1 GBP = 94.00 INR                       

BREAKING NEWS

യുവ അഭിഭാഷക ആത്മഹത്യ ചെയ്തത് ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസം; പ്രിയ പലപ്പോഴായി ആറുലക്ഷം രൂപ കടംവാങ്ങിയ ഷിനോജ് അറസ്റ്റില്‍; മുതലും പലിശയും അടക്കം കൂടിയ തുക തിരിച്ചടച്ചിട്ടും പണയരേഖ തിരിച്ചു കൊടുത്തില്ലെന്ന് പരാതി; ഭര്‍ത്താവ് പ്രതിമാസം അയച്ചു നല്‍കിയത് 40,000 രൂപയോളം; അഭിഭാഷക എന്ന നിലയില്‍ സ്വന്തമായി വരുമാനവും; എന്നിട്ടും യുവതിക്ക് 16 ലക്ഷത്തിന്റെ കടം എങ്ങനെ വന്നു എന്നത് ദുരൂഹം; തലശ്ശേരി ബാറിലെ അഭിഭാഷകയുടെ ആത്മഹത്യയുടെ ചുരുളഴിക്കാന്‍ അന്വേഷണ സംഘം

Britishmalayali
kz´wteJI³

കണ്ണൂര്‍: തലശ്ശേരി ബാറിലെ അഭിഭാഷക കടമ്പൂര്‍ പൂങ്കാവ് സ്വദേശിനി പ്രിയ(36) ആത്മഹത്യചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. ചക്കരക്കല്ല് സ്വദേശിയും പണമിടപാടുകാരനുമായ ചൗക്കി ഷിനോജിനെ(33)യാണ് ഡിവൈ.എസ്പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. നവംബര്‍ 13-നാണ് പ്രിയയെ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയുടെ കാരണം പ്രിയയ്ക്കുണ്ടായിരുന്ന ഭാരിച്ച കടബാധ്യത ആയിരുന്നു. ആത്മഹത്യാ കുറിപ്പില്‍ ഇതിന് ഇടയാക്കിയ ആളുകളുടെ പേരുകളും അവര്‍ കുറിച്ചിരുന്നു.

ഷിനോജ്, ഷിജു എന്നിവരുമായുള്ള പണമിടപാടിനെക്കുറിച്ച് പ്രിയയുടെ ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷിനോജില്‍ നിന്ന് പല സമയങ്ങളിലായി ആറുലക്ഷം രൂപ പ്രിയ വാങ്ങിയിരുന്നു. മുതലും പലിശയുമടക്കം കൂടിയ തുക തിരിച്ചടച്ചിട്ടും പണയരേഖ തിരിച്ചുകൊടുത്തില്ലെന്നും പറയുന്നു. ഷിജുവില്‍നിന്നും പണം കടംവാങ്ങിയെങ്കിലും അഭിഭാഷക അതും തിരിച്ചുകൊടുത്തില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അഭിഭാഷക പണയപ്പെടുത്തിയ ഭൂമിയുടെ രേഖകള്‍ തെക്കിബസാര്‍, പുതിയതെരു എന്നിവിടങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ ഷിനോജുമായി ബന്ധമുള്ളതാണ്. സംഭവവുമായി കൂടുതല്‍പേര്‍ക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഷിനോജ് പല കേസുകളിലും നേരത്തേ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

പ്രിയ ബ്ലേഡില്‍നിന്ന് പണമെടുത്ത് വലിയ സാമ്പത്തികക്കുരുക്കില്‍പ്പെട്ടതറിഞ്ഞാണ് ഭര്‍ത്താവ് രാജീവന്‍ നാട്ടിലെത്തിയത്. ബ്ലേഡുകാരില്‍നിന്നു മാത്രമല്ല മറ്റ് അഭിഭാഷകരോടും ഇവര്‍ ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് പ്രതിമാസം 40,000 രൂപയോളം പ്രിയക്ക് അയച്ചുകൊടുക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായും വരുമാനമുണ്ട്. പിന്നെന്തിനാണ് ഇത്രവലിയ തുക ബ്ലേഡില്‍ നിന്നും മറ്റും പലിശയ്ക്കെടുത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പലരില്‍നിന്നായി ഏകദേശം 16 ലക്ഷത്തോളം രൂപ പ്രിയ കടംവാങ്ങിയതായി പൊലീസ് പറയുന്നു. പ്രിയയുടെ കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണോ പണം കടംവാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ട്.

മരണത്തില്‍ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് പ്രിയയുടെ ഭര്‍ത്താവും ലോയേഴ്സ് യൂണിയന്‍ തലശേരി ജില്ലാ കോടതി യൂണിറ്റ് പ്രസിഡന്റ് ജി.പി. ഗോപാലകൃഷ്ണനും സെക്രട്ടറി തോട്ടത്തില്‍ വാസുവും ജില്ലാ പൊലീസ് ചീഫിനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പേരിലുള്ള വീടും പറമ്പും പണയം വയ്ക്കുന്നതിന് വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ചു നല്‍കിയത് തലശേരിയിലെ നോട്ടറിയായ അഭിഭാഷകനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയുണ്ടായി.

ഇതിനിടയില്‍ പ്രിയയുടെ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമപുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് മൂന്നുപേരെയാണ് പ്രിയ നിരന്തരം വിളിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ ഒരാള്‍ തലശേരി കോടതിയില്‍ ഡ്യൂട്ടിയിലുള്ള കതിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളുമായി രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ മണിക്കൂറുകളോളം പ്രിയ സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category