1 GBP =92.30INR                       

BREAKING NEWS

പുക വലിച്ചയാള്‍ക്ക് പിഴയിടാ ന്‍ പൊലീസ് നടുറോഡില്‍ ജീപ്പ് നിര്‍ത്തി; ഗതാഗത തടസ്സം ഉണ്ടായതോടെ സമീപത്തെ ടൈല്‍സ് കടയിലെ ജീവനക്കാരന്‍ വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ സാറേ.. എന്നു ചോദിച്ചത് പൊലീസിന് ഉഷ്ടമായില്ല; ജീപ്പില്‍ കയറാന്‍ എസ്ഐ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നൗഷാദ്; വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെ സംഘര്‍ഷം; പൊലീസ് നടപടി ചോദ്യം ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ചു

Britishmalayali
kz´wteJI³

വളപട്ടണം: നടുറോഡില്‍ ജീപ്പ് നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത പതിനെട്ടുകാരനെയും സുഹൃത്തിക്കളെയും പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂരിലാണ് കാര്യമായ പ്രശ്നമൊന്നുമില്ലാതെ തീരേണ്ട സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനോട് തട്ടിക്കയറിയ യുവാവിനെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാനുള്ള ശ്രമം ജനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പൊലീസിനെ ആക്രമിച്ച കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

നാട്ടുകാരെ ആക്രമണത്തില്‍ പരിക്കേറ്റ എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ ചികിത്സ തേടുകയും ചെയ്തു. കക്കാട് അത്താഴക്കുന്ന് സ്വദേശി ബി.യു.നിഷാദ് (18), കക്കാട് ആമിനാസില്‍ യു.പി.ഇര്‍ഷാദ് (32), മണല്‍ നൂര്‍മഹലില്‍ കെ.നവാബ് (32), ചാലാട് മിഹിന്‍സില്‍ കെ.മിന്‍ഹാജ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഘര്‍ഷമുണ്ടായത്.

അലവില്‍ പണ്ണേരിമുക്കില്‍ പൊതുസ്ഥലത്തു പുകവലിച്ചയാള്‍ക്കു പിഴയിടാന്‍ വളപട്ടണം പൊലീസ് നടുറോഡില്‍ ജീപ്പ് നിര്‍ത്തിയതു ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പുകവലിച്ചയാളെ ജീപ്പിനടുത്തേക്കു വിളിച്ചു വരുത്തിയാണ് എസ്ഐ പിഴ ഈടാക്കിയത്. ഇതോടെ വാഹനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കാതെ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ ടൈല്‍സ് കടയിലെ ജീവനക്കാരനായ നിഷാദ് ഗതാഗതതടസ്സം ചൂണ്ടിക്കാണിച്ചതും, വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ എന്നു ചോദിച്ചതുമാണു പൊലീസിനെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് യുവാവ് പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജീപ്പില്‍ കയറാന്‍ എസ്ഐ ആവശ്യപ്പെട്ടെങ്കിലും നിഷാദ് കൂട്ടാക്കിയില്ല. വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസുകാരില്‍ ചിലര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി ബലപ്രയോഗം തുടര്‍ന്നു. ഇതോടെ നിഷാദിനെ പൊലീസ് വാഹനത്തില്‍ അയയ്ക്കില്ലെന്നും ഓട്ടോയില്‍ സ്റ്റേഷനിലെത്തിക്കാമെന്നും നാട്ടുകാര്‍ പറഞ്ഞതോടെയാണു സംഘര്‍ഷത്തിന് അയവുണ്ടായത്.

നിഷാദിനെ മൂന്നു പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ സ്റ്റേഷനിലെത്തിച്ച ഉടന്‍ നാലു പേരെയും പൊലീസ് തടഞ്ഞുവച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ സ്റ്റേഷനു മുന്‍പില്‍ സംഘടിച്ചെങ്കിലും കൂടുതല്‍ പൊലീസെത്തി വിരട്ടിയോടിച്ചു. നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും (ഐപിസി 353) പൊലീസുകാരെ പരുക്കേല്‍പിച്ചതിനും (ഐപിസി 332) കൈ കൊണ്ട് അടിച്ചതിനും (ഐപിസി 323) സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനുമാണ് (ഐപിസി 341) കേസ്. സംഘര്‍ഷത്തിനിടെ നിലത്തുവീണ എസ്ഐ പി.വിജേഷ്, എഎസ്ഐ രാജന്‍ കോട്ടമല, സീനിയര്‍ സിപിഒ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കു പരുക്കേറ്റതായി പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category