1 GBP = 97.70 INR                       

BREAKING NEWS

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം; നിയമ ഭേദഗതി ഒരു സമുദായത്തെയും ലക്ഷ്യം വച്ചിട്ടുള്ളതല്ല; ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാ വരും ബാധ്യസ്ഥര്‍; ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്തു പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്; നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പ്രക്ഷോഭം ദേശീയ തലത്തില്‍ തുടരാന്‍ മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം

Britishmalayali
kz´wteJI³

ആലുവ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്‍ ഒരു സമുദായത്തെയും ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു. ബില്‍ സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്തപ്രക്ഷോഭം നടത്താനിരിക്കെയാണ് നിയമത്തെ പിന്തുണച്ചും നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയും ഗവര്‍ണര്‍ രംഗത്തെത്തിയത്. നാളെ രാവിലെ പത്ത് മുതലാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത പ്രതിഷേധം. പിണറായി സര്‍ക്കാര്‍ വന്നശേഷം ഇതാദ്യമായാണ് ഭരണ-പ്രതിപക്ഷങ്ങള്‍ കൈകോര്‍ത്ത് കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്. അതേസമയം, സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തില്‍ കോണ്‍ഗ്രസ്സിലും യുഡിഎഫിലും ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഒറ്റക്കുള്ള സമരമായിരുന്നു ഗുണമെന്നും സംയുക്ത സമരത്തിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്കാണ് നേട്ടമുണ്ടാകുകയെന്നുമാണ് വിമര്‍ശകരുടെ നിലപാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംയുക്ത സമരത്തിന് മുന്‍കയ്യെടുത്തത്.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം സംഘടനകള്‍ അറിയിച്ചു. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനും ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് തീരുമാനം. വിവിധ മുസ് ലിം സംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ടിന് കൊച്ചിയില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തും. മതേതര പാര്‍ട്ടികളുടെയും സംഘടനകളുടെയും ആലോചനാ യോഗം ഡല്‍ഹിയില്‍ ചേരും. സമര പരിപാടികളുടെ ഏകോപനത്തിനായി കെ.പി.എ. മജീദ് കണ്‍വീനറായ സബ് കമ്മിറ്റി രൂപീകരിച്ചു. വരാനിരിക്കുന്ന എല്ലാ സമരങ്ങളും സൗഹാര്‍ദപരമായും സമാധാനപരമായും ആക്കിത്തീര്‍ക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റേത് കരിനിയമമാണ്. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്നാണ് ഭരണഘടനാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതും.

രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിക്കഴിഞ്ഞു. ഇനി നടപ്പാക്കില്ലെന്ന നിലപാടുമായി കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളാണ് രംഗത്തുള്ളത്. പൗരത്വം കേന്ദ്രസര്‍ക്കാറിന്റെ അധികാരപരിധിയില്‍പെട്ട വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് കേന്ദ്രം. അതേസമയം, കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചാല്‍ നിയമഭേദഗതി നടത്തിപ്പ് അഴിയാക്കുരുക്കാകും. പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. അതതു സംസ്ഥാനങ്ങളിലെ ജനവികാരവും കേന്ദ്രത്തെ പോലെതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിനുപിന്നിലുണ്ട്. അതേസമയം, കേന്ദ്രനിയമം സംസ്ഥാനം നടപ്പാക്കാതിരുന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിടാന്‍ പോലും കേന്ദ്രസര്‍ക്കാറിന് സാധിക്കും.

പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു. 257-ല്‍ കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനഭരണം തടസ്സംനില്‍ക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനം തടസ്സംനില്‍ക്കുകയോ അത് നടപ്പാക്കാന്‍വരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താല്‍ സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടര്‍ന്നാല്‍ സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാന്‍പോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞര്‍ ഉയര്‍ത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തടസ്സംനിന്നാല്‍ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.

ഭരണഘടനയുടെ മൗലികസ്വഭാവംതന്നെ ഇല്ലാതാക്കുന്നതാണ് പൗരത്വനിയമമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം. ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥയ്‌ക്കെതിരേ കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. പുതിയ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ട ഒരു കേസ് ഉടനടി കേരളത്തില്‍ വരാനുള്ള സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. അയല്‍രാജ്യങ്ങളില്‍നിന്ന് മതപരമായ വിവേചനംമൂലം പലായനം ചെയ്യേണ്ടിവന്ന നിശ്ചിത ന്യൂനപക്ഷവിഭാഗങ്ങള്‍ കേരളത്തില്‍ വന്ന് താമസിക്കുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കേന്ദ്രനിയമം നടപ്പാക്കാന്‍ ഏതെങ്കിലും സംസ്ഥാനം തടസ്സംനിന്നാല്‍ സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള കാരണമായിപ്പോലും അത് മാറാം. അമിത്ഷായെ പോലൊരു ഭരണാധികാരി അതിന് മടിക്കില്ലെന്ന കാര്യവും ഉറപ്പാണ്. പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്കു ബാധകമാണെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല. ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കേണ്ടത് കളക്ടര്‍ക്കാണ്. സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്ന രേഖകളടക്കം പരിശോധിച്ച് കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കണം. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇതയക്കും. കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കുകയും പൗരത്വത്തിന് അര്‍ഹതയുണ്ടെന്നു വ്യക്തമാക്കി കത്തുനല്‍കുകയും ചെയ്താല്‍ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമുണ്ടെങ്കില്‍ അതുപേക്ഷിക്കണം. ഇതിന്റെ രേഖ ഹാജരാക്കിക്കഴിയുമ്പോഴാണ് ഇന്ത്യന്‍ പൗരനാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

അപേക്ഷയിലുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാനാകില്ല. ഓരോഘട്ടത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ താമസിപ്പിക്കാനോ നിരസിക്കാനോ കഴിയില്ല. ഭരണഘടനയുടെ ഏഴാം പട്ടികയില്‍പെട്ട വിഷയമാണ് പൗരത്വം. കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോകാന്‍ പക്ഷേ, കേന്ദ്രത്തിന് കഴിയില്ല. പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ കേന്ദ്രനിയമം അവഗണിച്ച് ജനതാല്‍പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണമായി കഴിയുകയുമില്ല. കോടതി കയറിയാല്‍ കേന്ദ്രത്തിന് അനുകൂലമാണ് ഭരണഘടന വ്യവസ്ഥ. അതേസമയം, നിയമനടപടിയുടെ കുരുക്ക് അഴിച്ചെടുക്കാന്‍ സമയമെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category