1 GBP = 93.10 INR                       

BREAKING NEWS

വി എസ് സര്‍ക്കാര്‍ വിട്ടയച്ച 20 തടവുകാര്‍ ജയിലിലേക്ക്; തിരികെ തടവറയിലേക്ക് എത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി ഹൈക്കോടതി പരിശോധനയില്‍ കണ്ടെത്തിയവരെ; 2011ല്‍ വിട്ടയക്കപ്പെട്ടവരില്‍ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരും സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരും; മോചനശേഷം വീണ്ടും കൊലക്കേസില്‍ ഉള്‍പ്പെട്ടു ജയിലില്‍ എത്തി ഒരാള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് വി എസ് സര്‍ക്കാര്‍ 2011ല്‍ വിട്ടയച്ച 209 തടവുകാരില്‍ രാഷ്ട്രീയ പ്രവര്‍ത്തകരടക്കം 20 പേരെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നു ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്. വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി ഹൈക്കോടതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 20 പേരെയാണ് തിരികെ ജയിലില്‍ എത്തിക്കണമെന്ന് സിങ്ങ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു കൈമാറാനാണ് ഒരുങ്ങുന്നത്. അദ്ദേഹവു ശരിവച്ചാല്‍ സര്‍ക്കാര്‍ വിവരം ഹൈക്കോടതിയെ അറിയിക്കും.

209 തടവുകാരെ ഇളവു നല്‍കി വിട്ടയച്ച വി എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഉത്തരവു കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇളവു പുനഃപരിശോധിച്ചു പുതിയ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇത് പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിട്ടയച്ചവര്‍ എന്തു ചെയ്യുന്നു എന്ന പരിശോധനയാണ് ജയില്‍ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയത്. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണു ജയില്‍ മേധാവി നല്‍കിയത്. മോചിതരില്‍ 90 ശതമാനം പേരും നല്ല നടപ്പിലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ആശ്വാസം നല്‍ലകുന്ന കാാര്യമാണ്.

2011ല്‍ വിട്ടയക്കപ്പെട്ടവരില്‍ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരും സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു. അതേസമയം കണ്ണൂര്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ.പി. രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ചിലര്‍ മോചന ശേഷം വീണ്ടും കൊലക്കേസില്‍ പ്പെട്ടു ജയിലിലെത്തി എന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ അടക്കം 20 പേര്‍ക്കെതിരെയാണ് പൊലീസ് പ്രതികൂലമായി റിപ്പോര്‍ട്ടു നല്‍കിയത്. വിട്ടയയ്ക്കപ്പെട്ടവരില്‍ 22 പേര്‍ മരിച്ചതായും ഒരാളെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ വിദേശത്തുള്‍പ്പെടെ ജോലി ചെയ്തു നല്ല നടപ്പു ജീവിതത്തിലാണ്.

അതിനിടെ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജയിലിലെ രാത്രിസഞ്ചാരത്തിനും താല്‍ക്കാലികമായി അന്ത്യമായിട്ടുണ്ട്. കിണ്ണത്തപ്പം നിര്‍മ്മാണത്തിന്റെ പേരില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി വധക്കേസ് കുറ്റവാളികള്‍ നടത്തിയിരുന്ന രാത്രിവിഹാരം വെട്ടിക്കുറക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. 'തലശേരി കിണ്ണത്തപ്പം' ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു യഥേഷ്ടം കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. 2 ദിവസമായി രാത്രി ഏഴോടെ ഇവരെ സെല്ലില്‍ കയറ്റുന്നുണ്ട്. എങ്കിലും മറ്റു തടവുകാര്‍ക്കെല്ലാം ബാധകമായ 6 മണിയെന്ന ലോക്കപ് സമയം പാലിക്കാന്‍ കിര്‍മാണി മനോജും സംഘവും തയ്യാറായിട്ടില്ല.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണു ജയില്‍ നിയമങ്ങള്‍ ലംഘിച്ച് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അന്ത്യേരി സുരയും ഇവരെ സഹായിക്കാന്‍ പുറത്തിറങ്ങുന്നു.  ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല. കഴിഞ്ഞ 2 ദിവസവും ഇവര്‍ സെല്ലിനുള്ളില്‍ കയറിയത് ഏഴോടെ മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category