1 GBP = 93.60 INR                       

BREAKING NEWS

ലോക സുന്ദരിയായത് ജമൈക്കക്കാരിയായ ടോണി ആന്‍ സിംഗ്; ലണ്ടനിലെ മിസ് വേള്‍ഡ് മത്സരത്തില്‍ സിംഗ് എന്ന സര്‍നെയിം കാരി കിരീടം നേടിയപ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: മൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോണി ആന്‍ സിംഗ് സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ ഒഫീലോ മെസിനോ രണ്ടാസ്ഥാനവും ഇന്ത്യയുടെ സുമന്‍ റാവു മൂന്നാം സ്ഥാനവും പങ്കിട്ടു. കഴിഞ്ഞ വര്‍ഷം വിജയിയായ മെക്‌സിക്കോയുടെ വനേസ പോന്‍സ് ഡി ലിയോണാണ് വിജയി ടോണി-ആന്‍ സിങ്ങിനെ കിരീടമണിയിച്ചത്.

111 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലണ്ടനില്‍ നടന്ന ഫൈനലില്‍ ജമൈക്കന്‍ സൗന്ദര്യ രാജ്ഞി ടോണി-ആന്‍ സിംഗ് മിസ്സ് വേള്‍ഡ് കിരീടം നേടി. 23 വയസുള്ള ടോണി ആന്‍ സിംഗ് അമേരിക്കയിലെ ഫ്ളോറിഡാ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിദ്യാത്ഥിയാണ്. ജമൈക്കയുടെ സുസ്ഥിര വികസനമാണ് തന്റെ ലക്ഷ്യമെന്ന് ടോണി ആന്‍ സിംഗ് പറഞ്ഞു.

പാട്ട്, പാചകം, വ്ലോഗിങ്, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവയാണ് ആനിന്റെ മറ്റ് ഇഷ്ട വിനോദങ്ങള്‍. മിസ് വേള്‍ഡ്-ന്റെ 69-റാമത് പതിപ്പാണ് മിസ്സ് വേള്‍ഡ് 2019. ബ്രിട്ടനിലെ ലണ്ടന്‍ നഗരത്തിലെ എക്‌സില്‍ ലണ്ടനില്‍ 2019 ഡിസംബര്‍ 14-നാണ് മത്സരം നടന്നത്. ലോകസുന്ദരി പട്ടം നേടുന്ന നാലാമത്തെ ജമൈക്കന്‍ താരമാണ് ടോണി ആന്‍ സിംഗ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനിലൂടെ ജമൈക്കയില്‍ ലോകസുന്ദരിപട്ടം ജമൈക്കയിലെത്തുന്നത്. 1993-ലാണ് ലിസ ഹന്നയിലൂടെ അവസാനമായി ലോകസുന്ദരി പട്ടം ജമൈക്കയിലെത്തിയത്. നേരത്തെ 1963, 1976 എന്നീ വര്‍ഷങ്ങളിലാണ് ജമൈക്ക ലോക സുന്ദി പട്ടം നേടിയത്.
ചരിത്രത്തില്‍ ആദ്യമായാണ് മിസ് യൂനിവേഴ്‌സ്, മിസ് അമേരിക്ക, മിസ് യുഎസ്എ, മ്‌സ് ടീന്‍ യുഎസ്എ, മിസ് വേള്‍ഡ് കിരീടം കറുത്ത വര്‍ഗക്കാര്‍ നേടിയെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് സൗത്ത് ആഫ്രിക്കന്‍ സുന്ദരിയായ സോസിബിന ടുന്‍സിയെ മിസ് യൂനിവേഴ്‌സായി തെരഞ്ഞെടുത്തത്.
മൂന്നാം സ്ഥാനം നേടിയ സുമന്‍ റാവു(21) രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിനിയാണ്. നിലവില്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു. റാവു മികച്ച കഥക് നര്‍ത്തകിയാണ്. ഈ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയിരുന്നു. അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയത് 2017-ല്‍ മാനുഷി ചില്ലാറിലൂടെയാണ്. 2000-ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പതിനേഴു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ മാനുഷിയിലൂടെ കിരീടം സ്വന്തമാക്കിയത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category