1 GBP = 97.70 INR                       

BREAKING NEWS

രോഗ കിടക്കയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കിട്ടിയത് അപ്പൂപ്പന്‍ താടി പോലെ പറന്നുനില്‍ക്കുന്ന താടി രോമങ്ങള്‍; ശശിധരനെ കണ്ട് കൗതുകം തോന്നിയ യുവാവ് ഒരിക്കല്‍ ഒരു സെല്‍ഫി പകര്‍ത്തി പറഞ്ഞു അങ്കിളിനെ കാണാന്‍ ഒരു മോഡലിനെ പോലെയുണ്ടെന്ന്; രോഗകിടക്കിയില്‍ നിന്നും ഹാര്‍ലി ഡേവിഡ്സണിന്റെ മോഡലാകാന്‍ 67കാരന് തുണയായത് ഈ വാക്കുകള്‍; ക്യാന്‍സര്‍ ജീവിതം തകര്‍ത്തപ്പോഴും അവസാന ആഗ്രഹം സാധിച്ച സന്തോഷത്തില്‍ ഈ തൃശൂര്‍ക്കാരന്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: 67ാം വയസില്‍ ഹാര്‍ലി ഡേവിഡ്സണിന്റെ മോഡല്‍. വാര്‍ത്ത കണ്ട് അമ്പരക്കണ്ട. ക്യാന്‍സറിന്റെ അവശതിലും തൃശൂര്‍ സ്വദേശി ശശിധരന്റെ മോഹം ഹാര്‍ലി ഡേവിഡസണിന്റെ മോഡലാകുക എന്നത് മാത്രമായിരുന്നു. ഇതിന് കാരണമായതോ ക്യാന്‍സറിന്റെ അവശതിയില്‍ കിടക്കുമ്പോള്‍ തന്നെ കണ്ട യുവാവ് പറഞ്ഞ കൗതുകകരമായ ഒരു വസ്തുതയും. ക്യാന്‍സര്‍ കിടക്കയുടെ കയ്പ്പേറിയ അനുഭവങ്ങളില്‍ താടിയും മുടിയും വളര്‍ന്നത് ശശിധരന്‍ ശ്രദ്ധിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.

കട്ടിലില്‍ നിന്ന് അല്‍പം എണീറ്റപ്പോള്‍ വഴിയെ പോയ ഒരു യുവാവിന് തോന്നിയ കൗതുകമാണ് അങ്കിളിനെ കാണാന്‍ ഒരു മോഡലിനെ പോലെ തന്നിക്കുന്നു എന്ന വാക്കും. ഒപ്പം തന്നെ ശശിധരന്റ ഒരു ഫോട്ടോയും യുവാവ് പകര്‍ത്തി. അഞ്ചാറുമാസമായി സംസാരിക്കാന്‍പോലുമാവാതെ കിടക്കയില്‍ത്തന്നെ ആയിരുന്നതിനാല്‍ അപ്പൂപ്പന്‍താടിപോലെ സുന്ദരമായ താടിരോമങ്ങള്‍ നീണ്ടുവളര്‍ന്നത് യുവാവ് കണ്ടത്. ഒപ്പം നിന്ന് സെല്‍ഫി കര്‍ത്തുകയും ചെയ്തു. അവസാനം പറഞ് വാക്കുമാത്രം ശശിധരന്‍ ഓര്‍ത്തുവെച്ചിരുന്നു,. അങ്കിളിനെ കാണാന്‍ ഒരു മോഡലിനെ പോലെുണ്ടെന്ന കാര്യം.

ഒരുവര്‍ഷം മുമ്പാണ് ശശിധരനെ കാന്‍സര്‍ ബാധിച്ചത് തിരിച്ചറിഞ്ഞത്. വൃക്കയില്‍നിന്ന് ശ്വാസകോശത്തിലേക്കും ബാധിച്ചതോടെ കീമോതെറാപ്പിപോലും പറ്റില്ലെന്നായി. വേദനസംഹാരിയായിരുന്നു ഏകമരുന്ന്. കാണാനെത്തുന്നവരുടെ സഹതാപം അസഹനീയമായതോടെ ഇച്ഛാശക്തിയോടെ എണീറ്റു. ഡോ. വി.പി. ഗംഗാധരന്റെ പ്രോത്സാഹനമായിരുന്നു ശക്തി. എണീറ്റിരിക്കാന്‍ സാധിച്ചതോടെ ഏറെക്കഴിയാതെ നടക്കാനും തുടങ്ങി. അച്ഛന്റെ അസുഖമറിഞ്ഞ് ദുബായില്‍ നിന്നെത്തിയ മകള്‍ ശാരിയോട് ശശിധരന്‍ തന്റെ മോഹം പറഞ്ഞു. ശാരി കൊച്ചിയിലെ ഷോറൂമുകാരുമായി സംസാരിച്ചു. അവര്‍ക്കും പൂര്‍ണസമ്മതം.

മകളുമൊത്ത് ശശിധരന്‍ ഷോറൂമിലെത്തിയപ്പോള്‍ അവിടെ ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ എല്ലാം ഒരുങ്ങിയിരുന്നു. സ്വപ്ന വാഹനത്തില്‍ ആഗ്രഹം തീരുംവരെ ശശിധരന്‍ മോഡലായി. 67-കാരനെന്ന് ആരും പറയില്ല. കാന്‍സറിന്റെ അവശത കാണാനേയില്ല. വിലകൂടിയ ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെ ശശിധരനെ തീര്‍ത്തും വേറൊരാളാക്കി. കമ്പനിയുടെ ഷോറൂമുകളിലെ ജീവനക്കാരിലേക്ക് വാട്സാപ്പിലൂടെ പറന്നുനടക്കുകയാണ് ശശിധരന്റെ അതിജീവന കഥയും ഫോട്ടോകളും. ചെന്നൈയില്‍ 35 വര്‍ഷം സിവില്‍-മെക്കാനിക്കല്‍ കോണ്‍ട്രാക്ടറായിരുന്നു തൃശ്ശൂര്‍ പേരാമംഗലം ചങ്ങരംകുമരത്ത് ശശിധരന്‍. ഭാര്യ സരസ്വതി 2017-ല്‍ മരിച്ചു. മാതൃഭൂമിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category