1 GBP =92.30INR                       

BREAKING NEWS

എന്‍എച്ച്എസ് സ്വകാര്യവല്‍ക്കരിക്കുമോ? ചികിത്സിക്കാന്‍ നമ്മള്‍ പണം കൊടുക്കേണ്ടി വരുമോ? ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ വരുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവ

Britishmalayali
kz´wteJI³

ടക്കാല തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയ രണ്ടു വിഷയങ്ങളായിരുന്നു എന്‍എച്ച്എസും ബ്രക്‌സിറ്റും. രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കുന്ന ലേബര്‍ ഗവണ്‍മെന്റിന്റെ ഭാഗമായാണ് 1948ല്‍ എന്‍എച്ച്എസ് രൂപീകൃതമായത്. അതിനുശേഷം, രാജ്യത്തെ ജനങ്ങള്‍ക്ക് പോക്കറ്റില്‍ നിന്ന് പണം നല്‍കാതെ തന്നെ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം എന്‍എച്ച്എസില്‍ നിന്നും ലഭിച്ചു. ചികിത്സയ്ക്ക് ശേഷം പണമടയ്ക്കുക പോലുള്ള മറ്റു സിസ്റ്റങ്ങളില്‍ നിന്നും എന്‍എച്ച്എസ് വ്യത്യസ്തമാണ്. എന്നിരുന്നാലും, എന്‍എച്ച്എസ് പൂര്‍ണ്ണമായും സൗജന്യമല്ല. കാരണം ആളുകള്‍ ഈ സേവനത്തിന് പരോക്ഷമായി പണം നല്‍കുന്നുണ്ട്.

യുകെയിലെ മറ്റു സേവനങ്ങളെപ്പോലെ തന്നെ എന്‍എച്ച്എസിനും ധനസഹായം നല്‍കുന്നത് പൊതുനികുതിയും ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകളുമാണ്. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍, 110 ബില്യണ്‍ ഡോളര്‍ പൊതു ധനസഹായം എന്‍എച്ച്എസിനു ലഭിച്ചു, ഇത് പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണമില്ലാതെ തന്നെ പ്രവര്‍ത്തനം തുടരാന്‍ എന്‍എച്ച്എസിനെ അനുവദിക്കുന്നതാണ്.

ഫുള്‍ഫാക്റ്റ് അനുസരിച്ച്, ബജറ്റിന്റെ 80 ശതമാനവും പൊതുനികുതിയില്‍ നിന്നും ബാക്കിയുള്ളവ ദേശീയ ഇന്‍ഷുറന്‍സില്‍ നിന്നുമാണ് വരുന്നത്. ഇതേ കാലയളവില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 24 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായി സംഘടന കണക്കാക്കുന്നു. ജനങ്ങള്‍ നികുതിയായി നല്‍കുന്ന പണമാണ് മിക്കവാറും എന്‍എച്ച്എസിനു ലഭിക്കുന്ന മുഴുവന്‍ തുകയും. ഒരു ചെറിയ ഭാഗം മാത്രമാണ് രോഗികളുടെ കയ്യില്‍ നിന്നും ഈടാക്കുന്നത്.

ഭൂരിഭാഗം കേസുകളിലും പ്രിസ്‌ക്രിപ്ഷന്‍ ചെലവുകള്‍ നികുതിയിളവില്‍ ഉള്‍ക്കൊള്ളുന്നതല്ല. ചില ആളുകളെ മാത്രമേ മരുന്നിനായി പണം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുകയുള്ളൂ. ചികിത്സയെ ആശ്രയിച്ച് ബാന്റുകളായി സജ്ജീകരിച്ചിരിക്കുന്ന ദന്തല്‍ സേവനങ്ങള്‍ക്ക് ആളുകള്‍ പണം നല്‍കേണ്ടതുണ്ട്. മൊത്തത്തില്‍, എന്‍എച്ച്എസിന്റെ ഫണ്ടിംഗിന് രോഗിയില്‍ നിന്നും ഈടാക്കുന്ന ചാര്‍ജുകള്‍ വളരെ കുറവാണ്. 2016 നും 2017 നും ഇടയില്‍ ഏകദേശം 555 മില്യണ്‍ പൗണ്ടാണ് വരുമാനം.

എന്‍എച്ച്എസ് സ്വകാര്യവല്‍ക്കരണത്തിനുള്ള സാധ്യതയായിരുന്നു 2019 ലെ തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. യുഎസുമായുള്ള ബ്രക്‌സിറ്റിനു ശേഷമുള്ള ഒരു കരാറില്‍ എന്‍എച്ച്എസിന്റെ ചില ഭാഗങ്ങള്‍ ''വില്‍പന നടത്താം' എന്ന ഡീലാണ് ആശങ്കയ്ക്ക് വഴിവെച്ചത്. അറ്റ്‌ലാന്റികില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് യുകെ ഉയര്‍ന്ന വില നല്‍കണമെന്ന യുഎസിന് നിര്‍ബന്ധമാണ് ലേബര്‍ പാര്‍ട്ടിയ്ക്ക് ആശങ്കയുണ്ടാക്കിയത്.

തുടര്‍ന്നാണ് എന്‍എച്ച്എസ് വില്‍ക്കില്ലെന്നും എന്‍എച്ച്എസ് സേവനം തന്നെ തകരാറിലാക്കുന്ന രീതിയില്‍ മരുന്ന് വില നിര്‍ണ്ണയം നടത്താന്‍ സമ്മതിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നിരുന്നാലും എന്‍എച്ച്എസിന്റെ ചില ഭാഗങ്ങള്‍ ഇതിനകം തന്നെ സ്വകാര്യ ദാതാക്കള്‍ക്ക് കരാര്‍ പണികള്‍ക്കായി നല്‍കിക്കഴിഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2018 മുതല്‍ 2019 വരെ സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവ് 7.3 ശതമാനമാണ്. സ്വകാര്യമേഖല എന്‍എച്ച്എസിലേക്ക് വരുന്നതിന്റെ അടയാളമാണിതെന്ന് ലേബര്‍ വാദിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category