1 GBP = 93.60 INR                       

BREAKING NEWS

ഈ ക്രിസ്മസ് സംഗീത സാന്ദ്രമാക്കാന്‍ യുകെ മലയാളികളുടെ സംഗീത ആല്‍ബം; 'ഗോഡ്‌സ് ഗ്രേസ്' ന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. സോജി ഓലിക്കലും ചേര്‍ന്ന്; ചടങ്ങിന് മിഴിവേകി ഡെന്നാ ജോമോന്റെ സ്വരമാധുര്യവും

Britishmalayali
kz´wteJI³

ബെഡ്‌ഫോര്‍ഡ്: യുകെ മലയാളി മേബിള്‍ രാജന്‍ രചന നിര്‍വഹിച്ചു രാജന്‍ കോശി നിര്‍മ്മിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആല്‍ബം 'ഗോഡ്സ് ഗ്രേസ്' പ്രകാശനം ചെയ്തു. ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനകര്‍മ്മം ഇന്നലെ ബര്‍മിങ്ഹാമില്‍ വച്ചു നടന്നു. സെഹിയോന്‍ രണ്ടാം ശനി കണ്‍വെന്‍ഷനില്‍ വെച്ച് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഈ ആല്‍ബത്തില്‍ ഡെന്ന ജോമോന്‍ ആലപിച്ചിരിക്കുന്ന ഗാനം സെഹിയോന്‍ വേദിയില്‍ ആലപിച്ചത് ചടങ്ങിന് കൂടുതല്‍ മിഴിവേകി.

ക്രിസ്തീയ സംഗീത ലോകത്തു സമാനതകളില്ലാതെ 1500ല്‍ അധികം ആല്‍ബങ്ങള്‍ക്ക് ഈണം പകര്‍ന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനാണ് പീറ്റര്‍ ചേരാനല്ലൂര്‍. തന്റെ സംഗീത ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആല്‍ബം 'ദി ഗ്ലോറി ടു ഗോഡിന്റെ' വിജയത്തിനു ശേഷം അദ്ദേഹം സംഗീതം നല്‍കുന്ന ഈ വര്‍ഷത്തെ ഏറ്റവും പുതിയ ക്രിസ്മസ് റിലീസ് ക്രിസ്തീയ സംഗീത ആല്‍ബമാണ് 'ഗോഡ്‌സ് ഗ്രേസ്'. 

ബെഡ്‌ഫോര്‍ഡ് മലയാളിയും, ഡിവൈന്‍ മേഴ്സി പ്രയര്‍ ഗ്രൂപ്പ് ലീഡും, ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സും പത്തനംതിട്ട സ്വദേശിയുമായ മേബിള്‍ രാജന്‍, പ്രശസ്ത വചന പ്രഘോഷകനും സംഗീത രചയിതാവുമായ ബേബി ജോണ്‍ കലയന്താനി, രാജേഷ് അത്തിക്കയം, ഫാ. വര്‍ഗീസ് സാമുവേല്‍ എന്നിവരുടെ മനോഹരമായ വരികളാണ് ഈ ആല്‍ബത്തില്‍ ഈണങ്ങളായിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ ആല്‍ബമായ 'ഗോഡ്‌സ് ഗ്രേസ്' രാജന്‍ കോശി നിര്‍മ്മിച്ചു, ആര്‍ ആര്‍ ക്രീയേഷന്‍സാണ് സംഗീതാസ്വാദകരിലേക്ക് എത്തിക്കുന്നത്.

ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകരായ കെസ്റ്റര്‍, മധു ബാലകൃഷ്ണന്‍, അഭിജിത് കൊല്ലം, മനോജ് ക്രിസ്റ്റി, നിക്‌സണ്‍, രാജന്‍ കോശി (ബെഡ്‌ഫോര്‍ഡ്), പീറ്റര്‍ ചേരാനല്ലൂര്‍, മിഥില മൈക്കിള്‍, നൈഡിന്‍ പീറ്റര്‍ എന്നിവര്‍ക്കൊപ്പം യുകെയിലെ വളര്‍ന്നു വരുന്ന ഗായികയും നിരവധി സംഗീത ആല്‍ബങ്ങളില്‍ ഇതിനോടകം ഗാനങ്ങള്‍ ആലപിക്കുകയും ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി യങ് ടാലന്റ് അവാര്‍ഡ് വിന്നറുമായ ഡെന്ന ആന്‍ ജോമോന്‍ (ബെഡ്‌ഫോര്‍ഡ്), അപര്‍ണ ജെയിംസ്, എയ്ഞ്ചലീനാ സിബി എന്നിവര്‍ ഈ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ഈ ആല്‍ബം ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
രാജന്‍ കോശി (ബെഡ്‌ഫോര്‍ഡ്): 07877027439

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category