1 GBP =92.30INR                       

BREAKING NEWS

നിങ്ങളുടെ ഡ്രൈവ് വേയില്‍ അയല്‍പക്കത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍ ഒന്നും ചെയ്യാന്‍ ആവില്ലെന്നറിയാമോ? വേറൊരാളുടെ ഇടത്തില്‍ പാര്‍ക്ക് ചെയ്താല്‍ പോലീസിന് ഒന്നുംചെയ്യാനാവാത്ത തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

മ്മുടെ വീടിന് മുന്നിലുളള ഡ്രൈവ് വേയില്‍ അയല്‍പക്കത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍ അത് ചോദ്യം ചെയ്ത് അവരുടെ വണ്ടി അവിടെ നിന്നും എടുപ്പിച്ച് മാറ്റാനാവുമെന്നാണ് നമ്മില്‍ ചിലരുടെയെല്ലാം ധാരണ. എന്നാല്‍ അത് ഒരിക്കലും നടക്കില്ലെന്ന് എത്ര പേര്‍ക്കറിയാം. രാജ്യമാകമാനം പേവ്മെന്റ് പാര്‍ക്കിംഗ് നിയമവിരുദ്ധമാവുമ്പോള്‍ വേറൊരാളുടെ ഇടത്തില്‍ പാര്‍ക്ക് ചെയ്താല്‍ പോലീസിന് ഒന്നും ചെയ്യാനാവാത്തതിന്റെ വിശദവിവരങ്ങള്‍ മനസിലാക്കുന്നത് നന്നായിരിക്കും. നിലവില്‍ ലണ്ടനില്‍ മാത്രമാണ് പേവ്മെന്റ് പാര്‍ക്കിംഗ് നിയമവിരുദ്ധമായിരിക്കുന്നത്.

എന്നാല്‍ അധികം വൈകാതെ പേവ്മെന്റ് പാര്‍ക്കിംഗ് രാജ്യമാകമാനം നിയമവിരുദ്ധമാവുമ്പോഴാണ് നമ്മുടെ ഡ്രൈവ് വേയില്‍ മറ്റൊരാള്‍ കാര്‍ പാര്‍ക്ക് ചെയ്താലും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ സംജാതമാകാന്‍ പോകുന്നത്. അതായത് പാര്‍ക്കിംഗ് നിയമത്തിലെ പഴുതുകളാണ് ഇതിന് വഴിയൊരുക്കുന്നത്. ഇത് പ്രകാരം തന്റെ ഉടമസ്ഥതയിലല്ലാത്ത വീടിന് മുന്നിലെ ഡ്രൈവ് വേയില്‍ പോലും ഒരാള്‍ക്ക് തന്റെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. പുതിയ പേവ്മെന്റ് പാര്‍ക്കിംഗ് നിയമം നിലവില്‍ വരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ തമ്മില്‍ തങ്ങളുടെ ഡ്രൈവ് വേയില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ പോകുന്ന ഒരു ഉടമ്പടി പ്രകാരമായിരിക്കും ഇത്തരത്തില്‍ അന്യര്‍ നമ്മുടെ ഡ്രൈവ് വേയില്‍ പാര്‍ക്ക് ചെയ്യുന്നതിന് വഴിയൊരുങ്ങുന്നത്.

ഇത് പ്രകാരം  നമ്മെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നമ്മുടെ അയല്‍ക്കാരന്റെ ഡ്രൈവ് വേയില്‍ വണ്ടി പാര്‍ക്ക് ചെയ്യാനാവും. അതുപോലെ തന്നെ അയല്‍ക്കാരനെ സന്ദര്‍ശിക്കാനെത്തുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നമ്മുടെ ഡ്രൈവ് വേയിലും പാര്‍ക്ക് ചെയ്യാനാവും. എന്നാല്‍ ഇത്തരം ഉടമ്പടിയിലെ പഴുതുകള്‍ കാരണം ഏതൊരാള്‍ക്കും നിയമം ലംഘിക്കാതെ നമ്മുടെ ഡ്രൈവ് വേയില്‍ അവരുടെ വണ്ടിയിടാനാകുമെന്ന ആശങ്കയും ശക്തമാണ്. അത്തരക്കാരെ നമുക്ക് ഒരിക്കലും ചോദ്യം ചെയ്യാനോ വണ്ടിയെടുപ്പിക്കാനോ സാധിക്കില്ലെന്ന് ചുരുക്കം.

1991ലെ റോഡ് ട്രാഫിക്ക് ആക്ട് പ്രകാരം പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നതിനുള്ള അധികാരം പോലീസില്‍ നിന്നും എടുത്ത് മാറ്റുകയും അത് ലോക്കല്‍ അഥോറിറ്റികള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ ഡ്രൈവ് വേ ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അതൊരു പബ്ലിക്ക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമല്ലാത്തതിനാല്‍ കൗണ്‍സിലിന് അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് മേല്‍ പിഴ ചുമത്താനും സാധിക്കില്ല.  അക്കാരണത്താല്‍ നിങ്ങളുടെ ഡ്രൈവ് വേയില്‍ മറ്റൊരാള്‍ വണ്ടിയിട്ടെന്ന് നിങ്ങള്‍ പരാതി കൊടുത്താലും കൗണ്‍സിലിന് ഒന്നും ചെയ്യാനാവില്ലെന്ന് സാരം.

ഇത്തരം കേസുകള്‍ ഒരു ക്രിമിനല്‍ കുറ്റമായി കാണില്ലെന്ന് മാത്രമല്ല ഇവ സിവില്‍ കുറ്റമായി കാണുന്നതിനാല്‍ ഇവയ്ക്ക് കുറഞ്ഞ മുന്‍ഗണന മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ നിങ്ങള്‍ പരാതിയുമായി പോയാലും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് സാരം. ഇതിനാല്‍ മറ്റൊരാളുടെ ഡ്രൈവ് വേയില്‍ വണ്ടിയിട്ടാല്‍ അതിനെ സ്വകാര്യ സ്ഥലത്തേക്കുള്ള കടന്ന് കയറ്റമായിട്ട് മാത്രമേ കണക്കാക്കാനാവുകയുളളൂവെന്നും ഇതൊരു സിവില്‍ മാറ്ററാണെന്നുമാണ് ആര്‍എസി വക്താവ് പ്രതികരിച്ചിരിക്കുന്നത്. കാര്‍ മറ്റൊരാളുടെ ഡ്രൈവ് വേയിലായിരിക്കുമ്പോള്‍ അത് ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ കിടക്കുന്നതായിട്ട് മാത്രമേ കരുതുകയുള്ളുവെന്നും ഇത് നീക്കം ചെയ്യാന്‍ കൗണ്‍സിലിന് അധികാരമില്ലെന്നും ആര്‍എസി വക്താവ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category