1 GBP = 93.10 INR                       

BREAKING NEWS

ബ്രിട്ടന്‍ തണുത്തു വിറയ്ക്കുന്നു; വടക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്റിലും ഇന്നു കനത്ത മഞ്ഞു വീഴ്ച: ശീതകാലത്തിന്റെ വേദനയിലേക്ക് രാജ്യം

Britishmalayali
kz´wteJI³

ബ്രിട്ടനിലുടനീളം കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടാവുകയെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. വെയില്‍സിലും നോര്‍ത്തേണ്‍ കൗണ്ടികളിലും ഇന്നു രാവിലെ 17 ഫാരന്‍ഹീറ്റിലേക്ക് തണുപ്പ് മാറുന്നതിനാല്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. വെയില്‍സ്, കൗണ്ടി ദര്‍ഹാം, യോര്‍ക്ഷെയര്‍, കുംബ്രിയ തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ തന്നെ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. മാത്രമല്ല, നോര്‍ത്തേണ്‍ അയര്‍ലന്റ് പ്രദേശങ്ങളില്‍ അഞ്ചു സെന്റിമീറ്ററോളം മഞ്ഞു വീഴ്ച ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

വെയില്‍സിലേയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും കുന്നിന്‍ പ്രദേശങ്ങളില്‍ ആറു സെന്റി മീറ്ററിനടുത്ത് മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്. മിഡ്‌ലാന്റ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ ഹിമവാത ഭീഷണിയും ഉണ്ട്. സ്‌കോട്ടിഷ് ഹൈലാന്റ്‌സിലെ താപനില മൈനസ് എട്ടു ഡിഗ്രി സെല്‍ഷ്യസിലേക്ക് നീങ്ങുവാനും സാധ്യതയുണ്ട്. ഇതു മൂന്നു സെന്റിമീറ്ററോളം മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയും ഉണ്ടാക്കുന്നു. സ്‌കോട്ട്‌ലന്റ്, ഇംഗ്ലണ്ടിന്റെ വടക്ക്, വെയില്‍സ് എന്നിവിടങ്ങളില്‍ ഞായറാഴ്ച മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാത്രി ഒന്‍പത് മണിയോടെ മഞ്ഞുവീഴ്ചയ്ക്കും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന തിങ്കളാഴ്ച രാവിലെ വരെ ഈ കാലാവസ്ഥ തുടരുകയും ചെയ്യും. ഡെര്‍ബിഷയറിലെ ബക്സ്റ്റണ്‍ ഉള്‍പ്പെടെയുള്ള ചില കൗണ്ടികളെ ഇതിനകം തന്നെ മഞ്ഞുവീഴ്ച ബാധിച്ചു. മഞ്ഞുമൂടിയ വയലുകളും റോഡുകളും വൃത്തിയാക്കാന്‍ ശീതകാല സര്‍വീസ് വാഹനങ്ങളും രംഗത്തെത്തി കഴിഞ്ഞു. കനത്ത കാറ്റും മഴയും തുടരുന്നതിനാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ തെക്കു ഭാഗത്ത് 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യല് വരെ താപനില കുറയും.

200 മീറ്റര്‍ ഉയരത്തില്‍ വരെ മഞ്ഞു വീണേക്കാം. മിക്കവാറും വടക്കന്‍ പെന്നെന്‍സിലും സ്‌കോട്ട്‌ലന്റിലെ ചില ഭാഗങ്ങളിലും ആയിരിക്കും ഇതു സംഭവിക്കുക. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളെയും ഇതു ബാധിച്ചേക്കാം എന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. റോഡുകള്‍ക്കും റെയില്‍വേയ്ക്കും തടസ്സം പ്രതീക്ഷിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ അവരുടെ യാത്രാ പദ്ധതികള്‍ക്ക് മുന്‍കൂട്ടി സമയം നിശ്ചയിക്കാനും നിര്‍ദ്ദേശം നല്‍കുന്നു. വടക്കന്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ ഐലന്റ്, സ്‌കോട്ട്ലന്റിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നു കൂടി മുന്നറിയിപ്പുകള്‍ ഉണ്ട്. മഞ്ഞുമൂടിയ റോഡുകള്‍ യാത്രാ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category