1 GBP = 93.10 INR                       

BREAKING NEWS

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന കേരളത്തെ കൈവിട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ നാടുവിടുന്നു; കിഫ്ബിയില്‍ പ്രാവര്‍ത്തികമാക്കിയതില്‍ നിര്‍ണായക റോളുള്ള സഞ്ജീവ് കൗശിക്കും മനോജ് ജോഷിയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോള്‍ ധനവകുപ്പിനെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി; പകരം വെക്കാന്‍ കഴിവുള്ള ആരുണ്ടെന്ന അന്വേഷണവുമായി സര്‍ക്കാര്‍; കൂടുതല്‍പേര്‍ക്ക് ഡെപ്യൂട്ടേഷന് അര്‍ഹത ഉണ്ടെന്നിരിക്കേ അപേക്ഷയുമായി ഉദ്യോഗസ്ഥര്‍ എത്തിയാല്‍ സംസ്ഥാന ഭരണം ആകെ കുഴപ്പത്തിലാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പോലുമില്ലാത്ത അവസ്ഥയില്‍ കിഫ്ബി അടക്കമുള്ള ആശയം കൊണ്ടുവന്നാണ് തല്‍ക്കാലം സര്‍ക്കാര്‍ പിടിച്ചു നിന്നത്. എന്നാല്‍, കിഫ്ബി ആശയം സംസ്ഥാനത്ത് നടപ്പിലാക്കിയതിലും ഫണ്ട് കൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ച രണ്ട് ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാറിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുമ്പോള്‍ സംസ്ഥാനം ആകെ വെട്ടിലായി, പ്രത്യേകിച്ചു ധനമന്ത്രാലയം.

സംസ്ഥാനത്ത് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണ് അര്‍ഹമായ കേന്ദ്ര ഡെപ്യൂട്ടേഷന്‍ സ്വീകരിച്ച് കേരളംവിടുന്നത്. മനോജ് ജോഷിക്ക് ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്കിന് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റിലും അഡീഷണല്‍ സെക്രട്ടറിമാരായാണ് നിയമനം ലഭിച്ചിരിക്കുന്നത്. കിഫ്ബിയുട കാര്യങ്ങള്‍ അടക്കം നോക്കിയിരുന്നത് സഞ്ജീവ് കൗശിക്കാണ്. അദ്ദേഹം കേരളം വിടുന്നതാകും കേരളത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുക. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുവരും കേന്ദ്രത്തിലേക്ക് വണ്ടി കയറുന്നത് എന്നതു ശ്രദ്ധേയാണ്.

1989 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ മനോജ് ജോഷി ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അഡീഷണല്‍ചീഫ് സെക്രട്ടറിയാണ്. തോമസ് ഐസക് ധനമന്ത്രിയായ 2016 മുതല്‍ മനോജ് ജോഷിയാണ് വകുപ്പുമേധാവി. മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുടെ തസ്തിക താത്കാലികമായി ഉയര്‍ത്തിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചത്. 1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സഞ്ജീവ് കൗശിക്. ഇപ്പോള്‍ സ്ഥാനക്കയറ്റത്തോടെയാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്.

ഇവര്‍ കേരളം വിടുമ്പോള്‍ നിര്‍ണായകചുമതല വഹിക്കാന്‍ പ്രാപ്തിയുള്ള പകരം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഭാവമാകും കേരളത്തെ സാരമായി ബാധിക്കുക. ഇത് ഭരണപ്രതിസന്ധിക്കും വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. ഡെപ്യൂട്ടേഷനു പോയവര്‍ക്കുപകരം രണ്ടുതസ്തികകളിലും പുതിയ സെക്രട്ടറിമാരെ കണ്ടെത്തണം. പല സെക്രട്ടറിമാരും അഞ്ചും ആറും വകുപ്പുകളുടെ ചുമതല ഇപ്പോള്‍ വഹിക്കുന്നുണ്ട്. നിര്‍ണായകമായ ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതു വെല്ലുവിളിയാകും. ധനവകുപ്പ് കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള മിടുക്കര്‍ വേണമെന്നതാണ് സര്‍ക്കാരിന് വെല്ലുവിളിയാകുന്ന കാര്യം.

പുതുതായി വരുന്നവര്‍ക്ക് സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ധനവകുപ്പിനെ നയിക്കുന്നത് വെല്ലുവിളിയാകും. പുതിയ സെക്രട്ടറിമാര്‍ കാര്യങ്ങള്‍ പഠിക്കേണ്ടതിനാല്‍ ഫയലുകള്‍ നീങ്ങുന്നത് വൈകിയേക്കും. ഭരണരംഗത്ത് തടസ്സങ്ങളുണ്ടാക്കും. നിലവില്‍ കേരളത്തില്‍ ഉള്ളത് 151 ഉദ്യോഗസ്ഥരാണ്. ആവശ്യത്തിന് വേണ്ടതാകട്ടെ 231ഉം. കേരളത്തില്‍ നേരിട്ട് ഐ.എ.എസ്. കിട്ടിയവരും സംസ്ഥാന സര്‍വീസില്‍നിന്ന് ഐ.എ.എസ്. പദവിയിലേക്ക് ഉയര്‍ത്തിയവരുമായി ആകെ വേണ്ടത് 231 ഉദ്യോഗസ്ഥരാണ്. നിലവിലുള്ളത് 151 പേരും. സംസ്ഥാന സര്‍വീസില്‍നിന്ന് ഐ.എ.എസ്. പദവി നല്‍കാന്‍ ഉദ്യോഗസ്ഥരില്ലാത്തതാണ് കാരണം.

കേരളത്തില്‍നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.എ.എസുകാര്‍ സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് ഇരുപതാണ്. ഇപ്പോള്‍ രണ്ടുപേര്‍കൂടി കേരളം വിടുന്നതോടെ 22. നേരിട്ട് ഐ.എ.എസ്. കിട്ടുന്നവരില്‍ 40 ശതമാനം പേര്‍ക്ക് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് അര്‍ഹതയുണ്ട്. കേരളത്തില്‍നിന്ന് 50 പേര്‍വരെയാകാം. കൂടുതല്‍പേര്‍ ഡെപ്യൂട്ടേഷന് അപേക്ഷിച്ചാല്‍ കിട്ടാവുന്ന സ്ഥിതിയാണ്. ഇങ്ങനെ കൂടുതല്‍ പേര്‍ അപേക്ഷയുമായി എത്തിയാല്‍ അത് കേരളത്തിന് കരന്ന തിരിച്ചടിയാകും.

സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ അടക്കം ആശയക്കാരില്‍ മുന്നിലാണ് സഞ്ജീവ് കൗശിക്ക്. ഉദ്യോഗസ്ഥര്‍ക്ക് വിദേശ പരിശീലനം നല്‍കി അടക്കം മസാല ബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമഗ്രത വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മസാല ബോണ്ടിലേക്ക് ഇതുവരെ 2,150 കോടിയാണ് ലഭിച്ചത്. ഇതില്‍ അടക്കം കൗശിക്കിന്റെ റോള്‍ നിര്‍ണായകമായിരുന്നു.

അതേസമയം അടുത്തകാലത്തിയി കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉദ്യോഗസ്ഥര്‍ നാടുവിടുന്നതെന്ന പ്രത്യേകതയുമുണ്ട്. കിഫ്ബിയില്‍ സമഗ്ര ഓഡിറ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു. കിഫ്ബിയില്‍ സമഗ്ര ഓഡിറ്റിന് അനുമതി തേടി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാലാമതും സര്‍ക്കാരിനു കത്തയച്ചെങ്കിലും സമ്പൂര്‍ണ ഓഡിറ്റ് ആവശ്യമില്ലെന്ന മുന്‍ നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത.

ബജറ്റില്‍ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരില്‍ നടക്കുന്നതെന്നു മന്ത്രി ജി.സുധാകരന്‍ ആരോപിച്ചതു കഴിഞ്ഞ വര്‍ഷം മേയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് കിഫ്ബിക്കു കീഴിലെ 12 പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും കൂടി കേരളം വിടുമ്പോള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category