1 GBP = 93.10 INR                       

BREAKING NEWS

ഉല്ലാസത്തിനായി പബ്ബുകള്‍ കൊണ്ടുവരണമെന്ന വാദിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഡിജെ പാര്‍ട്ടി നടത്തിയാല്‍ പടിക്ക് പുറത്ത്! മകന്റെ വിവാഹം അടിപൊളിയാക്കാന്‍ ആഡംബര സല്‍ക്കാരവും ഡിജെ പാര്‍ട്ടിയും ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്‍ഷന്‍; കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ആറു മാസത്തേക്ക്; താനല്ല മകനാണ് സല്‍ക്കാരം ഒരുക്കിയതെന്ന മനോഹരന്റെ വിശദീകരണവും തള്ളി ഏരിയ കമ്മിറ്റി; ആലപ്പുഴയിലെ സിപിഎം ഖാപ്പ് പഞ്ചായത്തോ?

Britishmalayali
kz´wteJI³

ആലപ്പുഴ: ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ഉല്ലസിക്കാനായി ബാംഗ്ലൂര്‍ മോഡല്‍ പബ്ബുകള്‍ കൊണ്ടുവരുമെന്ന് പറഞ്ഞത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് യുവാക്കളില്‍ നിന്നടക്കം കിട്ടിയത്. ഇങ്ങനെ യുവാക്കളുടെ ഉല്ലാസത്തിനായി പബ്ബു സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായി മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ സ്വന്തം മകന്റെ വിവാഹം ആഡംബരമായി എന്ന കാരണത്താല്‍ പാര്‍ട്ടി നേതാവിനെ സസ്പെന്റ് ചെയ്തിരിക്കയാണ് സിപിഎം. ആലപ്പുഴയിലാണ് ഈ സംഭവം.

കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്കാണ് പാര്‍ട്ടിയുടെ നടപടി. ഇന്നലെ ചേര്‍ന്ന ഏര്യകമ്മിറ്റി യോഗത്തിലാണ് തീരുമാനം ആയത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിവാഹത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതാണ് ആരോപണത്തിന് വഴിവെച്ചത്. പാര്‍ട്ടിക്കിടെ ചിലര്‍ തമ്മില്‍തല്ല് ഉണ്ടാക്കിയെന്നും ആക്ഷേപമുണ്ട്. 12 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം നടന്ന വിവാഹ സല്‍ക്കാരമാണ് വിവാദത്തിലായത്.

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സല്‍ക്കാരം ആഡംബരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിവി മനോഹരനെതിരെ സിപിഎം നടപടി എടുത്തത്. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗം ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുകയും മനോഹരനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ആയിരുന്നു. എന്നാല്‍, താനല്ല, മകനാണ് വിവാഹത്തോട് അനുബന്ധിച്ച ഡിജെ പാര്‍ട്ടി നടത്തിയത് എന്നാണ് മനോഹരന്‍ വിശദീകരിച്ചത്. എന്നാല്‍, ഈ വിശദീകരണം പാര്‍ട്ടി തള്ളുകയാണ് ചെയ്തത്.
ചേര്‍ത്തല അരീപ്പറമ്പില്‍, 13ന് വൈകുന്നേരം ആയിരുന്നു വിവാഹസല്‍ക്കാരം. ഡിജെ പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഇതില്‍ പങ്കെടുത്ത ചിലര്‍ തമ്മില്‍, വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായും ആരോപണമുണ്ട്. ഇതേതുടര്‍ന്ന് മേഖലയിലെ ചില വീടുകള്‍, ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതാണ് പൊടുന്നനെയുള്ള നടപടിക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയത്. വിവാഹസല്‍ക്കാരത്തിലെ ധൂര്‍ത്ത് സമൂഹത്തിന് നല്‍കുന്ന സന്ദേശം തെറ്റാണെന്നും, നേതാവിന് ചേര്‍ന്ന സമീപനമല്ല മനോഹരന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും ഏരിയ കമ്മിറ്റി വിലയിരുത്തി. തുടര്‍ന്നായിരുന്നു അച്ചടക്ക നടപടിക്കുള്ള തീരുമാനം.
അതേസമയം ഏര്യാക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നപ്പോള്‍ രാജി ആവശ്യവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, മകന്‍ ചെയ്ത തെറ്റിന് അച്ഛന്‍ എന്തുപിഴച്ചു എന്ന ചോദ്യമാണ് സിപിഎം തിരിച്ചു ചോദിച്ചത്. മുതിര്‍ന്ന നേതാക്കള്‍ക്ക് ബാധകമായ ഈ വാദം എന്തുകൊണ്ടാണ് മനോഹരന്റെ കാര്യത്തില്‍ ഉണ്ടാകാത്തത് എന്ന ചോദ്യാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ നിന്നു തന്നെ ഉയരുന്നത്.
സിപിഎം തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഖാപ്പ് പഞ്ചായത്തിനെ പോലെയാണെന്നും ഉള്ള വിമര്‍ശനമാണ് ഉയരുന്നത്. ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തന്നെ വലിയ ധൂര്‍ത്തുകള്‍ നടക്കുന്നുണ്ട്. ഇത് കാണാതെ പോകുന്നവരാണ് ആഡംബര വിവാഹത്തിന്റെ പേരില്‍ നടപടി എടുത്തത് എന്നും വിമര്‍ശകര്‍ പറയുന്നു. മനോഹരന്റെ സസ്പെന്‍ഷന്‍ കഞ്ഞിക്കുഴിയിലെ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വിഭാഗീയതയാണ് യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് നയിച്ചതെന്ന വാദവും ഉയരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category