1 GBP = 94.20 INR                       

BREAKING NEWS

പൗരത്വ നിയമത്തിനെതിരെ വടക്കു കിഴക്കന്‍ മേഖലയിലെ പ്രതിഷേധം കേന്ദ്രസര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കുമോ? ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തുന്നത് ആലോചിക്കാമെന്ന നിലപാടില്‍ അമിത്ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രി നിയമത്തില്‍ പുനരാലോചനയ്ക്ക് ഒരുങ്ങുന്നത് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം; ലക്ഷ്യമിടുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍; മുസ്ലിംങ്ങള്‍ക്ക് പൗരത്വമില്ലെന്ന നിലപാട് മാറ്റാനിടയില്ല

Britishmalayali
kz´wteJI³

റാഞ്ചി: പൗരത്വ നിയമത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നിലപാട് മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം. 'കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. '-ഷാ പറഞ്ഞു.

ക്രിയാത്മകമായ ചര്‍ച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കില്ലെന്ന നിലപാട് മാറ്റാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. മറിച്ച് അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍ പ്രക്ഷോഭക്കാക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത് കുടിയേറ്റക്കാരായ ആര്‍ക്കം പൗരത്വം നല്‍കരുതെന്ന വാദമാണ്. കുടിയേറ്റം തങ്ങളുടെ സംസ്‌ക്കാരത്തെ തകര്‍ക്കുമെന്നും അവര്‍ പറയുന്നു. ഈ ആശങ്ക പരിഹരിക്കാനുള്ള ഇടപെടലാകും അമിത്ഷായുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചനകള്‍.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം അറിയിക്കാന്‍ അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നുണ്ട്. അസമില്‍ അടക്കം ബിജെപി നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തിലാണ് പ്രതിഷേധം കനക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മോദിയെ ധരിപ്പിക്കുമെന്ന് സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആഭ്യന്തരമന്ത്രി അമിത്ഷായെയും കാണും. അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായ പ്രതിഷേധം കനക്കുകയാണ്. അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുസംഘമാളുകള്‍ രണ്ട് റെയില്‍വേ സറ്റേഷനുകള്‍ക്ക് തീവച്ചിരുന്നു. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും അഗ്‌നിക്കിരയാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് വ്യാപക ആക്രമണം നടന്നത്. എന്നാല്‍ നിയമം കൈയിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.

പൗരത്വബില്ലിലെ എതിര്‍ത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കന്‍ മേഖലിയില്‍ പ്രക്ഷോഭം നടക്കുന്നത്. കുടിയേറ്റക്കാര്‍ ആരും വേണ്ട എന്നാണ് അവരുടെ ആവശ്യം. മുസ്ലിങ്ങള്‍ക്കു കൂടി പൗരത്വം നല്‍കിയാല്‍ പ്രക്ഷോഭം ഒന്നുകൂടി ആളിക്കത്തും. എന്നാല്‍ കേരളത്തിലെ ചില പത്രങ്ങളും മതമൗലിക വാദ ഗ്രൂപ്പുകളും ഇതും പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭമായാണ് ചിത്രീകരിക്കുന്നത്. ബിജെപി 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണം. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ്ഗ മേഖലകളില്‍ ബംഗാളി അഭയാര്‍ത്ഥികളെ പൗരന്മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേല്‍പ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് ആധാരം.

വിദേശ അഭയാര്‍ത്ഥികളെ കൊണ്ടുവന്ന് തട്ടാനുള്ള സ്ഥലമല്ല (dumping yard) തങ്ങളുടെ പ്രദേശം എന്നാണവര്‍ തെരുവുകളില്‍ ഇറങ്ങി പ്രഖ്യാപിക്കുന്നത്. പൗരത്വ നിയമഭേദഗതി ഈ സംസ്ഥാനങ്ങളിലെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ബാധകമല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭം തുടരുകയാണ്.നിലവില്‍ ആസാമിലെ പ്രക്ഷോഭം ഹിന്ദു ആയാലും, മുസ്ലിം ആയാലും പൗരത്വം തെളിയിക്കാന്‍ പറ്റാത്ത 20 ലക്ഷം ആളുകളെയും ആസാമില്‍ നിന്ന് ഓടിക്കാനാണ് . ബിജെപി അതിലെ 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ പറയുന്നു. ഈ ഹിന്ദുക്കളെ പൗരത്വം കൊടുത്ത് നിലനിറുത്തിയാല്‍ വടക്ക് കിഴക്കന്‍ സസ്ഥാനങ്ങള്‍ വീണ്ടും തീവ്രവാദത്തിലേക്ക് പോകും .ഇവരെ കൈവിട്ടാല്‍ തീവ്ര ഹൈന്ദവത എതിരാകും. കൈവിട്ടില്ലെങ്കില്‍ നോര്‍ത്ത് ഈസ്റ്റും എതിരാവും. അതയാത് ബിജെപിയും ഈ വിഷയത്തില്‍ വെട്ടിലാണെന്ന് ചുരുക്കം.

ബംഗാളി-അസാമി വിവേചനം ഇവിടെ ഇന്നും ശക്തമാണ്. ബിജെപിക്കാകട്ടെ ബംഗാളികള്‍ക്കിടയില്‍ നല്ല വേരുണ്ട്. ബംഗാളി സംസാരിക്കുന്ന ബരാക് താഴ്വരയിലെ സില്‍ചാറില്‍ നിന്നാണ് ആര്‍എസ്എസും അസമിലെ ബിജെപിയും അവരുടെ പടയോട്ടം തുടങ്ങിയത്. വടക്കുകിഴക്കന്‍ മേഖലയിലെ അവരുടെ വികാസം ഹിന്ദു ബംഗാളികള്‍ക്കിടയില്‍ ഈ അടിത്തറയില്‍ നിന്നാണ് സംഭവിച്ചത്. 1947ലും 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തുമൊക്കെ ഇവിടേക്ക് വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹം ഉണ്ടായിട്ടുണ്ട്. ഈ ബംഗാളി ഹിന്ദുക്കളുടെ വോട്ടുകളുടെ ഏകീകരണമാണ് അസം മാത്രമല്ല വ്ടക്കുകിഴക്കന്‍ സംസ്ഥാനളില്‍ മൊത്തമായി ബിജെപിയെ തുണച്ചത്.

അണികളില്‍നിന്ന് വ്യത്യസ്തമായി, അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തൊട്ടുള്ള മന്ത്രിമാരില്‍ ഭൂരിഭാഗവും ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്റെ മുന്‍ നേതാക്കളാണ്. അസം ഗണപരിഷത്തിന്റെ നേതാക്കളായും പ്രവര്‍ത്തിച്ച ഇവര്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇവര്‍ എല്ലാതന്നെ ബംഗാളി വിരുദ്ധ സമരത്തിലൂടെയാണ് മുഖ്യധാരയിലേക്കക്ക് കടന്നുവന്നത്. അവരില്‍ ഈ വികാരം ഇപ്പോഴും ശക്തമാണുതാനും. പൗരത്വ വിഷയത്തില്‍ സമരം തുടങ്ങിയതോടെ ബിജെപിയില്‍നിന്ന് പ്രമുഖര്‍ രാജിവെച്ചു കഴിഞ്ഞു. പല ബിജെപി ആര്‍എസ്എസ് ഓഫീസുകളും ആക്രമിക്കപ്പെടുയാണ്.

ബംഗാളികളും അസാമികളും ഗോത്രവര്‍ഗക്കാരും ഗോത്രേതരരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രം ഇപ്പോള്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വളരെ പഴയതാണ്. അവിടത്തെ രാഷ്ട്രീയം വംശീയ രാഷ്ട്രീയത്തിന്റെ ആധിപത്യമാണ്. എന്നാല്‍ ബിജെപി അത് ദേശീയ രാഷ്ട്രീയത്തിന്റെ വിശാല സപെക്ട്രത്തിലേക്കാണ് കൊണ്ടുപോയത്. അപ്പോളും വംശീയ രാഷ്ട്രീയം കനലായി കിടക്കയായിരുന്ന. പൗരത്വ ബില്‍ പാസാക്കിയതോടെ ബിജെപിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഈ വംശീയ രാഷ്ട്രീയം പുറത്തുചാടി. അസമിനെ ''വിദേശികളില്‍'' നിന്ന് രക്ഷിക്കുകയെന്നത് പ്രാഥമിക രാഷ്ട്രീയ ആശങ്കയായി തുടരുന്നു.

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍എസ്എസ് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടു. ദില്‍ബ്രുഗയില്‍ ആര്‍എസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. ബിജെപി ഓഫീസുകള്‍ക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category