1 GBP = 93.10 INR                       

BREAKING NEWS

വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികില്‍ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയല്‍വീടിന്റെ കുളിമുറിയില്‍ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയില്‍ കയറി ആറ് കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടില്‍ പോയി; കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയവര്‍ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭര്‍തൃവീട്ടുകാര്‍ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരില്‍ നിന്നും ഒരു അസാധാരണ സംഭവം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കുറുപ്പംപടിയില്‍ യുവതി വഴിയരികില്‍ പ്രസവിച്ചു. ഭര്‍തൃഗൃഹത്തിന് സമീപം വഴിയരികിലാണ് യുവതി പ്രസവിച്ചത്. ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി ഇതില്‍ കുഞ്ഞിനെയും പ്രസവാശിഷ്ടമുള്‍പ്പെടെ പൊതിഞ്ഞ് അയല്‍വീടിന്റെ കുളിമുറിയില്‍ കിടത്തി. തുടര്‍ന്ന് അല്‍പ്പം അകലെ മറ്റൊരു വീട്ടിലെ അയയില്‍ ഇട്ടിരുന്ന നൈറ്റി കൈക്കലാക്കി ഇതും ധരിച്ച് ഓട്ടോറിക്ഷയില്‍ ആറ് കിലോമീറ്ററോളം അകലെ വേങ്ങൂരിലെ സ്വന്തം വീട്ടിലെത്തി. വിവരം ഭര്‍ത്തൃവീട്ടുകാര്‍ അറിയുന്നത് യുവതിയെ കാണാതായി രണ്ട് മണിക്കൂറിന് ശേഷവും. ഇതോടെ മാതാവിനെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനിച്ചിയത്ത് ഇന്നലെ രാത്രി 8 മണിയോടടുത്താണ് സംഭവം. വയറുവേദന സഹിക്കാനാകാതെ വന്നതോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും യുവതി പുറത്തുകടന്നത്. വഴിയിലൂടെ സഞ്ചരിക്കവെ പ്രസവം നടക്കുകയായിരുന്നു എന്നുമാണ് സംഭവം അറിഞ്ഞെത്തിയ പൊലീസിനോട് യുവതി വ്യക്തമാക്കിയത്. വയറ് വീര്‍ത്തുവന്നിട്ടും താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലന്നും വെള്ളക്കെട്ടിന് ചികിത്സയില്‍ ഇരിക്കുകയായിരുന്നു എന്നും ആര്‍ത്തവം ഉണ്ടായിരുന്നു എന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

രാത്രിയില്‍ അപ്രതീക്ഷിതമായി കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിസരം പരിശോധിച്ചത്. ഇതിനിടെ തുണിയില്‍പ്പൊതിഞ്ഞ നിലയില്‍ കക്കൂസില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് അയല്‍വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. കുഞ്ഞിനെ പൊലീസ് സാന്നിദ്ധ്യത്തില്‍ ഉടന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിസരത്ത് വഴിയില്‍ രക്തം കണ്ടതിനാല്‍ പ്രദേശമാകെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.

കുട്ടിയെ കണ്ടെത്തി ഏതാണ്ട് രണ്ട് മണിക്കൂറോളം അടുക്കുമ്പോഴാണ് യുവതി സ്വന്തം വീട്ടിലെത്തിയതായി അറിയച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഇവരുടെ ബന്ധുക്കളുടെ ഫോണ്‍ സന്ദേശം എത്തുന്നത്. ഇതോടെയാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന തിരച്ചില്‍ അവസാനിപ്പിച്ചത്. കുഞ്ഞിനെ കണ്ടെത്തിയതു മുതല്‍ സ്ഥലത്തുണ്ടായിരുന്ന അശമന്നൂര്‍ പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ് ബിന്ദു നാരായണ്‍ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ:

വിവരമറിഞ്ഞയുടന്‍ ഉടനെ താന്‍ സ്ഥലത്തെത്തിയിരുന്നു. അവിടെ യുവതിയുടെ വീട്ടില്‍ നിന്നും കഷ്ടി 100 മീറ്ററോളം അകലെയുള്ള വീട്ടിലെ കുളിമുറിയില്‍ നിന്നുമാണ് രക്തം പുരണ്ട തുണിയില്‍പ്പൊതിഞ്ഞ നിലയില്‍ പ്രസവാവശിഷ്ടമുള്‍പ്പെടെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് നേരത്തെ വീടുകളിലെത്തി പ്രസവമെടുത്തിരുന്നതും സമീപത്ത് താമസിച്ചിരുന്നതുമായ സ്ത്രീയെ വീളിച്ചുകൊണ്ട് വന്ന് പൊക്കിള്‍കൊടി അറുത്തുമാറ്റി കുഞ്ഞിനെ ഉടന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇതിനിടയിലാണ് യുവതിയെ കാണാനില്ലന്നറിച്ച് ഇവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അന്വേഷിച്ചു നടക്കുന്നതായി അറിയുന്നത്. പരിസരമാകെ രക്തം കണ്ടതിനാല്‍ യുവതിക്ക് ആപത്ത് സംഭവിച്ചിട്ടുണ്ടാവുമോ എന്ന് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് പരിസരത്തെല്ലാം അന്വേഷിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്നവരോട് നിര്‍ദ്ദേശിച്ചു. ഏക്കറുകളോളം പൈനാപ്പിള്‍ കൃഷിയുണ്ടായിരുന്ന പ്രദേശമായതിനാല്‍ അടുത്തടുത്ത വീടുകള്‍ കുറവാണ്. ഒട്ടൊക്കെ വിജനമായ പ്രദേശമാണിത്.

തുടര്‍ന്ന് പ്രദേശമാകെ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് യുവതി വേങ്ങൂരിലെ സ്വന്തം വീട്ടിലെത്തിയതായും പ്രസവ ശേഷമുള്ള അവശതയുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചതായി ഭര്‍ത്തൃവീട്ടുകാരില്‍ നിന്നും വിവരം ലഭിക്കുന്നത്. തുടര്‍ന്ന് യുവതിയെയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ഇതുപ്രകാരം ഉടന്‍ ബന്ധുക്കള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് തനിക്ക് അറിവ് ലഭിച്ചതെന്നും ബിന്ദു നാരായണന്‍ മറുനാടനോട് വ്യക്തമാക്കി. കാണാതാവുന്നതുവരെ യുവതി സാധാരണ പോലെ വീട്ടിലെ ആയാസകരമായ ജോലികള്‍ പോലും ചെയ്തിരുന്നെന്നും വീട്ടുകാര്‍ വ്യക്തമാക്കി.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category