1 GBP = 94.80 INR                       

BREAKING NEWS

ഹരിയുടെ പൊതുദര്‍ശനം നാളെ ഉക്‌സ്ബ്രിഡ്ജില്‍; സംസ്‌കാരം മറ്റന്നാള്‍: പ്രിയ സുഹൃത്തിന് ആദരാഞ്ജലിയര്‍പ്പിക്കുവാന്‍ നൂറു കണക്കിനു പേര്‍

Britishmalayali
kz´wteJI³

വംബര്‍ 24ന് ലണ്ടനില്‍ മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം സ്വദേശിയ ഹരി ശ്രീധരന്‍ നായരുടെ പൊതുദര്‍ശനം നാളെ നടക്കും. ഉക്‌സ്ബ്രിഡ്ജിലെ ഡബ്ല്യു.ഷെറി & സണ്‍സില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പൊതുദര്‍ശനം നടക്കുക. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന് ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനു പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റന്നാള്‍ ചൊവ്വാഴ്ചയാണ് സംസ്‌കാരം നടക്കുക. രാവിലെ 9.15നാണ് സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്. റുയിസ്ലിപ്പിലെ ബ്രേക്ക്‌സ്പിയര്‍ ക്രിമറ്റോറിയത്തിലാണ് സംസംസ്‌കാരം നടക്കുക. 30 മിനുട്ട് മാത്രമാണ് ചടങ്ങുകള്‍ നീണ്ടു നില്‍ക്കുക. ശവസംസ്‌കാരത്തിനു ശേഷം, സൗത്താളിലെ സെന്റ് ആന്‍സ്ലെംസ് ചര്‍ച്ച് ഹാളില്‍ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനും ലഘുഭക്ഷണത്തിനും ഒരു ഹ്രസ്വസമ്മേളനം ഉണ്ടാകും. പത്തു മുതല്‍ 12 വരെയാണ് ഇവിടെ സമ്മേളനം നടക്കുക.

നവംബര്‍ 24നാണ് ഹരി മരണത്തിനു കീഴടങ്ങിയത്. രണ്ടാഴ്ചയോളം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഹരി കടന്നു പോയതും ഒടുവില്‍ മരണത്തിനു കീഴടങ്ങിയതും. തലച്ചോറിന്റെ മധ്യഭാഗത്തു തന്നെ ശക്തമായ നിലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ തലയോട് പിളര്‍ന്നിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹരി ഒരിക്കലും അബോധാവസ്ഥയില്‍ നിന്നും മോചനം നേടിയിരുന്നില്ല.

പ്രതീക്ഷകള്‍ പോലും അസ്ഥാനത്താണെന്ന് ഡോക്ടര്‍മാര്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതിനാല്‍ നാട്ടില്‍ കഴിയുന്ന ഭാര്യ ശോഭയേയും മക്കളായ ഹരിഷ്മാ, ഹര്‍ഷ എന്നിവരെയും എങ്ങനെയെങ്കിലും യുകെയില്‍ എത്തിച്ച് അദ്ദേഹത്തെ ജീവനോടെ അവസാനമായി കാണുവാന്‍ അവസരമൊരുക്കുക ആയിരുന്നു ലണ്ടനില്‍ ഹരിയെ അടുത്തറിയാവുന്നവര്‍ ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനിലെ സാധാരണ നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയായിരുന്ന ഹരി ജീവിതത്തില്‍ നിന്നും മടങ്ങുമ്പോള്‍ കുന്നോളം കടവും ബാധ്യതകളും മാത്രമാണ് ബാക്കിയായിരുന്നത്. ഈ ഒറ്റക്കാരണത്താല്‍ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാതിരുന്നതും.

എല്ലാക്കാലവും തുച്ഛ ശമ്പളത്തില്‍ ഉള്ള താല്‍ക്കാലിക ജോലികള്‍ ചെയ്തിരുന്ന ഹരിക്ക് ആശ്രിത വിസയില്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. പലവട്ടം ഹരി ഇതിനായി ശ്രമിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കണക്കിലെടുത്തു കുടുംബാംഗങ്ങള്‍ക്ക് വിസ നല്‍കുവാന്‍ ഹോം ഓഫിസ് തയ്യാറായില്ല. ഇതോടെയാണ് ഹരിയും കുടുംബവും ലോകത്തിന്റെ രണ്ടു കോണുകളിലായി ഒറ്റപ്പെട്ടത്. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകളില്‍ കുറച്ചു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഈ കുടുംബത്തെ ഒന്നിച്ചാക്കാന്‍ സുമനസുകളുടെ പ്രവര്‍ത്തനം വഴി സാധ്യമായി.

ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഹോം ഓഫീസ് അനുവദിച്ച വിസയിലൂടെയാണ് ഹരിയുടെ ഭാര്യയും മക്കളും യുകെയിലേക്ക് എത്തിയത്. ഇവര്‍ എത്തി കണ്ട ശേഷമാണ് ഹരിയ്ക്കു നല്‍കിയിരുന്ന വെന്റിലേറ്റര്‍ ഓഫ് ചെയ്ത് മരണം സ്ഥിരീകരിച്ചത്. സ്വാന്‍സിയിലെ ഒരു മനുഷ്യ സ്നേഹിയുടെ വീട്ടിലാണ് ഹരിയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. ഹരിയുടെ അകാല വിയോഗം ആകെള തളര്‍ത്തിയ കുടുംബത്തെ വന്‍ സാമ്പത്തിക ബാധ്യതകളുമാണ് കാത്തിരുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാളയെ പോലെ തുച്ഛ ശമ്പളത്തിന് പണിയെടുക്കുക ആണെങ്കിലും നാട്ടിലെ കുടുംബത്തെ സംരക്ഷിക്കാനും യുകെയിലെ ജീവിത ചെലവും കഴിഞ്ഞു കാര്യമായൊന്നും ഹരിയുടെ കയ്യില്‍ ബാക്കി ഉണ്ടായിരുന്നില്ല. മൂത്ത മകളുടെ വിവാഹത്തിന് വീട് പണയപ്പെടുത്തി 25 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ധാരാളം ആളുകളെ പലപ്പോഴായി സഹായിച്ചിട്ടുള്ള തനിക്ക് ഈ കടങ്ങളൊക്കെ വീട്ടാന്‍ ഈശ്വരന്‍ എന്തെങ്കിലും വഴി തെളിച്ചു തരും എന്നായിരുന്നു ഹരി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.

വിവാഹ ശേഷം ലണ്ടനില്‍ മടങ്ങി എത്തിയാല്‍ കൂടുതല്‍ സ്ഥലത്തു ജോലി ചെയ്തു കടം വേഗം വീട്ടിയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. എന്നാല്‍ പ്രതീക്ഷകളും അസ്ഥാനത്താക്കി ഹരി മരണത്തിനു കീഴടങ്ങുകയായിരുന്നു. ലോക് കേരള സഭാംഗം കാറല്‍ മിറാന്‍ഡയെ പോലുള്ള അനേകം പേരാണ് ഹരിയുടെ കുടുംബത്തിന് സഹായവുമായി ഒപ്പമുണ്ടായത്. ഇവരുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ അപ്പീലിലൂടെ 22932.25 പൗണ്ടാണ് സമാഹരിച്ചത്.

വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി 17461 പൗണ്ട് ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഇത് 20887.25 പൗണ്ടായി മാറുകയായിരുന്നു. 17461 പൗണ്ടിന്റെ 4.5 ശതമാനം വിര്‍ജിന്‍ മണിക്ക് കമ്മീഷനായി നല്‍കേണ്ടതുണ്ട്. 786 പൗണ്ടാണ് കമ്മീഷന്‍ ഇനത്തില്‍ നല്‍കേണ്ടത്. ഇതുകഴിച്ച് വിര്‍ജിന്‍ മണി വഴി ശേഖരിച്ച തുക 20101.25 പൗണ്ടാണ്. ബാങ്ക് അക്കൗണ്ട് വഴി ശേഖരിച്ചത് 2045 പൗണ്ടാണ്. ഇങ്ങനെയാണ് ആകെ തുക 22146.25 പൗണ്ടായി മാറുന്നത്. ജനറല്‍ ഫണ്ടില്‍ നിന്നും 3.75 പൗണ്ട് കൂടി ചേര്‍ന്ന് 22150 പൗണ്ടാണ് ഹരിയുടെ കുടുംബത്തിന് കൈമാറുക.
പൊതുദര്‍ശന വേദിയുടെ വിലാസം
WSherry&Sons, 225-226 High Street, Uxbridge  UB81LD
സംസ്‌കാര സ്ഥലത്തിന്റെ വിലാസം
Breakspear crematorium, Breakspear Road, ruislip, HA4TSJ
ഹ്രസ്വസമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St Anselm's Chruch Hall, Southall, UB2 4BE 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category