‍; ഞെട്ടിയവരില്‍ നെറ്റി ചുളിച്ചു മാറി നിന്ന ഡേവിഡ് കാമറോണ്‍ പോലും; ഭൂരിപക്ഷത്തില്‍ ഞെട്ടി ബോറിസും

Britishmalayali
kz´wteJI³

വിജയം ഉറപ്പായിരുന്നു ബോറിസിന്. അതിനാല്‍ തന്നെ രാജി പ്രഖ്യാപനം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് ചിന്തിക്കുകയോ ഒരു കുറിപ്പ് പോലും തയ്യാറാക്കുകയോ ചെയ്തിരുന്നില്ല. പത്ത് എംപിമാരുടെ എങ്കിലും ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നായിരുന്നു ബോറിസിന്റെ വിശ്വാസം. മാസങ്ങള്‍ക്കു മുന്‍പേ തന്നെ തയ്യാറാക്കിയ വ്യക്തമായ വിവര ശേഖരണങ്ങളും പദ്ധതികളും കൃത്യമായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണ് ബോറിസിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്.

വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും വലിയൊരു ഗംഭീര പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാമുകി കാരി സൈമണ്ട്‌സിനൊപ്പം ആയിരുന്നു ബോറിസിന്റെ വിജയാഘോഷങ്ങള്‍. കാരി വീട്ടില്‍ തന്നെ ഉണ്ടാക്കിയ ചിക്കന്‍ കറിയായിരുന്നു ആഘോഷത്തിലെ പ്രധാന വിഭവം. എന്നാല്‍, ബ്രക്‌സിറ്റ് നടക്കുന്നതു വരെ മദ്യപിക്കില്ലെന്ന ബോറിസിന്റെ പ്രതിഞ്ജ അദ്ദേഹത്തിനു പാലിക്കാനായില്ല. ഗംഭീര വിജയത്തിന്റെ ആഘോഷം മതിമറന്നപ്പോള്‍ അദ്ദേഹം മദ്യം കഴിക്കുകയായിരുന്നു.

മാസങ്ങള്‍ക്കു ശേഷം ഒരു ഗ്ലാസ് വൈന്‍ കുടിച്ചുകൊണ്ടാണ് ബോറിസ് വിജയത്തെ വരവേറ്റത്. ഇത്രയും വലിയ ഭൂരിപക്ഷം ബ്രക്‌സിറ്റ് ഉറപ്പാണെന്ന സൂചന തന്നെയാണ് നല്‍കുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കും മദ്യപിച്ചതില്‍ ആര്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ലെന്നു ഡൗണിംഗ് സ്ട്രീറ്റും വെളിപ്പെടുത്തുന്നു. ബ്രക്‌സിറ്റ് റഫറണ്ട സമയത്ത് രാഷ്ട്രീയ ശത്രുവായി മാറിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പോലും ബോറിസിന്റെ വിജയത്തെ അവിശ്വസനീയതയോടെയാണ് നോക്കിക്കണ്ടത്. ബോറിസിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചുകൊണ്ടാണ് ഡേവിഡ് കാമറോണ്‍ വിജയാഹ്ലാദം പങ്കിട്ടത്.

മാര്‍ഗരറ്റ് താച്ചറിനു ശേഷം കണ്‍സര്‍വേറ്റീവുകള്‍ നേടിയ ഏറ്റവും വലിയ ഈ വിജയം ബോറിസ് ജോണ്‍സണിനെ തന്നെ ഞെട്ടിച്ചു. മാര്‍ഗരറ്റ് താച്ചറിനു പോലും സാധിക്കാതിരുന്ന പലതും സ്വന്തമാക്കിയാണ് പ്രധാനമന്ത്രി പദം ബോറിസ് നിലനിര്‍ത്തുന്നത്. ബോറിസിന്റെ ഭരണവും ബ്രക്‌സിറ്റ് വിഷയത്തിലെ അനിശ്ചിതത്വവുമെല്ലാം തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും ഈ വിജയം നല്‍കിയത് ഞെട്ടല്‍ തന്നെയായിരുന്നു.

ലേബര്‍ പാര്‍ട്ടി വിജയം ഉറപ്പാക്കിയതും സ്വന്തം കോട്ടയാണെന്നു കരുതിയതുമെല്ലാം ബോറിസിന്റെ സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കിയപ്പോള്‍ വിജയം ജേതാക്കള്‍ക്കു പോലും ആദ്യം വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അത്യുഗ്രന്‍ വിജയത്തിന്റെ ആഘോഷത്തിലാണ് ടോറി നേതാക്കള്‍ ഇപ്പോള്‍. ഇനി യാതൊരു തടസ്സവും കൂടാതെ, ബ്രക്‌സിറ്റ് ബില്‍ പാസാക്കാം എന്നതും ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category