1 GBP = 93.10 INR                       

BREAKING NEWS

സാന്റാ പാര്‍ട്ടിയും കരോളും 22ന്; 10-ാം വാര്‍ഷികാഘോഷത്തിന്റെ തുടക്കവും ക്രിസ്മസ് ന്യൂഇയര്‍ ആഘോ ഷവും 28ന്; ബെഡ്‌ഫോര്‍ഡ് മലയാളികള്‍ക്കിനി ആഘോഷക്കാലം

Britishmalayali
kz´wteJI³

രു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ കലാ, കായിക സാംസ്‌കാരിക പരിപാടികളുമായി ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷവും ഈ മാസം 28ന് വൈകുന്നേരം നാലു മണിക്ക് വില്‍സ്റ്റീഡ് വില്ലേജ് ഹാളില്‍ വച്ച് നടത്തും. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും നാവില്‍ സ്വാദൂറും ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.

ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പ്രോഗ്രാമും ചില്‍ഡ്രന്‍സ് സാന്റാ പാര്‍ട്ടിയും 22നു ഞായറാഴ്ച രണ്ടു മണി മുതല്‍ സൗത്ത്ഫീല്‍ഡ് ഹാളില്‍ വച്ച് നടത്തപ്പെടും. ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ബേബി പോട്ടയില്‍ (പ്രസിഡന്റ്), ബിജു ഈശോ (സെക്രട്ടറി), ബിബി ചെറിയാന്‍ (ട്രഷറര്‍), ജോമോള്‍ തോമസ്, ജെഫ്രിന്‍ സൈമണ്‍, മെല്‍വിന്‍ ബേബി, ബിജു ബിനോ, ആസ്മി ജെയിംസ് (കമ്മറ്റിയംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ പ്രോഗ്രാമിലേക്ക് ചില്‍ഡ്രന്‍സ് സാന്റാ പാര്‍ട്ടിയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു.
സ്ഥലത്തിന്റെ വിലാസം
 WILSTEAD VILLAGE HALL, Cotton End Road, Bedford, MK45 3BX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category