1 GBP = 97.40 INR                       

BREAKING NEWS

സോമര്‍സെറ്റിന്റെ മണ്ണില്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കാം; 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും വാര്‍ഷികാഘോഷവും ഈമാസം 22ന് ടോണ്ടനില്‍

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: കാല്‍പ്പന്തുകളിക്കും കോല്‍പ്പന്തുകളിക്കും പേരുകേട്ട സോമര്‍സെറ്റിന്റെ മണ്ണില്‍ പ്രവാസി മലയാളി കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച ടോണ്ടന്‍ ബോയ്സ് മൂന്നാം വാര്‍ഷികത്തിന്റെ നിറവില്‍ നിന്നുകൊണ്ട് മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റും അത്യാവേശപൂര്‍വ്വം നടത്തുകയാണ്. ഈമാസം 22ന് ഞായറാഴ്ച ടോണ്ടന്‍ ബ്ലാക്ക്ബ്രൂക്ക് ലെക്ഷര്‍ സെന്ററില്‍ അരങ്ങേറുന്ന ഡബിള്‍സ് ഇന്റര്‍മീഡിയറ്റ് മത്സരത്തില്‍ യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രശസ്തമായ 32 ടീമുകള്‍ പങ്കെടുക്കും.

രാവിലെ ഒന്‍പതു മുതല്‍ മത്സരം ആരംഭിക്കും. ഒന്നു മുതല്‍ ആറുവരെ സമ്മാനങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റില്‍ എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും കുറഞ്ഞ വിലയ്ക്ക് രുചികരമായ കേരളാ വിഭവം ഒരുക്കി മലയാളം ചാരിറ്റി ക്ലബ് ഷാളുകള്‍ തുറക്കും. ആവേശം ആര്‍ത്തിരമ്പുന്ന ഡബിള്‍സ് ഇന്റര്‍മീഡിയറ്റ് മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജെഫിന്‍ ദേക്കബ് - 07446155585, സജില്‍ അഗസ്റ്റ്യന്‍ - 07546742031, ബിജു ഷെഫീക്ക് - 07869994688

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category