1 GBP = 94.80 INR                       

BREAKING NEWS

വിജിലന്‍സ് മേധാവിയാക്കണം എന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു; സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിട്ടും തനിക്ക് അനുയോജ്യ പദവി നല്‍കുന്നില്ല; ഇത് മനുഷ്യാവകാശ ലംഘനവും അവഹേളനവും; പദവി ഇല്ലെങ്കില്‍ വി.ആര്‍.എസ് അനുവദിക്കണമെന്നും ആവശ്യം; പത്തുമാസമായി സര്‍ക്കാരില്‍നിന്ന് ഒരു രൂപ പോലും പ്രതിഫലമില്ല; പുറത്തിറങ്ങിയാല്‍ തെങ്ങുകയറിയോ വണ്ടിയോടിച്ചോ ജീവിക്കാമായിരുന്നെന്നും ഡിജിപി

Britishmalayali
kz´wteJI³

കൊച്ചി: പിണറായി സര്‍ക്കാര്‍ തുടരുന്ന തുടര്‍ അവഹേളനങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലി (സി.എ.ടി)നെ സമീപിച്ചു ഡിജിപി ജേക്കബ് തോമസ്. ഒന്നുകില്‍ തനിക്ക് വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കുക, അല്ലാത്ത പക്ഷം സ്വയം വിരമിക്കലിന്(വി.ആര്‍.എസ്.) അനുവദിക്കാനോ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണം എന്നാണ് ഡോ. ജേക്കബ് തോമസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര ഹര്‍ജി നല്‍കുകയായിരുന്നു അദ്ദേഹം.

ഡി.ജി.പി. റാങ്കിനു തത്തുല്യമായ തസ്തിക നല്‍കി തിരിച്ചെടുക്കണമെന്നു സി.എ.ടി. മുമ്പു പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചിട്ടില്ലെന്നു ഹര്‍ജയില്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ്. ഓഫീസറായ തനിക്ക് അനുയോജ്യ പദവി നല്‍കാത്തതു മനുഷ്യാവകാശ ലംഘനവും സി.എ.ടിയോടുള്ള അവഹേളനവുമാണ്. തരംതാഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണു സക്കാരിന്റേത്. ഐ.പി.എസുകാര്‍ക്കു രണ്ടു കേഡര്‍ തസ്തികയും രണ്ട് എക്‌സ് കേഡര്‍ തസ്തികയുമാണു സംസ്ഥാനത്തുള്ളത്. സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവയാണു കേഡര്‍ തസ്തികകള്‍. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ആറുമാസമായി ഒഴിഞ്ഞുകിടന്നിട്ടും തന്നെ പരിഗണിക്കുന്നില്ല.

തന്നെ നിയമിച്ച ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് സി.എം.ഡി. പദവി സംസ്ഥാന പൊലീസ് മേധാവിയേക്കാള്‍ സീനിയറായ ഓഫീസര്‍ സേവനമനുഷ്ഠിക്കേണ്ട തസ്തികയല്ല. മഴു, മാലിന്യപ്പെട്ടി, ചിരവ തുടങ്ങിയവ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. ജീവനക്കാര്‍ 40 പേര്‍ മാത്രം. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഇതിലധികം ഉദ്യോഗസ്ഥരുണ്ട്. ഡി.ജി.പി, ജയില്‍ ഡി.ജി.പി, ഫയര്‍ ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഡി.ജി.പി. പദവിയുള്ളത്. ഇതില്‍ ഏതെങ്കിലുമൊന്നു ലഭിക്കണം. കേഡര്‍ തസ്തികയില്‍ നിയമിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ വി.ആര്‍.എസ്. അനുവദിക്കണം.

മന്ത്രി ഇ.പി. ജയരാജനെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതാണു സര്‍ക്കാരിനു തന്നോടുള്ള വിരോധത്തിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സി.എ.ടി. ഉത്തരവിന്റെ മറവില്‍ ഇ.പി. ജയരാജന്റെ കീഴിലുള്ള പീഡിത വ്യവസായ സ്ഥാപനത്തിന്റെ എം.ഡിയാക്കി. അത് അവഹേളിക്കാനും പീഡിപ്പിക്കാനും വേണ്ടിയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.

പത്തുമാസമായി സര്‍ക്കാരില്‍നിന്ന് ഒരുരൂപ പോലും പ്രതിഫലം ജേക്കബ് തോമസിന് കിട്ടിയിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോള്‍ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയാക്കി ഒതുക്കിയ ജേക്കബ് തോമസിന് ജനുവരിക്കുശേഷം അലവന്‍സോ ശമ്പളമോ നല്‍കിയിട്ടില്ല. തുല്യപദവിയായി കാണിച്ചാണ് നിയമിച്ചതെങ്കിലും ഔദ്യോഗികവാഹനമോ ഡ്രൈവറോ ഗണ്‍മാനോ പോയിട്ട് ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ പോലുമില്ലാത്ത അവസ്ഥയിലാണ്.

ജനുവരി 31നാണ് അവസാനം അലവന്‍സ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും തരാതെ തന്നെ കെട്ടിയിട്ടിരിക്കയാണ്. പുറത്തിറങ്ങിയാല്‍ തെങ്ങുകയറിയോ വണ്ടിയോടിച്ചോ ജീവിക്കാമായിരുന്നു. കൂലിനല്‍കാതെ പണിയെടുപ്പിക്കുന്നതിനെ അടിമത്തം എന്നാണ് പറയുക. ഭരണഘടനയില്‍ അടിമത്തം ഇല്ലെന്നാണ് പറയുന്നത്. അപ്പോള്‍ എന്റെ അവസ്ഥയ്ക്ക് കാരണക്കാരായവര്‍ ഭരണഘടനാ ലംഘനംനടത്തുന്നില്ലേ? ജേക്കബ് തോമസ് ചോദിച്ചു. ശമ്പളക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്.

ഭരണഘടനയില്‍ സ്വാതന്ത്ര്യം സമത്വം സാഹോദര്യം പറയുന്നു. കേരളത്തിലെ മറ്റ് മൂന്ന് ഡി.ജി.പി.മാര്‍ക്ക് നികുതിദായകരുടെ പണംകൊണ്ട് എത്ര വണ്ടിയും എത്ര ഡ്രൈവര്‍മാരും എത്ര പൊലീസുകാരെയുമാണ് കൊടുത്തിട്ടുള്ളതെന്നു നോക്കണം. ഏറ്റവും സീനിയറായിട്ടും തനിക്ക് അതൊന്നുമില്ല. ഡി.ജി.പിമാര്‍ തുല്യരാവേണ്ടേ? സമത്വം വേണ്ടേ? 20 വര്‍ഷമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് നഷ്ടത്തിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിയും അതിന് മുമ്പ് ഒന്നരക്കോടിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം 50 ലക്ഷമാണ് പ്രഖ്യാപിച്ചത്, അത് ഇതുവരെയും ലഭിച്ചിട്ടില്ല. പി.എഫ്, ഇ.എസ്ഐ. കുടിശികയുണ്ട്. ജീവനക്കാരുടെ റിക്കവറി അടച്ചിട്ടില്ല. കഴിഞ്ഞ തവണ ബോണസ് നല്‍കാനെടുത്ത എട്ടുലക്ഷം രൂപ ബാങ്കില്‍ തിരിച്ചടയ്ക്കണം. നിലവിലെ സാഹചര്യത്തില്‍ തന്റെ ശമ്പളം എടുത്താല്‍ ഇവിടത്തെ സാധാരണ തൊഴിലാളികള്‍ക്ക് വീട്ടില്‍ കൊണ്ടു പോകാനുള്ള ശമ്പളം ഉണ്ടാവില്ല. ഇവിടത്തെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category