1 GBP = 97.70 INR                       

BREAKING NEWS

ബിജെപി വിരോധത്തില്‍ രൂപം കൊണ്ട ശിവസേന സഖ്യം വൈരുദ്ധ്യങ്ങളില്‍ തട്ടി തകര്‍ന്നടിയുമോ? സഖ്യം നിലനിര്‍ത്താന്‍ പൗരത്വ ബില്ലില്‍ സ്വന്തം നിലപാട് വിഴുങ്ങേണ്ടി വന്ന ശിവസേന സവര്‍ക്കറിന് എതിരെയുള്ള രാഹുലിന്റെ പരാമര്‍ശത്തില്‍ നിയന്ത്രണം വിട്ടു രംഗത്ത്; മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ദൈവമായി സവര്‍ക്കറെ കുറിച്ചു അതും ഇതും പറഞ്ഞാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന താക്കീതുമായി ശിവസേന നേതാവ് രംഗത്ത്

Britishmalayali
kz´wteJI³

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധി വീണ്ടും എത്തുമെന്ന പൊതുവികാരമാണ് കഴിഞ്ഞ ദിവസം ഇന്നലെ രാംലീല മൈതാനിയില്‍ കാണാനായത്. ഇങ്ങനെ അധ്യക്ഷ പദവിയിലേക്ക് വീണ്ടും വരാന്‍ ഒരുങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ അപക്വമായ രാഷ്ട്രീയ പ്രസ്താവനയാണ് ഇന്നലെ രാജ്യം കേട്ടത്. മഹാരാഷ്ട്രയില്‍ ശിവസേനയുമൊത്ത് ഭരണം പങ്കിടുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന് തിരിച്ചടിയാകുന്ന പ്രസ്താവനയാണ് ഇന്നലെ രാഹുല്‍ നടത്തിയത്. തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണെന്നും 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പുചോദിക്കില്ലെന്നും ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിക്കവേ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ശിവസേന.

മഹാരാഷ്ടയിലെ സഖ്യം നിലനിര്‍ത്താന്‍ വേണ്ടി പൗരത്വ ബില്ലില്‍ ശിവസേന നിലപാട് മാറ്റിയിരുന്നു. ഇങ്ങനെ നിലപാട് മാറ്റിയതു കൊണ്ട് ഗുണം ലഭിച്ചില്ലെന്നാണ് രാഹുലിന്റെ പ്രസ്താവനയോടുള്ള ശിവസേനയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഒരു സഖ്യ കക്ഷിയായാല്‍ പരസ്പരം ബഹുമാനിക്കണമെന്നും കോണ്‍ഗ്രസിനോട് ശിവസേന അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദു നേതാവ് വി.ഡി. സവര്‍ക്കറെപ്പറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരേ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തുകയും ചെയ്തു.

'വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രയുടെമാത്രമല്ല, രാജ്യത്തിന്റെതന്നെ ദൈവമാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെ'ന്നുമാണ് സഞ്ജയ് റാവുത്ത് 'ട്വിറ്റര്‍' സന്ദേശത്തില്‍ പറഞ്ഞത്. ഗാന്ധിജിയെയും നെഹ്‌റുവിനേയുംപോലെ സവര്‍ക്കറും ദേശത്തിനുവേണ്ടിയാണ് ജീവന്‍വെടിഞ്ഞത്. ഇത്തരത്തിലുള്ള എല്ലാവരും ബഹുമാനിക്കപ്പെടണം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും റാവുത്ത് പറഞ്ഞു.

രാഹുലിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ബിജെപി. നേതാക്കള്‍ ചോദിച്ചിരുന്നു. വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചിരിക്കുന്നത്. 'മാപ്പ് പറഞ്ഞ ഭീരു' എന്ന മട്ടിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് പരാമര്‍ശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റര്‍ വഴിയാണ് മാളവ്യ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചിരിക്കുന്നത്.

സഖ്യകക്ഷിയായിരുന്ന ബിജെപി.യെ തള്ളി കോണ്‍ഗ്രസുമായും എന്‍.സി.പി.യുമായും സഖ്യമുണ്ടാക്കിയാണ് ശിവസേന മഹാരാഷ്ട്രയില്‍ ഭരണത്തിലേറിയത്. ഈ സാഹചര്യത്തിലാണ് ശിവസേനയുടെ അഭിപ്രായം ശ്രദ്ധേയമായത്. ബ്രിട്ടീഷ് ഭരണകാലത്ത് അന്തമാനിലെ ജയിലില്‍നിന്ന് ശിക്ഷാകാലാവധി പൂര്‍ത്തിയാകുംമുമ്പ് മോചിതനാവാന്‍വേണ്ടി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിരുന്നതായി ആരോപണമുണ്ട്. ഇതാണ് രാഹുല്‍ തന്റെ പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചത്.

കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പൗരത്വ ബില്‍ വോട്ടെടുപ്പില്‍ നിന്നും ശിവസേന വിട്ടുനിന്നത്. ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് മാറ്റുകയും ചെയ്തു. ഇത് ശിവസേനയുടെ രാഷ്ട്രീയ നിലപാടിന് തിരിച്ചടിയായി മാറുകയും ചെയ്തു. ഈ ബില്‍ രാജ്യത്ത് ഒരു അദൃശ്യവിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്‌ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ലോക്‌സഭയിലെത്തിയപ്പോള്‍ അവര്‍ പിന്തുണക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തു. പിന്നീട് കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാടില്‍ അയവു വരുത്തി രാജ്യസഭയില്‍ വോട്ടിംഗില്‍ നിന്നും പിന്മാറുകയും ചെയ്തു. ഇങ്ങനെ നിലാപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്തു കൊണ്ട് സഖ്യം എത്രകാലം മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category