1 GBP = 97.70 INR                       

BREAKING NEWS

മുസ്ലിംങ്ങള്‍ക്കൊപ്പം ഹിന്ദുക്കള്‍ അടങ്ങിയ സകലരെയും പുറത്താക്കണം എന്നാവശ്യപ്പെട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു; ബംഗാളികള്‍ക്ക് മാത്രമല്ല ബിജെപിക്കാര്‍ക്കും വഴിയില്‍ ഇറങ്ങി നടക്കാനാവാത്ത അവസ്ഥ; ബംഗാളിലാവട്ടെ മുസ്ലീമുകളെ പുറത്താക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഡ് കലാപം; തൃണമൂലും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചു രംഗത്തിറങ്ങിയതോടെ കത്തുന്ന ബംഗാളിന്റെ നിയന്ത്രണം പിടിക്കാന്‍ രാഷ്ട്രപതി ഭരണമെന്ന ഭീഷണിയുമായി കേന്ദ്രം

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാനം നശിപ്പിക്കുന്ന വിധത്തിലേക്ക് മാറിയതോടെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ കൂടിയുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിടി മുറുക്കുകയാണ്. ബംഗാളില്‍ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം ശക്തമായി നടക്കുകയാണ്. ഈ മേഖലയില്‍ മുസ്ലിംങ്ങള്‍ മാത്രമല്ല, ഹിന്ദുക്കളും തങ്ങളുടെ ഇടങ്ങളിലേക്ക് വരേണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധം കനക്കുന്നത്. അസമില്‍ ബംഗാളികള്‍ക്ക് മാത്രമല്ല, ബിജെപിക്കാര്‍ക്ക് പോലും വഴിയില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബംഗാളിലാകട്ടെ മുസ്ലിംങ്ങളെ പുറത്താക്കാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്ത കലാപമായി മാറുന്നുണ്ട്. ഇവിടെ കേന്ദ്രത്തിനെതിരായ പ്രതിഷേധം പരമാവധി ആളിക്കുത്തിക്കുക എന്ന തന്ത്രമാണ് മമത ബാനര്‍ജി സ്വീകരിക്കുന്നത്. ഇതുവഴി തന്റെ വോട്ടുബാങ്ക് ഉറപ്പാക്കുകയാണ് മമത ലക്ഷ്യം വെക്കുന്നത്.

അതിനിടെ പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ കാലിയായ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചതായി റിപ്പോര്‍ട്ടും പുറത്തവരുന്നുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളില്‍ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്ക് തീയിട്ടു. യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്. ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേയീയപാത- 34 മുര്‍ഷിദാബാദില്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെ ടോള്‍ പ്ലാസയും അഗ്നിക്കിരയാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഹൗറയിലെ സങ്ക്രൈല്‍ റെയില്‍വേ സ്റ്റേഷനു പരിസരത്തുള്ള റോഡുകള്‍ നൂറകണക്കിനു വരുന്ന പ്രക്ഷോഭകര്‍ തടയുകയും റെയില്‍വേ സ്റ്റേഷന്‍ കെട്ടിത്തില്‍ തീയിടുകുയം ചെയ്തു. ടിക്കറ്റ് കൗണ്ടര്‍ അടക്കം സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയായി. സമീപമുള്ള ഒരു കടയ്ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. മുര്‍ഷിദാബാദിലെ പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകളിലും പ്രതിഷേധം മൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ബംഗാളില്‍ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം കനത്തതോടെ, തല്‍സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് ആരോപിച്ച സിന്‍ഹ, മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര വിരുദ്ധ പ്രതിഷേധം എവിടെ വരെ പോകുമെന്നാണ് അമിത്ഷായും കൂട്ടരും നിരീക്ഷിക്കുന്നത്. ,

'പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. ഞങ്ങള്‍ രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ല. സംസ്ഥാനം മുഴുവന്‍ കത്തി നശിക്കുമ്പോള്‍ ഒരു നിശബ്ദ കാഴ്ചക്കാരനെപ്പോലെ നില്‍ക്കുകയാണ് സര്‍ക്കാര്‍' സിന്‍ഹ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രക്ഷോഭകാരികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാത്തതിന് മമതയെ വിമര്‍ശിച്ച സിന്‍ഹ, തന്റെ പ്രസ്താവനകളിലൂടെ മമത തന്നെയാണ് ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിം ജനതയല്ല, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് അക്രമസംഭവങ്ങള്‍ക്കു പിന്നില്‍. തങ്ങളുടെ പേര് കലാപകാരികള്‍ കളങ്കപ്പെടുത്താതിരിക്കാന്‍ ബംഗാളിലെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണമെന്നും സിന്‍ഹ പറഞ്ഞു.

മമതയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മമത തന്നെയാണ് പൊതുമുതല്‍ നശിപ്പിക്കുന്ന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചത്. ഇപ്പോള്‍ അതേ പ്രീണനനയം അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നു. ബംഗാളിന്റെ അവസ്ഥ വളരെ അധികം അപകടകരമാവുകയാണ്. മമതയ്ക്ക് ഈ സാഹചര്യത്തിനു മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകാരികള്‍ റോഡ് ഉപരോധിച്ചു.പോരദംഗ, ജംഗിപുര്‍, ഫറക്ക, ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തി.

മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. 'വാഹനങ്ങള്‍ തടയരുത്. സാധാരണക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നവരോട് ദയ കാണിക്കില്ല. ബസുകള്‍ക്ക് തീയിടുകയും ട്രെയിനുകള്‍ തടസപ്പെടുത്തുകയും ചെയ്ത് പൊതു സ്വത്ത് നശിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കും' മമത പറഞ്ഞു.

കോണ അതിവേഗ പാതയില്‍ ബസുകള്‍ക്കു തീയിട്ടിട്ടുണണ്ട്. അസമിസലെ സോനിറ്റ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി വൈകി പ്രതിഷേധക്കാര്‍ തീയിട്ട എണ്ണ ടാങ്കറിന്റെ ഡ്രൈവര്‍ മരിച്ചു. ഇതോടെ അസമില്‍ ആകെ മരണം ഉയര്‍ന്നു. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് നാളെ വരെ നീട്ടിയിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകള്‍ മുടക്കം തുടരുന്നു. ഗുവാഹത്തിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ. ഗുവാഹത്തിയിലും ദിബ്രുഗഡിലും നിശാനിയമത്തിന് ഇളവു നല്‍കിയെങ്കിലും സ്‌കൂളുകളും ഓഫിസുകളും തുറന്നില്ല. 18ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കു പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ത്രിദിന സത്യഗ്രഹ സമരം.

യാത്രാ മുന്നറിയിപ്പുമായി രാജ്യങ്ങള്‍
യുഎസ്, ബ്രിട്ടന്‍, ഇസ്രയേല്‍ കാനഡ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട്, ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സൂക്ഷിച്ചു വേണമെന്നു മുന്നറിയിപ്പു നല്‍കി. പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാര്‍ക്ക് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമില്‍. ഇന്നു വൈകീട്ടോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സര്‍ക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category