1 GBP = 97.70 INR                       

BREAKING NEWS

മോദി സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തില്‍ എവിടെയാണ് മുസ്ലീമുകളെ പുറത്താക്കണം എന്ന് പറയുന്നത്? കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമത്തിലെ പുറത്താകുന്നവരുടെ പട്ടികയില്‍ നിന്നും മതഭീകരതയ്ക്ക് ഇരയായവരെ ഒഴിവാക്കിയതിനെതിരെ എന്തിനാണ് നിയമം കൊണ്ടുവന്ന കോണ്‍ഗ്രസും ഇതുവരെ മിണ്ടാതിരുന്ന സിപിഎമ്മും വാളെടുക്കുന്നത്? പൗരത്വ നിയമ ഭേദഗതിയിലെ മറ്റൊരു നുണകൂടി പൊളിഞ്ഞടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള നുണപ്രചരണങ്ങള്‍ കൊഴുക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ച്. ഇടതും വലതും ചേര്‍ന്ന് 27 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ പോക്കറ്റിലാക്കുന്നതിന് വേണ്ടി ദിവസവും നുണയുടെ കെട്ട് അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രി ഈ നുണപ്രചരണത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നു. ഇടത് പുരോഗമന-ഇസ്ലാമിക-നവോത്ഥാന നായകന്മാരും നായികമാരും മത്സരിച്ച് വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഇതിനിടയില്‍ സാധാരണക്കാരായ മുസ്ലീമുകള്‍ ഞങ്ങള്‍ക്ക് ഈ നാട്ടില്‍ നിന്നും, ജനിച്ച നാട്ടില്‍ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട്, കെട്ടും കിടക്കയും എടുത്തുകൊണ്ട് നാട് വിടേണ്ടി വരുമെന്നും അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കപ്പെടുമെന്നും ആശങ്കയുണ്ടാവുന്നു.

അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വാട്സാപ്പുകളില്‍ പ്രചരിക്കുന്നത് മുഴുവനും ഇത്തരം അസത്യങ്ങളാണ്. ഓരോ ദിവസവും വാട്സാപ്പിലേക്ക് ഒഴുകിയെത്തുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ ഇതൊക്കെ ശരിയാണോ എന്ന് ആര്‍ക്കും സംശയം തോന്നാം. പലരുടെയും ചിത്രങ്ങള്‍ വെച്ചിട്ട് അവരൊക്കെ ഇന്ത്യയില്‍ ജനിച്ചും ജീവിച്ചും വളര്‍ന്നിട്ടും ഈ നാട് വിടേണ്ടി വരുന്നു എന്ന് ഇവര്‍ പറയുന്നു. പക്ഷേ ഒരുകാര്യം മനസ്സിലാക്കുക. ഈ നിയമം പാസാക്കിയത് രണ്ടു ദിവസം മുമ്പ് മാത്രമാണ്. ഈ നിയമത്തിന് മുമ്പില്‍ എങ്ങനെയാണ് ഇവര്‍ക്ക് പുറത്ത് പോകേണ്ടി വരുന്നത്. ഈ നിയമത്തിന്റെ പേരില്‍ ഇത്രനാള്‍ മുമ്പേ ഇവര്‍ക്കെങ്ങനെയാണ് പുറത്ത് പോകേണ്ടി വന്നത്. പച്ചക്കള്ളങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് മതില്‍ പണിയുകയും അതില്‍ നിന്നും നുണകളുടെ ഉച്ഛിഷ്ടം അണക്കെട്ട് തുറന്നു വിടുന്നത് പോലെ പുറത്തേക്ക് വിടുകയും ചെയ്യുമ്പോള്‍ സത്യം കൈകാലിട്ടടിക്കുകയാണ്.

നിര്‍ഭാഗ്യവശാല്‍, നിയമം നടപ്പിലാക്കുന്ന ബിജെപിയും അവരെ പിന്തുണക്കുന്ന സംഘപരിവാറുകാരും കൃത്യമായ വിശദീകരണം കൊടുത്ത് ഇതാണ് ശരിയെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നില്ല. ഒരുപക്ഷേ ഇത്തരം നുണകളുടെ ബോംബ് അഴിച്ചുവിട്ട് ഇവിടുത്തെ സാധാരണക്കാരനായ ഹിന്ദുവിനെ സംഘപരിവാറിലേക്ക് എത്തിക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായി ആവാം ഇവര്‍ നിശബ്ദത പാലിക്കുന്നത്. മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഒരു മുസല്‍മാനെങ്കിലും ഈ രാജ്യം വിടേണ്ടി വന്നോ അല്ലെങ്കില്‍ വിടേണ്ടിവരും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ആദ്യം പരിശോധിക്കുക. ഒന്നാമത്, ഈ നിയമത്തില്‍ ഒരിടത്തും മുസ്ലിമുകളെ പുറത്താക്കണം എന്ന് എഴുതിയിട്ടില്ല. ഇതൊക്കെയും ഈ നിയമത്തെ വ്യാഖ്യാനിച്ചുകൊണ്ട് ചിലരുണ്ടാക്കുന്ന കള്ളക്കഥകള്‍ മാത്രമാണ്.

രാജ്യത്ത് നിലവിലുണ്ടായിരുന്ന ചില നിയമങ്ങള്‍. അതൊക്കെയും പാസാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതില്‍ രണ്ടെണ്ണത്തിന്റെ പേര് ഞാന്‍ പറയാം. ഒന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട്. രണ്ട് ഇന്ത്യന്‍ ഫോറിനേഴ്സ് ആക്ട്. ഈ നിയമമനുസരിച്ച് ഈ രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരെ പുറത്താക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category